Friday, May 19, 2017 Last Updated 19 Min 48 Sec ago English Edition
Todays E paper
Tuesday 18 Apr 2017 05.15 PM

എച്ച്1എന്‍1 കേരളത്തില്‍ പിടിമുറുക്കുന്നു: ഇവ സൂക്ഷിച്ചേ തീരു...

uploads/news/2017/04/100490/h1n1.jpg

എച്ച്1എന്‍1 അല്ലെങ്കില്‍ പന്നിപ്പനി എന്നും വിളിപ്പേരുള്ള പകര്‍ച്ചവ്യാധി കേരളത്തില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യര്‍ക്ക് പന്നിയുമായി നേരിട്ടുള്ള സംസര്‍ഗ്ഗത്തില്‍ കൂടെ മാത്രം അസുഖം ബാധിച്ചിരുന്നെങ്കില്‍ ഇന്ന് അതല്ല അവസ്ഥ പുതിയ വൈറസ് ആളുകളില്‍ എത്തി പടരുകയാണ്. 2009 ഓടു കൂടി അസുഖം പെട്ടെന്ന്് പടര്‍ന്നതോടെ ലോകാരോഗ്യ സംഘടന പന്നിപ്പനിയെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു.

പന്നിപ്പനി കേരളത്തില്‍ പകരുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ സൂക്ഷിച്ചേ തീരു..

ആര്‍എന്‍എ വിഭാഗത്തില്‍ പ്പെടുന്ന ഇന്‍ഫു്‌ളുവന്‍സ വൈറസാണ്. പന്നികളില്‍ ഈ അസുഖം വേഗത്തില്‍ പകരും. മനുഷ്യരില്‍ ഇത് ശ്വാസകോശ രോഗങ്ങളുണ്ടാക്കുകയും വൈറസ് മനുഷ്യന്റെ ശ്വാസകോശ സ്രവങ്ങളില്‍ കൂടി ഇതു പകരുകയും ചെയ്യും.

തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോളും വായുവിലൂടെ അസുഖം പകരും.

ഒന്നു മുതല്‍ നാലു വയസ് വരെ യുള്ള കുട്ടികള്‍, 65 വയസിനു മകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ആസ്തമ, ഹൃദ്രോഹം, വൃക്കരോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ഉള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ അസുഖം പിടിപെടാം.

രോഗം പിടിപെട്ട് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണം കാണിച്ചു തുടങ്ങും. പനി, തൊണ്ട വേദന, ശരീര വേദന, ക്ഷീണം, തളര്‍ച്ച ഈ ലക്ഷണത്തോടൊപ്പം, ചുമ, ശ്വാസം മുട്ടല്‍, വയറിളക്കം, ശര്‍ദ്ദി എന്നിവയും കണ്ടുവരുന്നുണ്ട്.

രോഗം സ്ഥീരീകരിച്ചാല്‍ ചികിത്സയ്‌ക്കൊപ്പം ആവശ്യത്തിനു വിശ്രമം അനിവാര്യമാണ്. മറ്റുള്ളവരുമായി ഇടപഴകുന്നത് കുറയ്ക്കുകയും പകരാതിരിക്കാന്‍ മാസ്‌കുകള്‍ ധരിക്കുകയും ചെയ്യണം.

Ads by Google
Tuesday 18 Apr 2017 05.15 PM
YOU MAY BE INTERESTED
TRENDING NOW