Thursday, December 14, 2017 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 04.00 PM

മുടിക്കും എല്ലിനും കരുത്തേകാന്‍ തക്കാളി

uploads/news/2017/04/100791/weeklyhethli190417.jpg

മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളിയിലെ വിറ്റാമിന്‍ എ യും ഇരുമ്പും ഗുണപ്രദമാണ്. ഇത് മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തുന്നു.

കൂടാതെ തക്കാളിയിലുളള അസിഡിറ്റി മുടിയുടെ പി.എച്ച് നില സന്തുലനം ചെയ്ത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു. വിറ്റാമിന്‍ കെ യും കാല്‍സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായിക്കുന്നു.

എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നതിനോടൊപ്പം എല്ലുകളുടെ ബലക്ഷയവും കുറയ്ക്കുന്നു.

തക്കാളിയിലെ ആന്റി ഓക്ഡന്റുകള്‍ വ്യക്കയുടെ ആരോഗ്യ സംരക്ഷണത്തിനു സഹായിക്കും.

നീര്‍വീക്കത്തെ തുടര്‍ന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളായ ബയോ ഫ്‌ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം.

പ്രമേഹബാധിതര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാന്‍ സാധിക്കും. ആസിഡിന്റ് തോത് കൂടുതലായതിനാല്‍ തക്കാളി കൂടുതലായി കഴിച്ചാല്‍ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്.

Ads by Google
TRENDING NOW