Friday, June 01, 2018 Last Updated 26 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 01.50 AM

ബാങ്ക്‌ ഓഫ്‌ ബറോഡയില്‍ 1200 പ്രബേഷനറി ഓഫീസര്‍

uploads/news/2017/04/100627/car1.jpg

ബാങ്ക്‌ ഓഫ്‌ ബറോഡയില്‍ പ്ര?ബേഷനറി ഓഫീസര്‍ തസ്‌തികകയിലെ നിയമനങ്ങളിലേക്ക്‌ ഉടന്‍ വിജ്‌ഞാപനമുണ്ടാകും. 1200 പേര്‍ക്കാണ്‌ അവസരം. ബറോഡ മണിപ്പാല്‍ സ്‌കൂള്‍ ഓഫ്‌ ബാങ്കിങ്‌ വഴി ഒന്‍പതുമാസത്തെ ബാങ്കിങ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ പോസ്‌റ്റ് ഗ്രാജുവേറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴിലേക്കാണ്‌ പ്രാഥമിക തെരഞ്ഞെടുപ്പ്‌. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പ്ര?ബേഷനറി ഓഫീസര്‍ ജെ.എം.ജി.എസ്‌-1 തസ്‌തികയില്‍ നിയമനം ലഭിക്കും. ബിരുദക്കാര്‍ക്ക്‌ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ്‌ 1.
പ്രായം 2017 ഏപ്രില്‍ ഒന്നിന്‌ 20-28. ഉയര്‍ന്ന പ്രായത്തില്‍ പട്ടിക വിഭാഗത്തിനു അഞ്ചും ഒ.ബി.സിക്കു മൂന്നും വികലാംഗര്‍ക്ക്‌ 10 വര്‍ഷവും ഇളവ്‌. വിമുക്‌തഭടന്മാര്‍ക്ക്‌ നിയമാനുസൃത ഇളവ്‌ ലഭിക്കും. കുറഞ്ഞത്‌ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ്‌ യോഗ്യത. പട്ടികവിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക്‌ 50 ശതമാനം മാര്‍ക്ക്‌ മതി.
ഓണ്‍ലൈന്‍ ടെസ്‌റ്റ്, സൈക്കോമെട്രിക്‌ അസസ്‌മെന്റ്‌, ഗ്രൂപ്പ്‌ ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. മേയ്‌ 27നാകും പരീക്ഷ. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമുണ്ടായേക്കും. നിയമന പ്രക്രിയ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനം കാണുക. 750 രൂപയാണ്‌ അപേക്ഷാഫീസ്‌. വികലാംഗര്‍, പട്ടികവിഭാഗം എന്നിവര്‍ക്ക്‌ 100 രൂപ. ഡെബിറ്റ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേന ഓണ്‍ലൈനിലൂടെ ഫീസ്‌ അടയ്‌ക്കണം.
ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ്‌ ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസ്‌ അടയ്‌ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും. www.bankofbaroad.co.in എന്ന വെബ്‌സൈറ്റു വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.

Ads by Google
Wednesday 19 Apr 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW