Wednesday, May 23, 2018 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 01.44 AM

എച്ച്‌1 ബി വിസ പരിഷ്‌കരണത്തിന്‌ ട്രംപിന്റെ ഒപ്പ്‌

uploads/news/2017/04/100908/in1.jpg

വാഷിങ്‌ടണ്‍: എച്ച്‌ 1 ബി വിസ പദ്ധതി പുനപരിശോധിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ്‌ ഓര്‍ഡറില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഒപ്പുവച്ചു. ഈ വിസ അമേരിക്കന്‍ തൊഴിലാളികള്‍ക്കു പകരം ആളുകളെ എടുക്കാനല്ല ഉപയോഗിക്കേണ്ടതെന്നും ഏറ്റവും കൂടുതല്‍ വൈദഗ്‌ധ്യമുള്ള, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവര്‍ക്കാണു നല്‍കേണ്ടതെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സ്‌നാപ്‌ ഓണ്‍ ഇന്‍കോര്‍പറേഷന്റെ ആസ്‌ഥാനമായ വിന്‍കോസിനിലെ കെനോഷയില്‍ ട്രംപ്‌ എക്‌സിക്യൂട്ടീവ്‌ഓര്‍ഡറില്‍ ഒപ്പിട്ടത്‌.
ഇന്ത്യന്‍ ടെക്‌നോളജി പ്രഫഷണലുകളെ സാരമായി ബാധിക്കുന്നതാണ്‌ എച്ച്‌1 ബി വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.
മറ്റുരാജ്യങ്ങളില്‍നിന്ന്‌ കുറഞ്ഞ കൂലിക്ക്‌ ആളെ കൊണ്ടുവന്ന്‌ എല്ലാ മേഖലകളിലുമുള്ള അമേരിക്കന്‍ തൊഴിലാളികളെ മാറ്റി കുടിയേറ്റനയത്തെ വലിയതോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അത്‌ അവസാനിപ്പിക്കുകയാണെന്നും വിന്‍കോന്‍സിനിലെ ആവേശഭരിതരായ ജനത്തോട്‌ ട്രംപ്‌ പറഞ്ഞു.
നിലവില്‍ എച്ച്‌1 ബി വിസ പൂര്‍ണമായും നറുക്കിട്ടെടുക്കുകയാണ്‌. അതു പൂര്‍ണമായും തെറ്റാണ്‌. പകരം അത്‌ ഏറ്റവുംകഴിവുള്ള ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നവര്‍ക്കു നല്‍കണം. അത്‌ ഒരിക്കലും അമേരിക്കക്കാര്‍ക്കു പകരമാകരുത്‌. സുതാര്യമായ അവസരം നല്‍കിയാല്‍ അമേരിക്കക്കാരുമായി മത്സരിക്കാന്‍ ആര്‍ക്കുമാവില്ല-ട്രംപ്‌ പറഞ്ഞു. അമേരിക്കക്കാരുടെ ജോലിയും കൂലിയും സംരക്ഷിക്കുന്ന ഹയര്‍ അമേരിക്കന്‍ നയം കൊണ്ടുവരുമെന്നും ട്രംപ്‌ പറഞ്ഞു.
ഏറ്റവും കൂടുതല്‍ വൈദഗ്‌ധ്യമുള്ള അപേക്ഷകര്‍ക്ക്‌ എച്ച്‌1ബി വിസ ലഭിക്കുന്ന തരത്തില്‍ വിസ അനുവദിക്കുന്നതില്‍ പരിഷ്‌കരണത്തിന്‌ തൊഴില്‍ സെക്രട്ടറിയും ഹോംലാന്‍ഡ്‌ സെക്യൂരിറ്റി സെക്രട്ടറിയും നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നാണ്‌ ട്രംപ്‌ ഒപ്പുവച്ച എക്‌സിക്യൂട്ടീവ്‌ ഉത്തരവ്‌ പറയുന്നത്‌. എച്ച്‌1ബി വിസ പരിഷ്‌കരണം ട്രംപിന്റെ പ്രധാനതെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിലൊന്നായിരുന്നു. നിരവധി യു.എസ്‌. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഭൂരിഭാഗം എച്ച്‌1 ബി വിസകളും സ്വന്തമാക്കുന്നത്‌ ഇന്ത്യന്‍ ഐ.ടി. പ്രഫഷണലുകളാണ്‌.
എല്ലാവര്‍ഷവും യു.എസ്‌. സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസ്‌ 65000 എച്ച്‌ 1ബി വിസകള്‍ നല്‍കുന്നുണ്ട്‌. ഇതുകൂടാതെ യു.എസ്‌. ഉന്നതവിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍നിന്നു പഠിച്ചിറങ്ങിയവര്‍ക്ക്‌ മറ്റൊരു 20000 വിസയും അനുവദിക്കാറുണ്ട്‌.

Ads by Google
Thursday 20 Apr 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW