Wednesday, December 13, 2017 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 11.38 AM

കടലോരത്ത് കൂടി ഒഴുകുന്നത് 150 അടി ഉയരമുള്ള ഭീമന്‍ മഞ്ഞുമല

uploads/news/2017/04/101034/snow.jpg

ഒട്ടാവ : കാനഡയില്‍ കടലോരത്ത് കൂടി ഒഴുകുന്ന ഭീമന്‍ മഞ്ഞുമലയാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്. 150 അടി ഉയരമുള്ള ഈ ഭീമന്‍ മഞ്ഞുമല കാണാന്‍ ഇവിടേക്ക് ആയിരക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോര്‍ പ്രവിശ്യയിലെ ഫെറിലാന്‍ഡ് ഈ മഞ്ഞു മലയുടെ സാന്നിധ്യം കൊണ്ട് ഇവിടെ ഇപ്പോള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് കരയ്ക്ക് വളരെ അടുത്ത് കൂടിയാണ് നീങ്ങുന്നതെന്നതിനാല്‍ ആളുകള്‍ക്ക് വ്യക്തമായി ഫോട്ടോയെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇതിലൂടെ കടന്ന് പോയിരുന്ന ഐസ് ബര്‍ഗുകള്‍ ഒഴുകി നീങ്ങുന്നവയായിരുന്നുവെന്നും എന്നാല്‍ കടലിന്നടിയിലേക്ക് ഇത്രയ്ക്ക് ആഴ്ന്ന് നില്‍ക്കുന്നതും ഇത്രയ്ക്കും ഭീമാകാരമായിട്ടുള്ളതുമായ മഞ്ഞ് മല ദൃശ്യമായിട്ടില്ലെന്നും ഫെറിലാന്‍ഡ് മേയറായ എയ്ഡാന്‍ കവനാഗ് പറയുന്നു.

uploads/news/2017/04/101034/snow1.jpg

ഈ വര്‍ഷം ഇതുവരെയായി 616 മഞ്ഞ് മലകളാണ് കപ്പല്‍പ്പാതയിലൂടെ ഒഴുകി നീങ്ങിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ എണ്ണം 687 ആയിരുന്നു. ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളുമാണ് ഇത്തരത്തില്‍ മഞ്ഞ് മലകള്‍ വേറിട്ട് ഒഴുകിപ്പോകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പ്രവിശ്യയുടെ തീരങ്ങളിലൂടെ ഓരോ സ്പ്രിങ്‌സീസണിലും ആര്‍ട്ടിക്കില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഭീമന്‍ മഞ്ഞ് മലകള്‍ ഒഴുകി നീങ്ങാറുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ഏറ്റവും വലുപ്പമുള്ള മഞ്ഞുമലകളില്‍ ഒന്നാണിപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണിതെന്നാണ് മേയര്‍ പറയുന്നു.

Ads by Google
Thursday 20 Apr 2017 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW