Tuesday, May 23, 2017 Last Updated 12 Min 13 Sec ago English Edition
Todays E paper
Tuesday 18 Apr 2017 11.54 AM

മുതലുടെ വായില്‍ പെട്ട കുട്ടിക്കൊമ്പന്റെ പരാക്രമങ്ങള്‍.. വീഡിയോ കാണാം

ഭയപ്പാടിന്റെയും വേദനയുടെയും നിമിഷങ്ങളാണ് കടന്നുപോയതെങ്കിലും പ്രാണന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുട്ടിക്കൊമ്പനും കൂട്ടത്തിനൊപ്പം നടന്നുനീങ്ങി.
Elephant, crocodile

കരയിലെ ഏറ്റവും കരുത്തനാണെങ്കിലും മുതലയുടെ പിടിയില്‍ പെട്ടാല്‍ ആനയും നിസ്സഹായനാകും. കഴിഞ്ഞ ദിവസം മലാവിയില്‍ നടന്ന സംഭവം കണ്ടാല്‍ സങ്കടംവരും. ഒരു ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിലെ കുട്ടിക്കൊമ്പന്റെ തുമ്പിക്കൈയില്‍ തന്നെ കൂറ്റന്‍ മുതല കടിച്ചുതൂങ്ങി. മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടിക്കൊമ്പന്‍ പല പണിയും നോക്കി. എന്നാല്‍ വിശന്ന് പൊരിഞ്ഞിരിക്കുമ്പോള്‍ കിട്ടിയ ഇരയെ വിടാന്‍ മുതലയ്ക്കും ഭാവമില്ല. ഇവരുടെ പോരാട്ടം തുടരുന്നതിനിടെ ഒരു കൊമ്പന്‍ രംഗത്തെത്തി മുതലയെ വിരട്ടിയോടിക്കുകയാണ്.

ഭയപ്പാടിന്റെയും വേദനയുടെയും നിമിഷങ്ങളാണ് കടന്നുപോയതെങ്കിലും പ്രാണന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുട്ടിക്കൊമ്പനും കൂട്ടത്തിനൊപ്പം നടന്നുനീങ്ങി. മലാവിയിലെ ലിവോണ്ടെ നാഷണല്‍ പാര്‍ക്കില്‍ നടന്ന ഈ സംഭവം സഞ്ചാരിയായ അലക്‌സാണ്ടര്‍ മകങ്കയാണ് ചിത്രീകരിച്ച് യുട്യൂബില്‍ ഇട്ടത്.

ഏപ്രില്‍ 11നാണ് ഷെയര്‍ ചെയ്ത ഈ വീഡിയോ ഇതിനകം തന്നെ 2.3 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. വീഡിയോ കാണാം:

Ads by Google
TRENDING NOW