Thursday, August 10, 2017 Last Updated 13 Min 37 Sec ago English Edition
Todays E paper
Thursday 20 Apr 2017 11.27 AM

രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍

uploads/news/2017/04/101031/wake.jpg

രാവിലെ ഉണര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആദിവസം മുഴുവന്‍ നിലനില്‍ക്കും. അതുകൊണ്ടു തന്നെ ഉണര്‍ന്നാലുടന്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. രാവിലെ ഉണര്‍ന്നാലുടന്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1. കാപ്പി കുടിക്കുക - മിക്കയാളുകളും എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നവരാകും. എന്നാല്‍ യൂണിഫോം സര്‍വ്വീസ് യൂണിവേഴ്‌സിറ്റി ഓഫ് ദി ഹെല്‍ത്ത് സര്‍വ്വീസ്, മേരിലാന്‍ഡിന്റെ ഗവേഷണങ്ങള്‍ പറയുന്നത്. എഴുന്നേറ്റ് ജോലി ആരംഭിച്ച് അരമണിക്കൂറിന് ശേഷമേ കാപ്പി കുടിക്കാവൂ എന്നാണ്. രാവിലെ 8 മണിക്കും 9 നും ഇടയില്‍ നിങ്ങളുടെ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. ഈ സമയത്ത് കാപ്പി കുടിക്കരുത്. കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയുന്ന സമയമായ 9.30 ശേഷം നിങ്ങള്‍ കാപ്പി കുടിയ്ക്കാം. ഒരിക്കലും എഴുന്നേറ്റ ഉടനെ കാപ്പി കുടിയ്ക്കരുത്.

uploads/news/2017/04/101031/wake1.jpg

2. ചൂടുവെള്ളത്തില്‍ കുളിക്കുക - രാവിലെ ചൂടുവെള്ളത്തിലുള്ള കുളി നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ തണുത്ത വെള്ളത്തിലുള്ള കുളി നിങ്ങളെ കൂടുതല്‍ ഉന്മേഷത്തിലാക്കുകയും ചെയ്യുന്നു.

3. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം - പ്രഭാതഭക്ഷണം എപ്പോഴും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ആയിരിക്കണം. പാലും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

4. ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഭക്ഷണം കഴിക്കണം - ചെറിയ രീതിയില്‍ ഉണര്‍ന്നാലുടന്‍ ഭക്ഷണം കഴിക്കാവുന്നതാണ്. ഇൗ ഭക്ഷണവും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ആയിരിക്കണം.

uploads/news/2017/04/101031/wake2.jpg

5. കഴിഞ്ഞ ദിവസത്തെ ബാക്കിയായ ജോലികളെക്കുറിച്ച് ചിന്തിക്കുന്നത് - രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. കഴിഞ്ഞ ദിവസം പൂര്‍ത്തിയാകാത്ത ജോലികളെക്കുറിച്ച് പിന്നീട് ചിന്തിക്കാം. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും.

Ads by Google
Thursday 20 Apr 2017 11.27 AM
YOU MAY BE INTERESTED
TRENDING NOW