Monday, May 28, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 04.23 PM

ബാബ... എനിക്ക് ഹിജാബ് മാറ്റണം.. പിതാവിനോട് അനുമതി തേടുന്ന പെണ്‍കുട്ടി

മകളെ, അതില്‍ തീരുമാനമെടുക്കേണ്ടത് ഞാനല്ല, മറ്റാര്‍ക്കും തീരുമാനം എടുക്കാനും കഴിയില്ല. നീ ആഗ്രഹിക്കുന്നത് എന്താണോ അതുതന്നെ ചെയ്യുക. എന്തുതന്നെയായാലും ഇക്കാര്യത്തില്‍ നിനക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ആ പിതാവ് മകളെ ആശ്വസിപ്പിച്ചു. ലമ്‌യ്്ക്കു മാത്രമല്ല അവളുടെ പിതാവിനും പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ടുവന്നത്
Hijab

പെന്‍സില്‍വാനിയ: ശിരോവസ്ത്രം മാറ്റാന്‍ പിതാവിനോട് അഭിപ്രായം തേടുന്ന 17കാരിയും അവള്‍ക്ക് പിതാവ് നല്‍കുന്ന മറുപടിയുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പെന്‍സില്‍വാസിയ സ്വദേശി ലമ്‌യ അല്‍ഷെഹ്‌രിയാണ് തന്റെ ഹിജാബ് (ശിരോവസ്ത്രം) മാറ്റുന്നതിനെ കുറിച്ച് ബാബ (പിതാവ്)യുടെ അഭിപ്രായം തേടിയത്.

Hijab

ഹിജാബ് മാറ്റണമെന്ന് ഈ കൗമാരക്കാരിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിന് ട്വിറ്ററിലൂടെ പിതാവിന്റെ അഭിപ്രായം തേടുകയായിരുന്നു അവള്‍. ഈ മാസം 15നാണ് ഇരുവരുടേയും ട്വീറ്റ് നടന്നത്. പെണ്‍കുട്ടിയുടെ ട്വീറ്റിന് ഇതുവരെ 3.2 ലക്ഷം ലൈക്കുകളും 1.4 ലക്ഷത്തില്‍ ഏറെ റീട്വീറ്റുകളും ലഭിച്ചുകഴിഞ്ഞു.

'മകളെ, അതില്‍ തീരുമാനമെടുക്കേണ്ടത് ഞാനല്ല, മറ്റാര്‍ക്കും തീരുമാനം എടുക്കാനും കഴിയില്ല. നീ ആഗ്രഹിക്കുന്നത് എന്താണോ അതുതന്നെ ചെയ്യുക. എന്തുതന്നെയായാലും ഇക്കാര്യത്തില്‍ നിനക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ആ പിതാവ് മകളെ ആശ്വസിപ്പിച്ചു. ലമ്‌യ്്ക്കു മാത്രമല്ല അവളുടെ പിതാവിനും പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ടുവന്നത്. ലമ്‌യയ്ക്ക് ലഭിച്ചപോലെ ഒരു പിന്തുണ മറ്റ് സ്ത്രീകള്‍ക്ക് ലഭിക്കണമെന്നില്ലെന്നും അവര്‍ പറയുന്നു.

Hijab

നിരവധി സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. എന്നാല്‍ താന്‍ സ്വമനസാലെയാണ് ഹിജാബ് ധരിച്ചത്. പിതാവിനെ അത്രയേറെ സ്‌ദേഹിക്കുന്നുതുകൊണ്ടാണ് അദ്ദേഹത്തോട് ഇത്തരമൊരു ഉപദേശം തേടിയതെന്നും ലമ്‌യ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW