Saturday, June 24, 2017 Last Updated 0 Min 50 Sec ago English Edition
Todays E paper
Monday 17 Apr 2017 04.02 PM

സല്ലാപത്തോടെ സൂര്യപുത്രി

uploads/news/2017/04/100145/amlamanju.jpg

മലയാളത്തിന്റെ സ്വന്തം സൂര്യപുത്രി അ മലയ്‌ക്കൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരും വിശേ ഷങ്ങള്‍ പങ്കുവയ്ക്കുന്നു..

ഒരു പൂവിന്റെ രണ്ടു ദളങ്ങള്‍ പോലെയാണ് മലയാളത്തിന് അമല അക്കിനേനിയും മഞ്ജുവാര്യരും. എന്നും മലയാളികള്‍ നെഞ്ചിലേറ്റിയവര്‍. സല്ലാപത്തിലൂടെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ച മഞ്ജു വളരെ പെട്ടെന്നാണ് സിനിമയില്‍ നിന്നു വിടവാങ്ങിയത്. അതു പോലെയാണ് അമലയും.

മലയാളത്തിന്റെ സൂര്യപുത്രിയായ അമലയും തെലുങ്കിലെ മെഗാസ്റ്റാര്‍ നാഗാര്‍ജുനയുമായുള്ള വിവാഹശേഷം കുടുംബവുമായി കഴിയുകയായിരുന്ന അമല. മലയാളികളുടെ സ്വന്തം സൂര്യപുത്രി.

ഇതിനിടെ ഹമാരി അധൂരി കഹാനിയടക്കം ചില ഹിന്ദി സിനിമകളിലൂടെ അമല സാന്നിദ്ധ്യമറിയിച്ചു. ഉള്ളടക്കത്തിലൂടെ മലയാളികളുടെ ഉള്ളം കീഴടക്കിയ പ്രതിഭ.

26 വര്‍ഷങ്ങള്‍ക്കു മുമ്പ് വിഷുകൈനീട്ടം പോലെ പ്രേക്ഷകര്‍ക്ക് എന്റെ സൂര്യപുത്രിയെ സമ്മാനിച്ച അമല മലയാളി മണ്ണിലേയ്ക്കെത്തുകയാണ്, പഴയ ആ മായാവിനോദിനിയുടെ ഭാവത്തോടെ.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു യിലൂടെ 14 വര്‍ഷങ്ങള്‍ക്കു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ മഞ്ജു. കെയര്‍ ഓഫ് സൈറാ ബാനുവെന്ന സിനിമയിലൂടെ ഇരുവരും ആദ്യമായി ഒരുമിക്കുന്നു. സൈറാബാനുവിന്റെ വിശേഷങ്ങള്‍ക്കൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് അമലയും മഞ്ജുവും...

സൈറാബാനുവിലേയ്ക്ക് എത്തിയത്?


അമല: - കല്ല്യാണം കഴിഞ്ഞ സമയം ഫാസില്‍ സാര്‍ വിളിച്ച് ഒരു സിനിമയുണ്ട് ചെയ്യാമോ എന്നു ചോദിച്ചിരുന്നു. അന്ന് താല്പര്യം ഇല്ലായിരുന്നു. അതു കൊണ്ട് സാറിനോട് നോാ പറയേണ്ടി വന്നു.

പിന്നീടാണ് ഹൈദരാബാദില്‍ ഒരു ഹോസ്പിറ്റല്‍ പണിയുന്നത്. പിന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആ സമയത്താണ് തെലുങ്കില്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്തത്. ശക്തമായൊരു അമ്മ വേഷമായിരുന്നു.

മൂന്നു മക്കള്‍ക്കു വേണ്ടി ജീവിക്കുന്ന കാന്‍സര്‍ രോഗിയായ സ്ത്രീ. ഇതു വരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതിനു ശേഷം ഹിന്ദിയില്‍ രണ്ടു സിനിമ ചെയ്തു. തമിഴില്‍ ഒരു സീരിയലും.

അതിനിടെയാണ്് സൈറാബാനുവിന്റെ സംവിധായകന്‍ ആന്റണി സോണി വിളിക്കുന്നത്. അദ്ദേഹമെന്നോട് ഇതിന്റെ കഥ പറഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ടമായി അങ്ങനെയാണ് സ്വീകരിച്ചത്.

മഞ്ജു: - ഹൗ ഓള്‍ഡ് ആര്‍ യൂ വിലെ സഹസംവിധായകരായിരുന്നു ആന്റണി സോണിയും തിരക്കഥകൃത്ത് ഷാനും. ആ സിനിമ തൊട്ടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.

ഇവരുടെ മൂന്നാമിടം എന്നൊരു ഷോട്ട്ഫിലിമിനു ധാരാളം അവാര്‍ഡൊക്കെ ലഭിച്ചു. രണ്ടുപേരും കൂടിയാണ് കഥ പറയാന്‍ വന്നത്. എനിക്ക് അവരില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയാണ് സമ്മതിക്കുന്നത്.

ഈ കഥാപാത്രം ഇഷ്ടപ്പെടാനുള്ള കാരണം?


അമല: - എന്റെ ഈ പ്രായത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുക വളരെ പ്രയാസമാണ്. അഥവാ കിട്ടിയാലും വെറുതെ ഒന്നു തലകാണിച്ചു പോകുന്ന കഥാപാത്രങ്ങളെ കിട്ടൂ. അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സൈറാബാനുവിലെ കഥാപാത്രം.

ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് ഇതിലുള്ളത്. അഡ്വക്കേറ്റ് ആനി ജോണ്‍ തറവാട്ടില്‍ എന്ന എന്റെ കഥാപാത്രം സിനിമയിലുടനീളം പ്രധാന്യമര്‍ഹിക്കുന്നതാണ്.

സൈറാബാനുവിന്റെ ജീവിതത്തിലേക്ക് ആനി എങ്ങനെ എത്തുന്നു? എങ്ങനെ സൈറാബാനുവിനെ അവര്‍ സ്വാധീനിക്കുന്നു? എന്നൊക്കെയാണ് ഈ സിനിമ.

ഇതൊരു സാധാരണ സിനിമയല്ല. നിറയെ സസ്പെന്‍സും ട്വിസ്റ്റും നിറഞ്ഞതാണ്. പൊതുവേ ഒരു സിനിമ കാണുമ്പോ ള്‍ അതിന്റെ ക്ലൈമാക്സ് എങ്ങനെ വരും എന്നു പ്രേക്ഷകര്‍ക്ക് ഒരു ധാരണയുണ്ടാകും. എന്നാല്‍ ഇത് അണ്‍പ്രെഡിക്റ്റബിളാണ്.

മഞ്ജു: - ഞാന്‍ ആദ്യമായി ചെയ്യുന്ന മുസ്ലീം കഥാപാത്രമാണ് സൈറാബാനുവിലേത്. അതിനായി ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഒരു പോസ്റ്റ്‌വുമണാണ് ബാനു. മലപ്പുറം ഭാഷയാണ്.

അതൊക്കെ പറഞ്ഞു തരാന്‍ ആളുകള്‍ ഉണ്ടായിരുന്നു. സാധാരണ മുസ്ലീം സ്ത്രീകളെ പോലെയല്ല പോസ്റ്റ് വുമണായ മുസ്ലീം സ്ത്രീകള്‍ എങ്ങനെയാണെന്ന് പഠിക്കാനുണ്ടായിരുന്നു.

TRENDING NOW