Saturday, January 13, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Apr 2017 03.12 PM

ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തുന്നു

uploads/news/2017/04/100469/auto.jpg

ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് ആന്ധ്രപ്രദേശില്‍ നിര്‍മാണ പ്ലാന്റ് തുറക്കാനൊരുങ്ങുന്നു. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലാണ് കമ്പനിയുടെ പ്ലാന്റ് ആരംഭിക്കുക. പതിനായിരം കോടി രൂപയാണ് ഇതിനായി കമ്പനി നീക്കിവെയ്ക്കുന്നത്.

നിലവില്‍ ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ വാഹനനിര്‍മ്മാതാക്കളാണ് കിയ മോട്ടേഴ്‌സ്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് കമ്പനി പ്ലാന്റ് തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചത്. വര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഹാച്ച്ബാക്ക് മോഡല്‍
പികാന്റോയിലൂടെ കിയ മോട്ടോര്‍സ് അരങ്ങേറ്റം കുറിക്കാനാണ് സാധ്യതയെന്നും ലഭിക്കുന്ന വിവരങ്ങള്‍.

Ads by Google
TRENDING NOW