Wednesday, May 23, 2018 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Apr 2017 07.55 PM

വാഹന യാത്രക്കാരനെ ആക്രമിച്ച് പറക്കും പാമ്പ്: ഒരു ഞെട്ടിക്കുന്ന വീഡിയോ

uploads/news/2017/04/100504/snk.jpg

പാമ്പുകളെ കുറിച്ചുള്ള വിശ്വാസങ്ങളെല്ലാം തകരുകയാണ്. അങ്ങോട്ട് ആക്രമിച്ചാലേ ഇവ തിരിച്ചാക്രമിക്കു എന്നാണു വിശ്വാസം. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഇന്റര്‍നെറ്റ് കഫേയില്‍ കയറി വന്ന പാമ്പ് യുവാവിനേ ഓടിച്ചിട്ടു കടിച്ചതു വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ നടന്ന സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. റോഡിലൂടെ ബൈക്ക് ഓടിച്ചു പോയ യാത്രക്കാരനെ പാമ്പ് ചാടി കടിക്കുന്ന ദൃശ്യങ്ങളാണു വൈറലായിരിക്കുന്നത്. ബൈക്കിന്റെ പിറകില്‍ സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണു സംഭവം പുറലോകമറിഞ്ഞത്.

തായ്‌ലന്റിലെ ലമ്പാങ്ങിലുള്ള വനപ്രദേശത്തു കൂടി യാത്ര ചെയ്ത ബൈക്ക് യാത്രികനാണു പേടിപ്പിക്കുന്ന ഈ അനുഭവം ഉണ്ടായത്. പാമ്പിന്റെ മേല്‍ ബൈക്ക് കയറാതിരിക്കാനായി ബൈക്ക്, യാത്രക്കാരന്‍ വെട്ടിച്ചു മാറ്റുകയും വണ്ടിയുടെ വേഗത കുറയ്ക്കുകയും ചെയ്തു. ഇതിനിടയിലാണു നിലത്തു നിന്ന് ഉയര്‍ന്നു പൊങ്ങിയ പാമ്പ് യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 6 ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Ads by Google
Tuesday 18 Apr 2017 07.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW