Friday, October 20, 2017 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Apr 2017 12.07 PM

വെറുതെ കിടന്ന ചീങ്കണ്ണിയെ ചൊറിഞ്ഞ കുതിരയ്ക്ക് കിട്ടിയ പണി

പൊരിഞ്ഞ പോരാട്ടമായിരുന്നു. വെറുതെ കിടന്ന ചീങ്കണ്ണിയുടെ മേല്‍ വാശിയോടെ ചവിട്ടിയ കുതിരയക്ക് ഒടുവില്‍ പണിയും കിട്ടി.
Horse, alligator

ഒരു കുതിരയും ചീങ്കണ്ണിയും ത്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ യു ട്യൂബില്‍ തരംഗമായിരിക്കുന്നത്. ഒരു പുല്‍മേടില്‍ മേഞ്ഞുകൊണ്ടിരുന്ന കുതിരക്കൂട്ടത്തിലെ ഒരു വികൃതിയും വെയില്‍ കാഞ്ഞുകിടന്ന ഒരു ചീങ്കണ്ണിയും തമ്മിലാണ് ഏറ്റുമുട്ടല്‍. പൊരിഞ്ഞ പോരാട്ടമായിരുന്നു. വെറുതെ കിടന്ന ചീങ്കണ്ണിയുടെ മേല്‍ വാശിയോടെ ചവിട്ടിയ കുതിരയക്ക് ഒടുവില്‍ പണിയും കിട്ടി.

കുതിരയുടെ ചവിട്ട് സഹിക്കാതെ ആദ്യം ഓടിമാറാന്‍ ചീങ്കണ്ണി ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിടാനുള്ള ഭാവം കുതിരയ്ക്കില്ല. പിന്തുടര്‍ന്ന് ചവിട്ടിയ കുതിരയെ തിരിഞ്ഞ് ഒന്നാന്തരം ഒരു കടിയും കൊടുത്തിട്ടാണ് ചീങ്കണ്ണി പിന്മാറിയത്. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞപ്പോള്‍ കുതിരയും അടങ്ങി. ഒരു ദേശീയ പാര്‍ക്കില്‍ നടന്ന ഈ സംഭവം സഞ്ചാരികളില്‍ ഒരാളാണ് വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ടത്. വീഡിയോ കാണാം:

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW