Friday, May 19, 2017 Last Updated 15 Min 53 Sec ago English Edition
Todays E paper
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
Monday 17 Apr 2017 02.15 PM

കുഞ്ഞുങ്ങളെപ്പോലെയാകൂ മഞ്ഞിന്റെ നൈര്‍മ്മല്ല്യമണിയൂ

uploads/news/2017/04/100120/weeklyrelig170417.jpg

ഒരു സൂഫി സന്യാസിയോട് ഒരിക്കല്‍ ശിഷ്യന്‍ തന്റെ സംശയം ചോദിച്ചു. ഗുരോ യേശുക്രിസ്തു ആര്‍ക്കും ഒരു ദ്രോഹവും ചെയ്തില്ല. സ്‌നേഹം മാത്രമേ അദ്ദേഹത്തില്‍ നിന്നും പുറത്തുവന്നിട്ടുള്ളൂ. എന്നിട്ടും അദ്ദേഹത്തെ കേവലം കുറച്ചാളുകള്‍ ഒഴിച്ച് മറ്റെല്ലാവരും തള്ളിപ്പറഞ്ഞത് എന്തുകൊണ്ടാണ് ?

ബറാബാസ് എന്ന കൊടും കള്ളനെ വെറുതെ വിട്ടാലും യേശുവിനെ കുരിശിലേറ്റണമെന്ന് ജനം ആക്രോശിച്ചതെന്തുകൊണ്ടാണ് ? ഗുരു അതിന് ഒറ്റവാക്കില്‍ ഇപ്രകാരം ഉത്തരം പറഞ്ഞു. സത്യം എന്താണോ അത് യേശുക്രിസ്തു തുറന്നു പറഞ്ഞു. അതു മാത്രമാണ് പലരേയും വിരോധികളാക്കിയത്.

ശിഷ്യന്റെ സംശയം വീണ്ടും. അത് അല്പം കൂടി വിശദമാക്കാമോ ?
ഗുരു പറഞ്ഞു. വിശദമാക്കുവാന്‍ ഉതകുന്ന ഒരു ചെറിയ ഉദാഹരണം പറയാം. ഒരിക്കല്‍ യേശുദേവന്‍ ചന്തയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്നു.

ആ സമയത്ത് എല്ലാവരും കേള്‍ക്കെ ഒരാള്‍ ചോദിച്ചു. താങ്കള്‍ പറയുന്ന സ്വര്‍ഗരാജ്യത്തിനര്‍ഹത നേടിയവര്‍ ആരെല്ലാമാണ് ? അതിനായി തിരഞ്ഞെടുക്കപ്പെട്ടവരും നിയോഗിക്കപ്പെട്ടവരും ആരെല്ലാമാണ് ?

യേശു ജനക്കൂട്ടത്തിനു ചുറ്റും നോക്കി. ആ ചെറിയ ഗ്രാമത്തിലെ റാബി മുന്നില്‍ത്തന്നെ നില്‍ക്കുന്നു. റാബി ചിന്തിച്ചു തീര്‍ച്ചയായും യേശു ചൂണ്ടിക്കാണിക്കുന്നതു തന്നെയായിരിക്കും അതിനര്‍ഹതപ്പെട്ടവന്‍ താനല്ലാതെ മറ്റാര് എന്നാല്‍ യേശു അയാളെ ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു.

ആ ഗ്രാമത്തിലെ ഏറ്റവും ധനികന്‍ അവിടെയുണ്ടായിരുന്നു. യേശു അയാളെയും ശ്രദ്ധിക്കാതെ മുന്നോട്ടുനടന്നു. ഗ്രാമത്തിലെ ഏറ്റവും വലിയ പണ്ഡിതന്‍ മുന്നോട്ടു നീങ്ങിനിന്നു.

യേശു അയാളെയും ശ്രദ്ധിക്കാതെ കടന്നുപോയി. വൈരാഗിയായ ഒരു സന്യാസി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. യേശു അയാളെയും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു.

അപ്പോഴദ്ദേഹത്തിന്റെ കണ്ണുകള്‍ ആ തിരക്കിനിടയില്‍ ഒറ്റയ്ക്കു നില്‍ക്കുകയായിരുന്ന നിഷ്‌ക്കളങ്കനായ ഒരു കൊച്ചു കുട്ടിയില്‍ പതിഞ്ഞു. അദ്ദേഹം ആ കുട്ടിയെ വാരിയെടുത്തു മേലോട്ടുയര്‍ത്തി എല്ലാവരെയും കാണിച്ചു കൊണ്ടു പറഞ്ഞു.

ആരെല്ലാമാണോ ഈ കൊച്ചു കുട്ടിയെപ്പോലെ നിഷ്‌കളങ്കനും കണ്ണാടി പോലെയുള്ളവനുമായിരിക്കുന്നത് അവര്‍ക്കു മാത്രമേ എന്റെ സ്വര്‍ഗരാജ്യത്തിലേക്കു പ്രവേശിക്കുവാന്‍ കഴിയൂ.

റാബികള്‍ക്കും പണ്ഡിതര്‍ക്കും പുരോഹിതര്‍ക്കും ധനികര്‍ക്കുമെല്ലാം യേശുവിനോട് എതിരു വന്നു ചേരുവാന്‍ ഇതേ നിലയില്‍ സത്യം പറഞ്ഞ അനേകം സാഹചര്യങ്ങള്‍ പലയിടങ്ങളിലുമുണ്ടായിരുന്നു.

Ads by Google
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
Monday 17 Apr 2017 02.15 PM
TRENDING NOW