Saturday, October 21, 2017 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 03.25 PM

ആകാശത്തു നിന്നു വീഴുന്ന തീ നാളങ്ങള്‍ ഭൂമിയേ ഉരുക്കികളയും: പ്രവചനം യാഥാര്‍ത്ഥ്യമാകുമോ? ഞെട്ടലോടെ ലോകം

uploads/news/2017/04/100784/notr.jpg

1500 ല്‍ ലോകത്തു ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജനായ നോട്രഡാമസിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തില്‍ ലോകം. ആകാശത്തു നിന്നു വീഴുന്ന തീ നാളങ്ങള്‍ ഭൂമിയേ ഉരുക്കികളയും എന്നായിരുന്നു നോസ്ട്രഡാമസ് പ്രവചിച്ചിരുന്നത്. ഉത്തരകൊറിയയും അമേരിക്കയും പരസ്പരം വെല്ലുവിളിച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഈ പ്രചവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തിലാണു ലോകം. താന്‍ ജീവിച്ചിരുന്നതിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കാര്യങ്ങളും നോസ്ഡ്രാമസ് പ്രവചിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റലറുടെ വളര്‍ച്ച, 1970 കളില്‍ അറബ് രാജ്യങ്ങള്‍ക്കുണ്ടായിരുന്ന മുന്നേറ്റം, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇദ്ദേഹം പ്രവചിച്ചിരുന്നു. സ്വന്തം മരണവും ഇദ്ദേഹം പ്രവചിച്ചിരുന്നു. വേള്‍ഡ്ട്രഡ് സെന്റര്‍ ആക്രമണവും ഇദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ കൂട്ടത്തില്‍ പെടും.

നോസ്ട്രഡമസിന്റെ സംസ്‌കാരത്തിനു ശേഷം തിരിച്ചു കൊട്ടരത്തില്‍ എത്തിയ രാജാവ് അദ്ദേഹത്തിന്റെ ഡയറി ആവശ്യപെട്ടു. എന്നാല്‍ തിരച്ചിലിലൊന്നും ആ ഡയറി കണ്ടെത്താന്‍ കഴിഞ്ഞില്ല. അടക്കം ചെയ്ത സമയത്തു ധരിച്ചിരുന്ന വസ്ത്രത്തന്റെ പോക്കറ്റില്‍ ഡയറി കാണും എന്ന സംശയത്തെ തുടര്‍ന്നു ശവകല്ലറ തുറക്കുകയും മൃതശരീരം പരിശോധിക്കുകയും ചെയ്തു. അടക്കം ചെയ്തപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു ഡയറി കണ്ടെടുത്തു. ഡയറി തുറന്ന് ആദ്യ പേജ് വായിച്ചപ്പോള്‍ എല്ലാവരു ഞെട്ടി എന്നു പറയുന്നു. ആദ്യ പേജില്‍ എഴുതിരുന്നത് നിങ്ങള്‍ ഈ ദിവസം എന്റ കല്ലറ കുത്തി തുറന്ന് എന്റെ ഡയറി എടുക്കുമെന്നായിരുന്നു! മൂന്നാം ലോകമഹയുദ്ധം എന്ന് അദ്ദേഹത്തിന്റെ പ്രവചനം ഇനിയും യാഥാര്‍ത്ഥ്യമാകാനുണ്ട്. നിലവില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മി ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ ഇതിനു കാരണമാകുമോ എന്ന ആശങ്കയിലാണു ലോകം.

Ads by Google
Advertisement
Wednesday 19 Apr 2017 03.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW