Monday, August 14, 2017 Last Updated 5 Min 3 Sec ago English Edition
Todays E paper
Tuesday 18 Apr 2017 06.49 PM

ചോറുണ്ണുന്നവര്‍ക്ക് മുന്നിറിയിപ്പ്: ചൂടുവെള്ളത്തില്‍ ഇട്ട് അരി തിളപ്പിച്ചാല്‍ പുറത്തുവരുന്നത് വിഷം, ഉള്ളില്‍ കടന്നാല്‍ ഉണ്ടാകുന്നത് മാരകരോഗങ്ങള്‍

uploads/news/2017/04/100500/ric.jpg

അരിയില്‍ മാരകവിഷാംശമുള്ള ആഴ്‌സനിക് പോലുള്ള രാസവസ്തുക്കള്‍ ഉണ്ടെന്നു കണ്ടെത്തല്‍. മറ്റുവിളകളെ അപേക്ഷിച്ചു വെള്ളം തടകെട്ടി വളര്‍ത്തുന്നതിനാല്‍ വെള്ളത്തില്‍ നിന്ന് ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആര്‍സെനിക് നെല്ല് പെട്ടെന്നു വലിച്ചെടുക്കുന്നു. ഇതുമൂലം ചോറിലൂടെ ആഴ്‌സനിക് പോലുള്ള രാസവസ്തുക്കള്‍ ശരീരത്തില്‍ എത്തുകയും പ്രമേഹം, ഹൃദ്രോഗം ക്യാന്‍സര്‍ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നു ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിരിക്കുന്നു. തിളച്ച വെള്ളത്തിലേയ്ക്ക് അരിയിടുമ്പോള്‍ അരിയില്‍ അടങ്ങീരിക്കുന്ന കീടനാശിനികള്‍ പെട്ടെന്നു പുറത്തേയ്ക്കു വരുമെന്ന് ഇവര്‍ പറയുന്നു.

കൂടാതെ ഈ വെള്ളത്തില്‍ കിടന്ന് അരി വേകുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. അരി വേവിക്കുന്ന രീതി ശാസ്ത്രീയമായി തെറ്റാണെന്നാണു പുതിയ അവകാശവാദം. അരിയില്‍ അമിതമായ അളവില്‍ ഇത്തരത്തില്‍ ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആര്‍സനിക് അടങ്ങിരിക്കുന്നതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല യൂറോപ്യന്‍ ഫുഡ് സ്്‌റാന്‍ഡേര്‍ഡ് അതോറിറ്റിയും ഇത് നേരത്തെ കണ്ടെത്തിരുന്നു. അരി തിളയ്ക്കുമ്പോള്‍ അരിയിലെ കീടനാശിനിയും വിഷാംശവും ചോറിലെത്തുന്നു. തലേ ദിവസം രാത്രിയില്‍ അരി വെള്ളത്തില്‍ ഇട്ടുവച്ചശേഷം വേവിക്കുന്നതു കീടനാശിനികളുടെ സാന്നിധ്യം 80 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുമെന്ന് ഈ പഠനം പറയുന്നു.

Ads by Google
Tuesday 18 Apr 2017 06.49 PM
YOU MAY BE INTERESTED
TRENDING NOW