Tuesday, July 25, 2017 Last Updated 44 Min 59 Sec ago English Edition
Todays E paper
Tuesday 18 Apr 2017 04.31 PM

Life Selfie

uploads/news/2017/04/100486/aryainw180417.jpg

ബഡായി ബംഗ്ലാവിലെ കിലുക്കാംപെട്ടിയായി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ആര്യയുടെ സിനിമാ വിശേഷങ്ങള്‍...

ബഡായി ബംഗ്ലാവിലെ കിലുക്കാംപെട്ടി. വായ തുറന്നാല്‍ മണ്ടത്തരവും പൊങ്ങച്ചവും. എങ്കിലും ബഡായി ബംഗ്ലാവിലെ ആര്യയെ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. അഭിനയിക്കുമ്പോള്‍ മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന കിലുക്കാംപെട്ടിയാണെങ്കിലും ജീവിതത്തില്‍ ആര്യ ബോള്‍ഡാണ്.

മോഡലിംഗിലൂടെ അഭിനയ രംഗത്തെത്തിയ ആര്യക്ക് സിനിമയില്‍ നല്ല കുറേ കഥാപാത്രങ്ങളും ലഭിച്ചു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും ആര്യ പുലിയാണ്.

കൈനീട്ടം


വിഷു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് കൈനീട്ടമാണ്. വിഷുദിവസം കൈനീട്ടം വാങ്ങുന്നതാണ് ആദ്യത്തെ പണി. കൈനീട്ടം വാങ്ങാന്‍ അന്നുവരെ പോകാത്ത ബന്ധുക്കളുടെയൊക്കെ വീട്ടില്‍ പോകും.

കൈനീട്ടം തരുന്നവരുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങും. ഞാനും അനിയത്തിയും കൂടിയാണ് കൈനീട്ടം വാങ്ങാന്‍ പോകുന്നത്. വൈകുന്നേരമാകുമ്പോള്‍ എണ്ണിനോക്കും, ആര്‍ക്കാണ് കൂടുതല്‍ കിട്ടിയതെന്ന്.

സിനിമയിലെ രാശി


ബഡായി ബംഗ്ലാവിലൂടെയാണ് സിനിമയിലെത്തിയതെന്ന് പറയാം. കുഞ്ഞിരാമായണത്തിലെ മല്ലികയും പാവയിലെ കന്യാസ്ത്രീയുമൊക്കെ പ്രേക്ഷകര്‍ക്കിഷ്ടമായി. ഇപ്പോള്‍ റിലീസായ അലമാരയിലും ചെറിയൊരു വേഷമുണ്ട്.

സിനിമയുടെ അവസാന ഭാഗത്തേ വരുന്നുള്ളുവെങ്കിലും ചെറിയ സസ്പെന്‍സുള്ള കഥാപാത്രമാണ് എന്റേത്. ഹണി ബി 2, അഡൈ്വന്‍ഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്നിവയാണ് എന്റെ പുതിയ സിനിമകള്‍.

ബഡായി ബംഗ്ലാവിലെ ആര്യ


മോഡേണ്‍ ചിന്താഗതിയുള്ള ഒരു പൊട്ടി ഭാര്യയാണ് ബഡായി ബംഗ്ലാവിലെ ആര്യ. നാലുവര്‍ഷമായി നല്ല രീതിയില്‍ ബഡായി ബംഗ്ലാവ് മുന്നോട്ട് പോവുകയാണ്, ഒപ്പം കഥാപാത്രമായ ആര്യയും.

പ്രോഗ്രാമില്‍ രമേഷേട്ടന്‍ ഏറ്റവും കൂടുതല്‍ കളിയാക്കുന്നത് ആര്യയുടെ അച്ഛനെയാണ്. അങ്ങനെയുള്ള കോമഡി ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് യഥാര്‍ഥ ജീവിതത്തില്‍ എന്റെ അച്ഛനാണ്.

ബഡായി ബംഗ്ലാവ് കണ്ടിട്ട് ഞാനും രമേഷേട്ടനും ഭാര്യയും ഭര്‍ത്താവുമാണെന്ന് കരുതുന്നവര്‍ കുറവല്ല. അങ്ങനെയല്ല എന്നു പറഞ്ഞാലും നിങ്ങളെ ഭാര്യ, ഭര്‍ത്താക്കന്മാരായി കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടംം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കഥാപാത്രത്തെ അത്രത്തോളം ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഞാനൊരുപാട് എന്‍ജോയ് ചെയ്താണ് ബഡായി ബംഗ്ലാവില്‍ അഭിനയിക്കുന്നത്.

ഇത്തരമൊരു കഥാപാത്രം ഒരു കോമഡി പരിപാടികളിലും കണ്ടിട്ടില്ല. ഓരോ ദിവസവും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടാകും. ബഡായി ബംഗ്ലാവില്‍ ഓരോ ദിവസവും പുതിയ പൊട്ടത്തരവുമായാണ് ആര്യ വരുന്നത്.

TRENDING NOW