Tuesday, November 06, 2018 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 31 Oct 2016 04.08 PM

അതെ; ലാലു അലക്‌സ് പേഴ്‌സണലായി പറയുന്നു

uploads/news/2016/10/47051/lalualexINW.jpg

ലാലു അലക്സ് ഒരു സാധാരണ നടനല്ല. സിനിമയിലായാലും ജീവിതത്തിലായാലും വ്യക്തമായ തീരുമാനങ്ങളുള്ള വ്യക്തിയാണ്. സിനിമകള്‍ക്കിടയിലെ നീണ്ട ഇടവേളകള്‍ തന്റെ അഭിനയ ജീവിതത്തിന് ഒരു കോട്ടവും വരുത്തിയിട്ടില്ലന്ന് അദ്ദേഹം പറയുന്നു....

ലാലു അലക്സ് അഭിനയ രംഗത്തെത്തിയിട്ട് 38 വര്‍ഷം കഴിഞ്ഞു.ഹാസ്യമായാലും ഗൗരവം കലര്‍ന്ന വേഷമായാലും ഒരുപോലെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ ഏറെ സ്നേഹിക്കുക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് സഹപ്രവര്‍ത്തകരും പ്രേക്ഷകരും.

ഓരോ ഇടവേള കഴിഞ്ഞും അടുത്ത കഥാപാത്രവുമായി സ്‌ക്രീനിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയ പാടവം വീണ്ടും വീണ്ടും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. സ്വഭാവ നടനായും ഹാസ്യനടനായും സ്‌ക്രീനിലെത്തുന്ന ഓരോ വേഷത്തിനും എന്തോ മാസ്മരികത.

ഒടുവിലിറങ്ങിയ മരുഭൂമിയിലെ ആനയിലെ കമലാസനനും അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു. ലാലു അലക്സിന്റെ വിശേഷങ്ങളിലേക്ക്...

മരുഭൂമിയിലെ ആനയിലെ വേഷം ഗംഭീരമായിരുന്നല്ലോ?


നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പള്ളിയാണ് മരുഭൂമിയിലെ ആനയെക്കുറിച്ച് പറയുന്നത്. പിന്നീടതിന്റെ തിരക്കഥാകൃത്ത് രാജേഷിനെ കണ്ടു. കഥ കേട്ടപ്പോള്‍ ക്ലിക്കാകുമെന്ന് തോന്നി. ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണമാണ് കിട്ടിയത്.

അതുകേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സിനിമ വിജയിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു.

ഒരു സിനിമ കഴിഞ്ഞ് നീണ്ട ഇടവേളയ്ക്കുശേഷമാണല്ലോ അടുത്തത്്?


അവസരത്തിനു വേണ്ടി ആരുടെയും മുന്നില്‍ പോകാറില്ല. അന്നും ഇന്നും അങ്ങനെതന്നാണ്. ജീവിതത്തിലും ആരുടേയും മുന്നില്‍ തലകുനിക്കാന്‍ തയ്യാറല്ല. ഞാന്‍ വിളിച്ചാല്‍ കിട്ടുന്ന ദൂരത്തുതന്നെയുണ്ട്്.

ലാലു അലക്സിനെ വിളിച്ചാല്‍ കിട്ടുന്നില്ലന്നൊക്കെ വെറുതെ പറയുന്നതാണ്. എത്ര ദൂരത്താണെങ്കിലും എന്നെ ഫോണില്‍ കിട്ടും. അങ്ങനെ ആരെങ്കിലും വിളിച്ചാല്‍ സിനിമ ചെയ്യും.

ജീവിതത്തില്‍ സീരിയസാണോ?


ഭയങ്കര ഗൗരവക്കാരനൊന്നുമല്ല. എന്നാല്‍ അത്യാവശ്യം സീരിയസുമാണ്.

നായകനാവാന്‍ മോഹം തോന്നിയിട്ടില്ലേ?


എഴുപതുകളില്‍ അഭിനയരംഗത്തെത്തിയ ആളാണ് ഞാന്‍. 1978 ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമോ ആയിരുന്നു ആദ്യ ചിത്രം. ഉപകഥാപാത്രമായിരുന്നു. നായകനാവാന്‍ ആദ്യകാലത്തൊക്കെ വളരെ ആഗ്രഹിച്ചിരുന്നു.

പക്ഷേ ആ മോഹം സഫലമായില്ല. പിന്നീടതുപേക്ഷിച്ചു. കൂടുതലും സഹവേഷങ്ങളാണ് ലഭിച്ചത്. കിട്ടിയ വേഷങ്ങളെല്ലാം ഭംഗിയായി ചെയ്യാന്‍ കഴിയുന്നു എന്നാണെന്റെ വിശ്വാസം.

Monday 31 Oct 2016 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW