Friday, December 15, 2017 Last Updated 41 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Apr 2017 01.50 AM

കേന്ദ്രസായുധ പോലീസ്‌ സേനകളില്‍ 179 അസി. കമാന്‍ഡാന്റ്‌

കേന്ദ്രസായുധ പോലീസ്‌ സേനകളില്‍ 179 അസിസ്‌റ്റന്റ്‌ കമാന്‍ഡാന്റ്‌സ് (ഗ്രൂപ്പ്‌ എ) ഒഴിവുകളിലേക്ക്‌ യു.പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു. ജൂലൈ 23-ന്‌ നടത്തുന്ന സെന്‍ട്രല്‍ ആംഡ്‌ പോലീസ്‌ ഫോഴ്‌സസ്‌ (അസിസ്‌റ്റന്റ്‌ കമന്‍ഡാന്റ്‌സ്) പരീക്ഷ 2017 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. ബി.എസ്‌.എഫ്‌., സി.ആര്‍.പി.എഫ്‌., സി.ഐ.എസ്‌.എഫ്‌., സശസ്‌ത്രസീമാബെല്‍ എന്നീ സേനാവിഭാഗങ്ങളിലാണ്‌ അവസരം. സ്‌ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ അഞ്ച്‌
ഒഴിവുകളുടെ എണ്ണം :
ബി.എസ്‌.എഫ്‌. - 28
സി.ആര്‍.പി.എഫ്‌. - 65
സി.ഐ.എസ്‌.എഫ്‌. - 23
എസ്‌.എസ്‌.ബി. - 63
പ്രായം : 2017 ഓഗസ്‌റ്റ് ഒന്നിന്‌ 20 - 25 വയസ്‌. (1992 ഓഗസ്‌റ്റ് രണ്ടിന്‌ മുന്‍പും 1997 ഓഗസ്‌റ്റ് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്‌.)
പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും, ഒ.ബി.സിക്ക്‌ മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌. വിമുക്‌തഭടന്മാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇളവ്‌ ചട്ടപ്രകാരം.
യോഗ്യത: അംഗീകൃത ബിരുദം/ തത്തുല്യം. നിശ്‌ചിത തീയതിക്കകം യോഗ്യതാരേഖകള്‍ ഹാജരാക്കാമെന്നുറപ്പുണ്ടെങ്കില്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.
എന്‍.സി.സി. ബി/സി. സര്‍ട്ടിഫിക്കറ്റ്‌ അഭിലഷണീയ യോഗ്യതയാണ്‌.
ശാരീരികയോഗ്യത: പുരുഷന്മാര്‍ : ഉയരം : 165 സെ.മീ.
നെഞ്ചളവ്‌ : 81 സെ.മീ. (വികാസം കുറഞ്ഞത്‌, അഞ്ചു സെ.മീ)
തൂക്കം : 50. കി.ഗ്രാം
സ്‌ത്രീകള്‍ : ഉയരം : 157 സെ.മീ.
തൂക്കം : 46 കി.ഗ്രാം
കാഴ്‌ച സംബന്ധിച്ച വിവരങ്ങള്‍ പട്ടികയില്‍.
ശാരീരിക യോഗ്യത സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
തെരഞ്ഞെടുപ്പ്‌ രീതി : എഴുത്തുപരീക്ഷ, ഫിസിക്കല്‍ സ്‌റ്റാന്‍ഡേര്‍ഡ്‌/ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്‌റ്റ്, മെഡിക്കല്‍ സ്‌റ്റാന്‍ഡേര്‍ഡ്‌സ് ടെസ്‌റ്റ്, ഇന്റര്‍വ്യൂ/ പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.
എഴുത്തുപരീക്ഷ : ജൂലൈ 23-ന്‌ പരീക്ഷ നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്‌. പരീക്ഷയുടെ വിശദമായ സിലബസിന്‌ വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
ശാരീരികക്ഷമതാ പരീക്ഷ : ഇനി പറയുന്ന ഇനങ്ങളുണ്ടാകും. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഇനങ്ങള്‍ വ്യത്യസ്‌തമാണ്‌.
പുരുഷന്മാര്‍: 1. 16 സെക്കന്‍ഡിനകം 100 മീറ്റര്‍ ഓട്ടം.
2. 3.45 മിനിറ്റിനകം 800 മീറ്റര്‍ ഓട്ടം.
3. ലോങ്‌ജംപ്‌: മൂന്നരമീറ്റര്‍ (മൂന്ന്‌ അവസരം)
4. ഷോട്ട്‌പുട്ട്‌: (7.26 കി.ഗ്രാം): നാലരമീറ്റര്‍
സ്‌ത്രീകള്‍ : 1. 18 സെക്കന്‍ഡിനകം 100 മീറ്റര്‍ ഓട്ടം.
2. 4.45 മിനിറ്റിനകം 800 മീറ്റര്‍ ഓട്ടം.
3. ലോങ്‌ജംപ്‌: മൂന്നുമീറ്റര്‍ (മൂന്ന്‌ അവസരം)
കായികക്ഷമതാ പരീക്ഷയില്‍ ഗര്‍ഭിണികളെ പങ്കെടുപ്പിക്കില്ല. ഇവരെ അയോഗ്യരാക്കും.
അപേക്ഷാഫീസ്‌ : 200 രൂപ ഏതെങ്കിലും എസ്‌.ബി.ഐ. ശാഖയില്‍ നേരിട്ടോ നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ഉപയോഗിച്ചോ വിസാ/ മാസ്‌റ്റര്‍/ ഡെബിറ്റ്‌ കാര്‍ഡ്‌ മുഖേനയോ ഫീസടയ്‌ക്കാം. സ്‌ത്രീകള്‍ക്കും പട്ടികജാതി/ വര്‍ഗക്കാര്‍ക്കും ഫീസില്ല. ഒ.ബി.സിക്കാര്‍ മുഴുവന്‍ ഫീസും അടയ്‌ക്കണം.
അപേക്ഷിക്കേണ്ട വിധം : www.upsconline.nic.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ഥികള്‍ ഒരപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ഒന്നില്‍ കൂടുതല്‍ അപേക്ഷ പരിഗണിക്കില്ല. അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക്‌ ഇ- മെയില്‍ വിലാസം ഉണ്ടായിരിക്കണം.
വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌:www.upsc.gov.in.

Ads by Google
Wednesday 19 Apr 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW