Friday, May 19, 2017 Last Updated 19 Min 35 Sec ago English Edition
Todays E paper
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Thursday 20 Apr 2017 03.39 PM

അഗ്നിമൂല അഥവാ തെക്കു കിഴക്ക് ദിക്ക്

uploads/news/2017/04/101088/Weeklyvasthu200417.jpg

എന്തിനേയും ശുദ്ധീകരിക്കാനും നശിപ്പിക്കാനും ഉള്ള ശക്തി അഗ്നിക്കുണ്ട്. തെക്ക് കിഴക്ക് ദിക്കിന്റെ ദേവന്‍ അഗ്നിയാണ്്. പെട്ടെന്ന് കോപം വരും അഗ്നിക്ക്. അതിനാല്‍ തന്നെ ഈ ദിക്കിനെന്തെങ്കിലും തകരാറുണ്ടായാല്‍ പെട്ടെന്ന് ദോഷം ഉണ്ടാകും.

രണ്ട് ശിരസും നാല് ചെവികളും ഏഴു നാക്കും രണ്ട് കൈകളും മൂന്ന് കാലുകളും അഗ്‌നിക്കുണ്ട്. വലതുവശത്ത് സുവഹാ ദേവിയും ഇടത് ശാശ്വതാദേവിയും അഗ്നിയുടെ രണ്ട് പത്‌നിമാരാണ്.

അടുക്കളയുടെ സ്ഥാനം ഇതാണ്. ഈ ദിക്കില്‍ ഒരു കാരണവശാലും പൂജാമുറി പാടില്ല. അതുപോലെ കിടപ്പുമുറി ഒഴിവാക്കണം. ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍, സോളാര്‍പാനല്‍ ഇവ ഇവിടെ വയ്ക്കുന്നത് നല്ലതാണ്. മലിനജലവും മഴവെള്ളവും ഇതിലൂടെ ഒഴുകരുത്.

സെപ്റ്റിക് ടാങ്ക്, വാട്ടര്‍ ടാങ്ക് മുതലായവയും അരുത്. അത് മംഗളകര്‍മ്മങ്ങള്‍ക്ക് തടസമാകും. കൂടാതെ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടതായും വരാം. ഈ മൂലയിലെ നിര്‍മ്മാണം വെട്ടിച്ചുരുക്കണം. അപ്പോള്‍ അത് പണം വര്‍ദ്ധിക്കാനും നല്ല ആരോഗ്യം നിലനിര്‍ത്താനും സഹായകമാവുകയും ചെയ്യും.

വാസ്തു

ഡോ. പി.ബി. രാജേഷ്

Ads by Google
TRENDING NOW