Sunday, February 18, 2018 Last Updated 34 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Apr 2017 03.14 PM

വിവാഹത്തിന് തൊട്ട് മുമ്പ് വരന്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപെട്ടു: വധു ചെയ്തത്

uploads/news/2017/04/100470/wed.jpg

ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കുന്നതിനു തൊട്ടുമുമ്പ് വരന്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വധു എടുത്തതു ധീരമായ നിലപാട്. തിലകം ചാര്‍ത്തല്‍ ചടങ്ങിനായി പെണ്‍കുട്ടിയുടെ കുടുംബംഗങ്ങള്‍ വരന്റെ വീട്ടില്‍ പോയി. ഈ ചടങ്ങുകള്‍ക്കിടയില്‍ വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട പണം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി തങ്ങള്‍ക്കു ഇല്ല എന്നു വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു എങ്കിലും വരന്റെ വീട്ടുകാര്‍ ചെവി കൊണ്ടില്ല.

ഇതേ തുടര്‍ന്നു തിലകം ചാര്‍ത്തല്‍ ചടങ്ങുകള്‍ മണിക്കൂറുകള്‍ വൈകി. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടി ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നു വിവാഹത്തില്‍ നിന്നു പിന്മാറിയതായി അറിയിക്കുകയായിരുന്നു. ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വെള്ളിയാഴ്ചയാണു സംഭവം. ഹര്‍കൗളി സ്വദേശിയായ യോഗേഷ് സിംഗിന്റെ മകളാണ് ഇത്തരത്തില്‍ ധീരമായ നിലപാട് സ്വീകരിച്ചത്്.

Ads by Google
Tuesday 18 Apr 2017 03.14 PM
YOU MAY BE INTERESTED
TRENDING NOW