Wednesday, May 24, 2017 Last Updated 4 Min 47 Sec ago English Edition
Todays E paper
Wednesday 19 Apr 2017 03.33 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/04/100785/weeklyjokes190417.jpg

കാമുകി കാമുകനോട്
''ഈ വര്‍ഷം നമ്മുടെ വിവാഹം നടത്തുമെന്ന് ചേട്ടന്‍ സത്യം ചെയ്തതാ.''
കാമുകന്‍: ''അതിപ്പം കാശ്മീരിലെ കലാപമൊന്നു തീര്‍ന്നുകിട്ടാതെങ്ങെനെയാ...?''
കാമുകി: ''കാശ്മീരും നമ്മുടെ കല്യാണവും തമ്മില്‍ എന്താ ബന്ധം?''
കാമുകന്‍: ''അവിടല്ലേ നമ്മള്‍ ഹണിമൂണ്‍ ആഘോഷിക്കുന്നത്.''
റഫീക്ക്, കോഴിക്കോട്

****

ഡോക്ടര്‍ നഴ്‌സിനോട്
''ഈ രോഗിക്ക് ഉറക്കഗുളിക കൊടുക്കാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ...''
നഴ്‌സ്: കൊടുക്കുന്നതു നല്ലതെന്ന് എനിക്ക് തോന്നി. അയാള്‍ രാത്രി മുഴുവന്‍ നമ്മളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു ഡോക്ടര്‍.
എബിന്‍, മട്ടാഞ്ചേരി

****

ബസില്‍നിന്നിറങ്ങാന്‍ തുടങ്ങുമ്പോ ള്‍ ബസിലേക്ക് ഇടിച്ചുകയറുന്ന ആളുകളോട് രാജന്‍
''ഞാനൊന്ന് ഇറങ്ങിക്കോട്ടെ.''
ആളുകള്‍: ''ഞങ്ങളൊന്ന് കേറിക്കോട്ടെ.''
രാജന്‍: ''നിങ്ങള്‍ക്ക് ഇനി വരുന്ന വണ്ടിക്കായാലും കേറാം. പക്ഷേ എനിക്കീവണ്ടീന്നേ ഇറങ്ങാന്‍ പറ്റൂ.''
ജോസ്, ഇടുക്കി

****

uploads/news/2017/04/100785/weeklyjokes190417a.jpg

മനോരോഗാശുപത്രിയിലെ രോഗി മറ്റൊരു രോഗിയോട്
''ഇവിടെ ഉച്ചയായിരിക്കുമ്പം അമേരിക്കയില്‍ പാതിരാത്രിയാണെന്ന്.''
രോഗി: ''വെറുതെയല്ല...ഉച്ചകഴിയുമ്പം എനിക്ക് ഉറക്കം വരുന്നത്.''
ദാസപ്പന്‍, പാലക്കാട്

***

സ്റ്റുഡിയോയില്‍ ചെന്നു ഫോട്ടോ എടുത്ത യുവതി ഫോട്ടോഗ്രാഫറോട്
''ഈ ഫോട്ടോ ഒട്ടും നന്നായിട്ടില്ല. ഇതിനുമുമ്പ് നിങ്ങളെടുത്ത എന്റെ ഫോട്ടോ വളരെ നന്നായിരുന്നു.
ഫോട്ടോഗ്രാഫര്‍: ''ശരിയാണ് മേഡം. പക്ഷേ അന്നെനിക്ക് ഇന്നത്തേക്കാള്‍ 10 വയസ് കുറവായിരുന്നു.
മഹേഷ്, ഇരിട്ടി

*****

സുന്ദരിയായ യുവതി ഡോക്ടറോട്
''എന്നെ എന്തിനാണ് ഡോക്ടര്‍ പരിശോധിക്കുന്നത്. സീനിയര്‍ ഡോക്ടര്‍ പരിശോധിച്ചിട്ട് എനിക്ക് ഒരു കുഴപ്പവും ഇല്ലെന്നു പറഞ്ഞു.''
ഡോക്ടര്‍: ''സാറങ്ങനെ പറഞ്ഞതുകൊണ്ടാ എനിക്കും പരിശോധിക്കണമെന്നു തോന്നിയത്.''
ശ്രീകുമാര്‍, കോട്ടയം

ബ്രോക്കര്‍ പെണ്ണിന്റെ അച്ഛനോട്
''മകള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ പയ്യനുണ്ട്.''
പെണ്ണിന്റെ അച്ഛന്‍: ''ഇക്കാലത്ത് ആണ്‍പിള്ളേര്‍ക്ക് ശകലം വയറുണ്ടായാല്‍ ഒരു കുഴപ്പവും ഇല്ലെടോ.''
നടേഷ്, വൈറ്റില

****

uploads/news/2017/04/100785/weeklyjokes190417b.jpg

വിദേശത്തുള്ള ഭര്‍ത്താവ് ഭാര്യയോട് ഫോണില്‍
''നീയീ രാത്രിയില്‍ അവിടെ എന്തെടുക്കുവാ?''
ഭാര്യ: ''ഇവിടെ ഭയങ്കര മഴയാ...ഇടിവെട്ടി കറണ്ടും പോയി. ഉറക്കവും പോയി. ഞാന്‍ ലൈന്‍മാനെ വിളിക്കട്ടെ...''
ഭര്‍ത്താവ്: ''എന്നിട്ടുവേണം എന്റെ ഉറക്കം പോകാന്‍.''
അറുമുഖന്‍, ആലപ്പുഴ

Ads by Google
TRENDING NOW