Sunday, October 22, 2017 Last Updated 14 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 01.23 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(20)

uploads/news/2017/04/100861/nithyam.jpg

അശ്വതി : ശുഭകരമായ തുടക്കം. ഉദ്ദിഷ്‌ടകാര്യസിദ്ധിയുണ്ടാകും. മധ്യാഹ്നശേഷം ചില വിഷമതകള്‍ ഉണ്ടാകും.
ഭരണി: അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്ദിഷ്‌ടകാര്യങ്ങള്‍ നടപ്പിലാകും. ഉച്ചയ്‌ക്കു ശേഷം കാര്യതടസ്സങ്ങള്‍ കാണുന്നു.
കാര്‍ത്തിക: മനസ്സിനു സന്തോഷം. പ്രവര്‍ത്തന വിജയം. അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഇവ കാണുന്നു.
രോഹിണി : നൂതനകര്‍മ്മ ബന്ധം. പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനു സാധ്യത. സര്‍വ്വകാര്യസിദ്ധി ഫലമാകുന്നു.
മകയിരം: അവിചാരിത തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്‌. ധനനഷ്‌ടങ്ങള്‍ ഉണ്ടായേക്കാം. ഉച്ചകഴിഞ്ഞ്‌ ഗുണകരം
തിരുവാതിര: അസ്വസ്‌ഥകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്‌. പ്രവര്‍ത്തനങ്ങളില്‍ വിഷമങ്ങള്‍ ഉണ്ടാകും. പിന്നീട്‌ ശാന്തമാകും.
പുണര്‍തം: സര്‍വ്വകാര്യസിദ്ധിയുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. മധ്യാഹ്ന ശേഷം എല്ലാം മന്ദഗതിയിലാകും.
പൂയം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. അപൂര്‍വ്വധന നേട്ടങ്ങള്‍ യാത്രകള്‍ കൊണ്ട്‌ വിവിധ നേട്ടങ്ങള്‍
ആയില്യം: കാര്യങ്ങള്‍ക്ക്‌ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഉച്ചകഴിഞ്ഞ്‌ അസ്വസ്‌ഥകള്‍.
മകം: അത്യന്തം ശ്രദ്ധിക്കുക. കലഹങ്ങള്‍ ഉണ്ടാകാം.. കുടുംബപരമായ ചില നേട്ടങ്ങള്‍ കൈവരിക്കും.
പൂരം: അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കും. ധനപരമായ പുതിയ മാര്‍ണ്മങ്ങള്‍ തുറക്കപ്പെടുന്നതാണ്‌.
ഉത്രം: ശുഭകരമായ നേട്ടങ്ങളും കാര്യപ്രാപ്‌തിയും ഉണ്ടാകും. മധ്യാഹ്നശേഷം ചില പ്രതിസന്ധികള്‍ ഉണ്ടാകും.
അത്തം: യാത്രകള്‍ കൊണ്ട്‌ നേട്ടങ്ങള്‍. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ഉച്ചകഴിഞ്ഞ്‌ ദേഹക്ലേശങ്ങള്‍
ചിത്തിര: പലവിധ പ്രയാസങ്ങള്‍ വന്നുഭവിക്കും. അവിചാരിത തടസ്സങ്ങള്‍ ഉച്ചക്കു ശേഷം മാറ്റംവരും.
ചോതി: പുതിയ സംരഭങ്ങള്‍ തുടങ്ങും. ധനപരമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നശേഷം ചില തടസ്സങ്ങള്‍.
വിശാഖം: സര്‍വ്വകാര്യപ്രതിബന്ധം. വിവിധ പ്രയാസങ്ങള്‍. മധ്യാഹ്നശേഷം അനുകൂലമാറ്റങ്ങള്‍ കാണുന്നു.
അനിഴം: പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും.
തൃക്കേട്ട: അസ്വസ്‌ഥതകള്‍ പലതും ഉണ്ടാകും. യാത്രാക്ലേശം. ശാരീരിക അസുഖങ്ങള്‍ അലട്ടും.
മൂലം: ധനപരമായ നേട്ടങ്ങള്‍. സര്‍വ്വകാര്യപ്രതിബന്ധം ഉച്ചക്കുശേഷം അനുഭവപ്പെട്ടേക്കാന്‍ സാധ്യത.
പൂരാടം: നൂതനമേഖലകളില്‍ പ്രവര്‍ത്തിക്കും. ധനനഷ്‌ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
ഉത്രാടം: സ്വന്തം പ്രയത്നത്തിലൂടെ നേട്ടങ്ങള്‍ കരസ്‌ഥമാക്കും. കുടുംബപരമായ സന്തോഷം കൈവരും.
തിരുവോണം: യാത്രകള്‍ കൊണ്ട്‌ വിവിധനേട്ടങ്ങള്‍ കൈവരിക്കും. തൊഴില്‍രംഗത്ത്‌ മാറ്റങ്ങള്‍.
അവിട്ടം: അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കും. യാത്രാക്ലേശം, ധനനഷ്‌ടം ഇവ ഉച്ചകഴിഞ്ഞ്‌ വന്നുചേരാം.
ചതയം: പൊതുവെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ധനപരമായ നേട്ടങ്ങള്‍. പുതിയ മേഖലകള്‍ കണ്ടെത്തും.
പൂരുരുട്ടാതി: ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം, കാര്യതടസ്സം ഇവ കാണുന്നു.
ഉതൃട്ടാതി: അവിചാരിത നേട്ടങ്ങള്‍, ധനലാഭം, കാര്യസിദ്ധി ഇവ കാണുന്നു. മധ്യാഹ്നശേഷം ഗുണദോഷ മിശ്രിതം.
രേവതി: അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനാശം, മനക്ലേശം, രോഗവിഷമം ഇവ ഉണ്ടാകും. ഉച്ചകഴിഞ്ഞ്‌ ഗുണദോഷ സമ്മിശ്രത ഫലം.

അനില്‍, പെരുന്ന
9847531231

Ads by Google
Advertisement
Thursday 20 Apr 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW