Friday, May 26, 2017 Last Updated 16 Min 14 Sec ago English Edition
Todays E paper
Thursday 20 Apr 2017 01.44 AM

ഫെയ്‌സ്ബുക്ക്‌ എല്ലാവര്‍ക്കും വേണ്ടി: സക്കര്‍ബര്‍ഗ്‌

uploads/news/2017/04/100909/in2.jpg

ന്യൂയോര്‍ക്ക്‌: ഫെയ്‌സ്‌ബുക്ക്‌ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ധനികര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ഫെയ്‌സ്‌ബുക്ക്‌ സി.ഇ.ഒ. മാര്‍ക്‌ സക്കര്‍ബര്‍ഗ്‌. സ്‌നാപ്‌ചാറ്റ്‌ മേധാവിയുടെ "ദരിദ്ര്യരാജ്യ" പരാമര്‍ശത്തോടുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു സക്കര്‍ബര്‍ഗിന്റെ പ്രതികരണം. ഫെയ്‌സ്‌ബുക്ക്‌ പുതുമകള്‍ക്കു ശ്രമിക്കുന്നില്ലെന്ന ആരോപണത്തില്‍ കാര്യമില്ലെന്നും ഫെയ്‌സ്‌ബുക്ക്‌ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ സക്കര്‍ബര്‍ഗ്‌ പറഞ്ഞു.
വ്യത്യസ്‌ത മേഖലകളില്‍ തങ്ങള്‍ വ്യത്യസ്‌തമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും തങ്ങള്‍ നിര്‍മിക്കുന്ന സോളാര്‍ വിമാനങ്ങളും ഉപഗ്രഹങ്ങളും ഇതിനുദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സ്‌നാപ്‌ചാറ്റ്‌ ധനികര്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നും ഇന്ത്യ, സ്‌പെയിന്‍ തുടങ്ങിയ ദരിദ്ര്യരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്‌നാപ്‌ചാറ്റ്‌ മേധാവി ഇവാന്‍ സ്‌പീഗല്‍ പറഞ്ഞതായി മുന്‍ ജീവനക്കാരന്‍ ആരോപിച്ചിരുന്നു.

Ads by Google
Thursday 20 Apr 2017 01.44 AM
YOU MAY BE INTERESTED
TRENDING NOW