Wednesday, November 14, 2018 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Apr 2017 04.22 PM

ആമസോണ്‍, ആപ്പിള്‍ വമ്പന്‍ കമ്പനികളിലേ ജോലിക്കാരെ ഞെട്ടിച്ചു കൊണ്ട് ഈ കമ്പനിയിലെ ജീവനക്കാരന്‍ വാങ്ങുന്ന ശമ്പളം കേട്ടാല്‍ കണ്ണു തള്ളും

uploads/news/2017/04/100483/cash.jpg

എത്ര ആത്മാര്‍ത്ഥമായി ജോലി ചെയ്താലും മികച്ച ശമ്പളം കിട്ടാത്ത നിരവധി ജോലിക്കാര്‍ ലോകത്തിലുണ്ട്്. അവരൊക്കെ ടെന്‍സെന്റ് എന്ന കമ്പനി തങ്ങളുടെ ഒരു ജീവനക്കാരനു നല്‍കിയ ശമ്പളം കേട്ടു ഞെട്ടിരിക്കുകയാണ്. ചൈനയിലാണു സംഭംവം. ചൈനയിലെ ഗൂഗിള്‍ എന്ന് അറിയപ്പെടുന്ന ഇന്റര്‍നെറ്റ് കമ്പനി ടെന്‍സെന്റ് ആണ് തങ്ങളുടെ ജീവനക്കാരനു ഞെട്ടിപ്പിക്കുന്ന ശമ്പളം നല്‍കുന്നത്. 258 കോടിയാണ് കമ്പനി ഇയാള്‍ക്കു നല്‍കുന്ന ശമ്പളം. 2016 ല്‍ മാത്രം തങ്ങളുടെ ഒരു ജീവനക്കാരനു നല്‍കിയ ശമ്പളത്തിന്റെ കണക്കാണു കമ്പനി പുറത്ത വിട്ടിരിക്കുന്നത്. ശമ്പളവും അലവന്‍സും കൂടി 258 കോടി രൂപയാണ് ഇയാള്‍ക്കു നല്‍കുന്നത്. കഴിഞ്ഞ ദിവസം കമ്പനി ഹോങ്കോംഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇതു വ്യക്തമാക്കിരിക്കുന്നത്.

ടെക് ഭീമന്‍ ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരേക്കാള്‍ രണ്ടിരട്ടി കൂടുതലാണു ടെന്‍സെന്റ് ജീവനക്കാരന്‍ വാങ്ങുന്നത്. എന്നാല്‍ ഇത്രയും കൂടിയ തുക ശമ്പളമായി വാങ്ങുന്ന ജീവനക്കാരന്‍ ആരാണ് എന്ന് ഇവര്‍ പുറത്തു വിട്ടിട്ടില്ല. ആമസോണ്‍ ഐ ബി എം തുടങ്ങിയവരാരും തങ്ങളുടെ ജീവനക്കാര്‍ക്കു ഇത്രയും ശമ്പളം നല്‍കുന്നില്ല. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറോ വൈസ് പ്രസിഡന്റോ, ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറോ ആയിരിക്കും ഇത്രയും കൂടുതല്‍ ശമ്പളം വാങ്ങുന്നത് എന്നു കരുതപ്പെടുന്നു. ചൈനയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പായ വിചാറ്റ് പുറത്തിറക്കുന്നത് ടെന്‍സെന്റ് ആണ്. ഗെയ്മിങ് ബിസിനസില്‍ നിന്നാണു കമ്പനിക്കു മികച്ച വരുമാനം ലഭിക്കുന്നത്. ലോകത്തില്‍ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ ആദ്യമായി ഇടം പിടിക്കുന്ന ഏഷ്യന്‍ കമ്പനിയും അമേരിക്കയില്‍ നിന്നല്ലാത്ത കമ്പനിയുമാണു
ടെന്‍സെന്റ്.

Ads by Google
Tuesday 18 Apr 2017 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW