Sunday, May 28, 2017 Last Updated 19 Min 53 Sec ago English Edition
Todays E paper
Tuesday 18 Apr 2017 04.04 PM

കമ്മ്യൂണിസത്തിന്റെ സഹോദരിമാര്‍ ഒന്നിക്കുന്നു: കേരള ടൂറിസത്തില്‍ കണ്ണുംനട്ട് ക്യൂബ

uploads/news/2017/04/100479/tour11.jpg

ക്യൂബയും കേരളവും തമ്മില്‍ എന്താണ് ബന്ധം എന്ന് ചോദ്യത്തിനു ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു.- 'കമ്മ്യൂണിസം അഥവ സ്ഥിതി സമത്വവാദം'. മലയാളത്തില്‍
രാഷ്ട്രീയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമ കഥകളിലാണ് ഈ ബന്ധം നമ്മളിലേയ്ക്ക് ആഴ്ന്ന് ഇറങ്ങിയത്.

അതൊക്കെ പഴങ്കഥ ഇനി കഥ പുതിയതാണ്്. കമ്മ്യൂണിസത്തിന്റെ സഹോദരിമാര്‍ എന്ന വിശേഷണം വഹിക്കുന്ന കേരളവും ക്യൂബയും ഇനി ഒന്നിക്കും. കേരളത്തിന്റെ ടൂറിസവും ആരോഗ്യ രംഗവും കണ്ട് കണ്ണ് മഞ്ഞളിച്ച ക്യൂബയ്ക്ക് ആഗ്രഹം ടൂറിസത്തില്‍ കേരളവുമായി കൈകോര്‍ക്കണം.

ഞായറാഴ്ച ഇന്ത്യയിലെ കരിബീയന്‍ ഐലന്‍ഡ് അംമ്പാസിഡര്‍ ഓസ്‌കാര്‍ ഇസ്രായേല്‍ മാര്‍ട്ടിനെസ് കര്‍ഡോബ്‌സ് ആണ് കേരളവുമായി ടൂറിസത്തില്‍ കൈകോര്‍ക്കണമെന്ന ക്യൂബയുടെ ആഗ്രഹം വെളിപ്പെടുത്തിയത്. ടൂറിസത്തിനൊപ്പം ആരോഗ്യ, കായിക മേഖലയില്‍ കൈകോര്‍ക്കാനൊരുങ്ങുന്നത്.

ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി അംമ്പാസിഡര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഇരുവരും ചര്‍ച്ച ചെയ്തു.

പിന്നാലെ ഗവണ്‍മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും പേരുകേട്ട ക്യൂബയുടെ ചാതുര്യം കേരളം ആശ്രയിക്കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇരുവരും പരസ്പരം തങ്ങള്‍ക്കുള്ള റിസോഴ്‌സ് ഉപയോഗിച്ച് മികച്ച സേവനം കൈവരിക്കാമെന്ന തീരുമാനം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയില്‍ കേരള ചീഫ് സെക്രട്ടറി നളിനി നെറ്റോ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

uploads/news/2017/04/100479/spices.jpg

അതേസമയം കേരളത്തില്‍ നിന്ന് കരുമുളക്, ഏലം ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജന മാര്‍ക്കറ്റ് ക്യൂബയില്‍ ഒരുക്കാമെന്ന നീക്കം കേരളം നടത്തുന്നുണ്ട്. കായിക പരിശീലകരെ ക്യൂബയിലേയ്ക്ക് അയക്കുന്ന വിഷയത്തിലും ചര്‍ച്ച നടന്നു. നിക്ഷേപങ്ങളും സംരംഭങ്ങളും കേരളത്തില്‍ നിന്ന് സ്വാഗതം ചെയ്യുന്ന താല്‍പര്യവും ക്യൂബ വ്യക്തമാക്കിയിട്ടുണ്ട്.

uploads/news/2017/04/100479/HEALYH.jpg

Ads by Google
Tuesday 18 Apr 2017 04.04 PM
YOU MAY BE INTERESTED
TRENDING NOW