Saturday, May 19, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 17 Apr 2017 03.53 PM

ഇപ്പോള്‍ താമസം വൃദ്ധസദനത്തില്‍...

uploads/news/2017/04/100139/weeklySwethamenon1704a.jpg

ശ്വേതാമേനോന്‍ ഒട്ടും മാറിയിട്ടില്ല. അതേ വണ്ണം, അതേ ചിരി, അതേ സംസാരം. ആകെയുളള മാറ്റം ശ്രീവല്‍സനും ഒപ്പം കുറുമ്പുകാരി സബൈനയും എപ്പോഴും കൂടെയുളളതാണ്. രണ്ടുപേര്‍ക്കുമിടയില്‍ ജീവിതം ആഘോഷിക്കുന്ന ശ്വേതാമേനോന്റെ കുടുംബ വിശേഷങ്ങളിലേക്ക്....,

നിങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ ഒരു കുഞ്ഞുകൂടിച്ചേര്‍ന്നപ്പോള്‍ എന്തൊക്കെ മാറ്റം സംഭവിച്ചു?


എനിക്കാണെങ്കിലും ശ്രീക്കാണെങ്കിലും പ്രത്യേകിച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. മോള്‍ക്കിപ്പോള്‍ നാലര വയസ്സാകുന്നു. അത്യാവശ്യം കാര്യങ്ങള്‍ ഗ്രഹിക്കാനുളള കഴിവുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ രണ്ടു പേരും സംസാരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കും.

ഞങ്ങള്‍ പറയുന്ന ഓരോ കാര്യങ്ങളും കുഞ്ഞു കൂടി കേള്‍ക്കുന്നുണ്ടല്ലോ?ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുവോ, അത്ര തന്നെ പ്രാധാന്യം അവളുടെ ഇഷ്ടങ്ങള്‍ക്കും കൊടുക്കുന്നു.

എവിടെയെങ്കിലും പോകണമെങ്കില്‍ കുഞ്ഞിനെക്കൂടി കൂടെ കൊണ്ടുപോകും. സബൈന വന്നതോടെ വീട് മൊത്തത്തില്‍ ഉണര്‍ന്നു. കുഞ്ഞിന്റെ കളിയും ചിരിയും ബഹളവും ഒക്കെയാണിപ്പോള്‍. മോളുടെ വരവോടെ എനിക്ക് കുറച്ചുകൂടി ക്ഷമയുണ്ടായി.

കുഞ്ഞിനെ നോക്കാനായി സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ടോ?


ഞാനൊരു വര്‍ക്കിങ് വുമനാണ്. അതുകൊണ്ട് തന്നെ നല്ല അവസരങ്ങള്‍ വരുമ്പോള്‍ എന്തിന് മാറിനില്‍ക്കണം? ഞാന്‍ ഒന്നിനുവേണ്ടി മറ്റൊന്ന് ത്യജിക്കാറില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ കരിയര്‍ ഗ്രോത്തുണ്ടാവില്ല.

ഞാന്‍ കരിയറിന്റെ നല്ല സമയത്താണ് വിവാഹം കഴിച്ചത്. അപ്പോള്‍ എല്ലാവരും ചോദിക്കുമായിരുന്നു ഇപ്പോള്‍ എന്തിനു കല്യാണം കഴിച്ചു? ഞാന്‍ പറഞ്ഞു, കല്യാണം കഴിക്കണമെന്ന് തോന്നി കഴിച്ചു, അത്രേയുളളൂ.

ഏഴുമാസം കഴിഞ്ഞ് ഗര്‍ഭിണിയായപ്പോള്‍ ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്ന പടത്തിന്റെ പ്രൊഡ്യൂസറോടും ഡയറക്ടറോടും വിളിച്ചു കാര്യം പറഞ്ഞു. വീട്ടുകാരെപ്പോലെ തന്നെ അവരും നല്ല സപ്പോര്‍ട്ടായിരുന്നു.

വിവാഹം കഴിച്ചതുകൊണ്ടോ, ഗര്‍ഭിണിയായതുകൊണ്ടോ ഒന്നും തന്നെ ഞാന്‍ സൈന്‍ ചെയ്ത ഒരു പടവും പോയിട്ടില്ല.

പക്ഷേ പ്രസവിച്ചപാടെ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ഒരമ്മയല്ല ഞാന്‍. അവളുടെ എല്ലാകാര്യങ്ങളും നന്നായി നോക്കിയിട്ടാണ് അഭിനയിക്കാന്‍ പോയത്. എന്റെ മകള്‍ അഡ്ജസ്റ്റബിളാണ്. അതുകൊണ്ട് കുഴപ്പമില്ല.

സബൈന എന്ന പേര് ആരുടെ സെലക്ഷനാണ്?


ശ്രീയുടെ സെലക്ഷനാണ്. സബൈന എന്നാല്‍ ബ്യൂട്ടിഫുള്‍ എന്നാണര്‍ത്ഥം. ഇതൊരു പ്രത്യേക ജാതിയോ, മതത്തെയോ ബന്ധപ്പെടുത്താത്ത പേരാണ്. അതുകൊണ്ടാണ് ശ്രീ ഇങ്ങനെ ഒന്ന് സെലക്റ്റ് ചെയ്തത്.
Ads by Google
Loading...
TRENDING NOW