Saturday, October 21, 2017 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 01.19 PM

വാഹനാപകടത്തില്‍ മരിച്ച മകളെ മാതാവ് അവസാനമായി യാത്രയാക്കിയത് ആരുടെയും കണ്ണു നനയിക്കും

uploads/news/2017/04/100757/baby.jpg

ബ്രിട്ടനിലെ സെന്റ് ഹെലന്‍സില്‍ കഴിഞ്ഞ മാസമുണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം നാലു വയസ്സുകാരി വൈലറ്റ് ഗ്രേസ് യൂന്‍സ് മരണമടഞ്ഞു. തന്റെ അമ്മൂമ്മയ്‌ക്കൊപ്പം നടന്ന് പോകുമ്പോള്‍ ഒരു കാറിടിച്ചായിരുന്നു വൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടത്. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട നിറമായ വൈലറ്റ് നിറത്തിലെവസ്ത്രങ്ങള്‍ ധരിച്ചാണ് കുടുംബക്കാരും സെന്റ് ഹെലന്‍സുകാരും ചേര്‍ന്ന് യാത്രാമൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ അമ്മ റെബേക്ക മുടി വൈലറ്റ് ചെയ്ത് വൈലറ്റ് വസ്ത്രങ്ങള്‍ ധരിച്ചു.

കുട്ടിയുടെ ശവസംസ്‌കാര ചടങ്ങിനെത്തുന്നവരോടെല്ലാം വൈലറ്റ് വസ്ത്രങ്ങള്‍ ധരിക്കാനാവശ്യപ്പെട്ടിരുന്നു. ആനിമേറ്റഡ് സിനിമയായ ട്രോളിലെ കഥാപാത്രങ്ങള്‍, എന്നിവ സഹിതം അലങ്കരിച്ചായിരുന്നു എക്‌സെല്‍സ്റ്റണിലെ സെന്റ് ജൂലീസ് ചര്‍ച്ചിലേക്ക് കൊണ്ടു വന്നിരുന്നത്. വൃക്കകളും പാന്‍ക്രിയാസും ദാനം ചെയ്തു കൊണ്ട് തന്റെ ധീരയായ മകള്‍ രണ്ട് ജീവനുകള്‍ രക്ഷിച്ചുവെന്നാണ് കുട്ടിയുട അമ്മ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മകളുടെ അകാലവിയോഗത്തില്‍ തന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും എന്നാല്‍ അവളെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും ഈ അമ്മ പറയുന്നു.

uploads/news/2017/04/100757/baby1.jpg

ട്രോള്‍സ്, ലാബിറിന്‍ത്, ഫ്രോസന്‍ എന്നീ സിനിമകളിലെ ഗാനങ്ങള്‍ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓ..സെസിലിയ എന്ന ഗാനത്തോടെയാണ് ചടങ്ങ് അവസാനിച്ചിരുന്നത്. സംസ്‌കാര ചടങ്ങിന് ശേഷം വൈലറ്റിന്റെ ജീവിതം ആഘോഷിക്കുന്നതിനുള്ള പാര്‍ട്ടിയും നടത്തിയിരുന്നു. വളരെ അനുഗ്രഹീതയായ കുട്ടിയെയാണ് അകാലത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് ചടങ്ങിന് നേതൃത്വം നല്‍കിയ പുരോഹിതനായ കാനന്‍ തോമസ് നെയ്‌ലോണ്‍ അനുസ്മിരിച്ചത്. ആരുടെയും മനം കവരുന്ന പ്രകൃതമായിരുന്നു ഈ കൊച്ചുസുന്ദരിയുടേതെന്നും പുരോഹിതന്‍ അനുസ്മരിച്ചു. കുട്ടിയുടെ മരണത്തിന് കാരണമായി അപകടകരമായി ഡ്രൈവ് ചെയ്ത കുറ്റം ചുമത്തി എയ്ഡാന്‍ മാക് അടീര്‍ എന്ന 22 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Advertisement
Wednesday 19 Apr 2017 01.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW