Wednesday, April 19, 2017 Last Updated 13 Min 1 Sec ago English Edition
Todays E paper
Wednesday 19 Apr 2017 01.54 AM

മലയാറ്റൂര്‍ കുരിശുമുടിയില്‍ പുതുഞായര്‍ തിരുനാളിന്‌ നാളെ കൊടിയേറും

uploads/news/2017/04/100628/re4.jpg

കാലടി: രാജ്യാന്തര തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പുതുഞായര്‍ തിരുനാളിന്‌ നാളെ തുടക്കമാകും. താഴത്തെ പള്ളിയില്‍ രാവിലെ ആറിനു വികാരി ഫാ. ജോണ്‍ തേക്കാനത്ത്‌ കൊടിയേറ്റും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുണ്ടാകും. എട്ടിനു ഫാ. ജിനു പള്ളിപ്പാട്ടിന്റെയും വൈകിട്ട്‌ അഞ്ചിനു ഫാ. ജോസ്‌ പാലിക്കലിന്റെയും കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന- ഫാ. ജോയേല്‍ ആഞ്ഞിലിതോപ്പില്‍, പ്രസംഗം, തുടര്‍ന്ന്‌ നൊവേന, ലദീഞ്ഞ്‌.
കുരിശുമുടിയില്‍ രാവിലെ 5.30 നും, 6.30 നും, 7.30 നും വിശുദ്ധ കുര്‍ബാന 9.30 ന്‌ ആഘോഷമായ കുര്‍ബാന-ഫാ. ജോ കല്ലാനി. വൈകിട്ട്‌ 5.30ന്‌ കുരിശുമുടി റെക്‌ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്‌ കൊടിയേറ്റും.
വെള്ളിയാഴ്‌ച താഴത്തെ പള്ളിയില്‍ രാവിലെ 5.30ന്‌ ആരാധന, ആറിനു വിശുദ്ധ കുര്‍ബാന, എട്ടിനു വിശുദ്ധ കുര്‍ബാന-ഫാ. ജേക്കബ്‌ കാച്ചപ്പിള്ളി, പ്രസംഗം, വൈകിട്ട്‌ അഞ്ചിനു ആഘോഷമായ വിശുദ്ധ കര്‍ബാന- ഫാ. മെല്‍വിന്‍ ചിറ്റിലപ്പിള്ളി, പ്രസംഗം-ഫാ. ജെയിംസ്‌ കുരികുലംകാട്ടില്‍, പ്രദക്ഷിണം.
കുരിശുമുടിയില്‍ രാവിലെ 5.30നും, 6.30നും, 7.30നും, 9.30നും വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ 5.30ന്‌ ആഘോഷമായ വിശുദ്ധകുര്‍ബാന-ഫാ. ജോഷി കളപ്പറമ്പത്ത്‌, പ്രസംഗം.
ശനിയാഴ്‌ച താഴത്തെ പള്ളിയില്‍ 5.30ന്‌ ആരാധന, 6ന്‌ വിശുദ്ധ കുര്‍ബാന, 8ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന (സുറിയാനി)-ഫാ. ഡോണ്‍ ബോസ്‌കോ കണ്ടെത്തിക്കുടിലില്‍, പ്രസംഗം, വൈകിട്ട്‌ 5ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. വിപിന്‍ കുരിശുതറ, പ്രസംഗം-ഫാ. ജോണ്‍ കണ്ണന്താനം, പ്രദക്ഷിണം.
കുരിശുമുടിയില്‍ രാവിലെ 5.30 നും, 6.30നും വിശുദ്ധ കുര്‍ബാന, 7.30ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. പോള്‍ തേക്കാനം, പ്രസംഗം, 9.30ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. സജി കണ്ണാംപറമ്പന്‍, പ്രസംഗം, വൈകിട്ട്‌ 5ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. ഡോണ്‍ ബോസ്‌കോ കണ്ടത്തിക്കുടിലില്‍, പ്രസംഗം. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്‌ച താഴത്തെ പള്ളിയില്‍ 5.30നും 7നും വിശുദ്ധ കുര്‍ബാന, 10ന്‌ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. മാര്‍ട്ടിന്‍ കണ്ടംപറമ്പിലില്‍, പ്രസംഗം-ഫാ. ജിമ്മി പൂച്ചക്കാട്ട്‌, വൈകിട്ട്‌ 5ന്‌ കുരിശുമുടിയില്‍നിന്നു പൊന്‍പണം എത്തിച്ചേരും. 6ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. ടോമി കണ്ടത്തില്‍ , പ്രസംഗം. കുരിശുമുടിയില്‍ പുലര്‍ച്ചെ 12.05ന്‌ പുതുഞായര്‍ കുര്‍ബാന, 5.30നും, 6.30നും വിശുദ്ധ കുര്‍ബാന, 7.30ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. നിബിന്‍ കുരിശിങ്കല്‍, പ്രസംഗം 9.30ന്‌ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. വര്‍ഗീസ്‌ പാലാട്ടി, പ്രസംഗം, പ്രദക്ഷിണം എന്നിവയുണ്ടാകും. ഉച്ചകഴിഞ്ഞ്‌ മൂന്നിനു താഴത്തെ പള്ളിയിലേക്ക്‌ പൊന്‍പണം ഇറക്കുന്നതോടെ തിരുനാളിന്‌ സമാപനമാകും. 28 മുതല്‍ 30 വരെ എട്ടാമിഠം ആഘോഷിക്കുമെന്നും റെക്‌ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടും സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാ. ജോണ്‍ തേക്കാനത്തും അറിയിച്ചു

Ads by Google
Wednesday 19 Apr 2017 01.54 AM
YOU MAY BE INTERESTED
TRENDING NOW