Tuesday, June 05, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Thursday 20 Apr 2017 03.42 PM

എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗ്

കരിയര്‍ ഗൈഡന്‍സ്
uploads/news/2017/04/101090/Weeklyedu200417.jpg

എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗിന് രണ്ടു തലമുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി മലിനീകരണവും ഇതരപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് ഈ ജോലിയുടെ ഒരു തലം.

എന്നാല്‍ വിഷവാതകങ്ങള്‍, എണ്ണ, രാസവസ്തുക്കള്‍ എന്നിവയുടെ ചോര്‍ച്ചമൂലമുണ്ടാകുന്ന പരിസ്ഥിതി സംബന്ധമായ അടിയന്തിര സന്ദര്‍ഭങ്ങളെ നേരിടുന്നതിനുള്ള രക്ഷാനടപടികള്‍ കൈക്കൊള്ളുകയാണ് ഈ ജോലിയുടെ മറ്റൊരു തലം.

എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍മാരുടെ ആവശ്യം സമീപഭാവിയില്‍ വര്‍ദ്ധിക്കാനിടയുണ്ട്. അപകടകരമായ മാലിന്യങ്ങളുടെ രംഗത്തു സ്‌പെഷലൈസ് ചെയ്യുന്ന എന്‍ജിനീയര്‍ക്കു കൂടിയ വേതനം ലഭിക്കാറുണ്ട്. ഇത്തരം എന്‍ജിനീയര്‍മാര്‍ക്ക് പടിഞ്ഞാറന്‍ നാടുകളില്‍ മികച്ച തൊഴിലവസരമുണ്ട്.

എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ഫാക്കല്‍റ്റി ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി (ജാമിയ മിലിയ ഇസ്ലാമിയ, ന്യൂഡല്‍ഹി), ബി.എം.എസ്. കോളജ് ഓഫ് എന്‍ജിനീയറിങ് (ബംഗളുരു), പി.ഇ.എസ്. കോളജ് ഓഫ് എന്‍ജിനീയറിംഗ് (മാണ്ഡ്യ), ശ്രീജയ ചാമരാജേന്ദ്ര കോളജ് ഓഫ് എന്‍ജിനീയറിംഗ് കോഴ്‌സ് നടത്തുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW