Saturday, May 19, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 17 Apr 2017 08.28 PM

പുരുഷന്റെ ഇടം കണ്ണ് തുടിച്ചാല്‍.... അത് നല്‍കുന്ന ചില സൂചനകള്‍

uploads/news/2017/04/100170/eye.jpg

ഹസ്തരേഖ ശാസ്ത്രപ്രകാരം നിങ്ങളുടെ ശരീരഭാഗങ്ങള്‍ തുടിക്കുന്നതനുസരിച്ചു ചില പ്രവചനങ്ങള്‍ നടത്തന്‍ കഴിയുമത്രെ.

പുരുഷന്റെ ഇടതുവശം തുടിച്ചാല്‍ അതു കാണിക്കുന്ന ലക്ഷണങ്ങള്‍ വളരെ മോശമാണെന്നു പറയുന്നു. ഇത് ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടും ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യതയേയാണു സൂചിപ്പിക്കുന്നത്.

എന്നാല്‍ വലതുവശമാണു തുടിക്കുന്നതെങ്കില്‍ ഇതു സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ ഇടയാക്കും എന്നു പറയുന്നു. മാത്രമല്ല സാമ്പത്തികനേട്ടവും ഇണയേ കാണാനുള്ള അവസരവും ഉണ്ടാകും.

സ്ത്രീകളുടെ ഇടതുവശമാണെങ്കില്‍ സന്തോഷവും വലതുവശമാണെങ്കില്‍ ദു:ഖവുമായിരിക്കും ഫലമെന്നു പറയുന്നു.

പുരുഷനായാലും സ്ത്രീയായാലും നെറ്റിയുടെ ഇരുവശവും തുടിച്ചാല്‍ ശാരീരിക സുഖവും ധനലാഭവും ഉണ്ടാകുമെന്നു പറയുന്നു.

പുരുഷന്റെ വലതു കണ്ണു തുടിക്കുന്നത് ആഗ്രഹസാഫല്യത്തിന് ഇടയാക്കും എന്നും പറയുന്നു. മാത്രമല്ല നല്ല കാലമാണെന്നും വിശ്വാസമുണ്ട്.

ഉള്ളം കൈ തുടിച്ചാല്‍ കരകയറാന്‍ പറ്റാത്ത പ്രശ്‌നത്തില്‍ അകപ്പെടാനുള്ള സാധ്യതയുണ്ട് എന്നു സൂചിപ്പിക്കുന്നു. എന്നാല്‍ വിരലുകള്‍ തുടിച്ചാല്‍ പഴയ സുഹൃത്തിനെ കാണാനുള്ള സാധ്യതയുണ്ടത്രെ.

വലതേ പാദത്തിന്റെ അടിവശം തുടിച്ചാല്‍ അപമാനമാണു ഫലം എന്നു പറയുന്നു. എന്നാല്‍ ഇടതേ പാദത്തിന്റെ അടിവശം തുടിച്ചാല്‍ അതു യാത്ര നടത്താനുള്ള സാധ്യതയേ കാണിക്കുന്നു.

Ads by Google
Monday 17 Apr 2017 08.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW