Saturday, December 16, 2017 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 06 Aug 2016 02.40 PM

മണികണ്ഠനുണ്ട് മാര്‍ക്കറ്റില്‍

uploads/news/2016/08/20606/Weeklymanikandhan.jpg

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലെ 'തൃപ്പൂണിത്തുറക്കാരന്‍ മണി' എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അതിന്റെ പ്രൗഡി ഒട്ടും ചോരാതെ വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ചതിനുള്ള പ്രതിഫലം ഫിലിം അവാര്‍ഡിന്റെ രൂപത്തില്‍ മണികണ്ഠണെ തേടി എത്തുകയായിരുന്നു. അതും 2016 ലെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ്.

2016 മണികണ്ഠന്‍ മംഗളത്തിന് നല്‍കിയ അഭിമുഖം

സിനിമാതാരമായെങ്കിലും മണികണ്ഠനിപ്പോഴും പണിക്കുപോകുന്നുണ്ട്. ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വെട്ടാന്‍ നില്‍ക്കുമ്പോള്‍ സെല്‍ഫിക്കാരുടെ തിരക്കാണ്. കമ്മട്ടിപ്പാടത്തിലൂടെ താരമായ തൃപ്പൂണിത്തുറക്കാരന്‍ മണിയുടെ കഥ.

തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ വാടകവീട്ടിലെത്തുമ്പോള്‍ മണികണ്ഠനില്ല. ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വെട്ടാന്‍ പോയതാണ്. അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്തുമെന്ന് അമ്മ സുന്ദരിയമ്മ.

''പണ്ടൊക്കെയാണെങ്കില്‍ വരുന്ന സമയം പറയാന്‍ പറ്റില്ല. ഒരു പോക്കുപോയാല്‍ പൊങ്ങുന്നത് മാസങ്ങള്‍ കഴിഞ്ഞായിരിക്കും. സിനിമാനടനായതു മുതല്‍ മണിക്ക് ചില ചിട്ടകളൊക്കെ വന്നു തുടങ്ങീട്ടുണ്ട്.

കൃത്യമായി വീട്ടില്‍വരും. ഭക്ഷണം കഴിക്കും. ഇപ്പഴാ അവനൊരു കുടുംബസ്ഥനായത്. അവന്റെ സമയം തെളിഞ്ഞെന്നാ തോന്നണത്.''
സുന്ദരിയമ്മ കട്ടന്‍ചായയിടാന്‍ അടുക്കളയിലേക്ക് കയറി. കാക്കി യൂണിഫോം ധരിച്ച ചെറുപ്പക്കാരന്‍ അകത്തുനിന്നും ഇറങ്ങിവന്നു.
മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോ
സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്ക്.

ആ സമയത്താണ് കൈലിയും മടക്കിക്കുത്തി സൈക്കിളില്‍ മണികണ്ഠനെത്തിയത്.
''ആ പോയത് എന്റെ ചേട്ടനാണ്. ഗണേശന്‍. നാടകവും സിനിമയുമായി ഞാന്‍ കറങ്ങിനടക്കുമ്പോള്‍ കുടുംബം നോക്കിയത് ഓട്ടോഡ്രൈവറായ ഗണേശേട്ടനാണ്.

ഞങ്ങള്‍ നാല് ആണ്‍മക്കളാണ്. മുരുകദാസ്, ഗണേശന്‍, ശിവദാസ് പിന്നെ ഞാനും. മൂത്തയാള്‍ കുടുംബവുമായി മാറിത്താമസിക്കുന്നു. ശിവേട്ടന്‍ ചെന്നൈയില്‍. അമ്മയ്ക്ക് ആശ്വാസം ഗണേശേട്ടന്‍ മാത്രമാണ്.

'കമ്മട്ടിപ്പാട'ത്തില്‍ അഭിനയിച്ചപ്പോള്‍ നല്ലൊരു തുക കിട്ടി. അതില്‍ കുറച്ചുഭാഗം കുടുംബത്തിനുവേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഇനിയെല്ലാം ഒന്ന് ശ
രിയാക്കണം.''

മണികണ്ഠന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് സുന്ദരിയമ്മയാണ്. ഭര്‍ത്താവ് രാജനാചാരി മരിച്ചപ്പോള്‍ നാലാണ്‍മക്കളെയും കൂട്ടി കൊച്ചിയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്ക് വന്നതാണവര്‍. ദാരിദ്ര്യം അറിയിക്കാതെ മക്കളെ വളര്‍ത്തി.

അതിനിടയ്ക്ക് സ്വന്തമായി ഒരു കിടപ്പാടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
''മണിയേ, ബാലേട്ടന്‍ പൊളിച്ചൂട്ടാ...''
റോഡിലൂടെ നടന്നുപോയ പയ്യന്‍ വിളിച്ചുപറഞ്ഞപ്പോള്‍ മണിയുടെ മുഖത്ത് സന്തോഷത്തിന്റെ തെളിച്ചം.

''ഇപ്പോഴും മാറിയിട്ടില്ല 'കമ്മട്ടിപ്പാട'ത്തിന്റെ ഹാങ്ഓവര്‍. ഒറ്റ സിനിമകൊണ്ട് ഇത്രയും പബ്ലിസിറ്റി കിട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എത്രയോ നാളത്തെ ആഗ്രഹമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്.

ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വെട്ടാന്‍ പോയാല്‍ ആളുകള്‍ക്ക് മീനല്ല വേണ്ടത്. എന്റടുത്തുനിന്ന് സെല്‍ഫിയെടുക്കണം. ചിലര്‍ എന്നെ അ
ന്വേഷിച്ച് ഇവിടേക്കുവരും. അതിലൊക്കെ ഒരു സന്തോഷമുണ്ട്.

സത്യം പറഞ്ഞാല്‍ ഈ പബ്ലിസിറ്റി ഞാന്‍ ആസ്വദിക്കുകയാണ്.''
സുന്ദരിയമ്മ കൊണ്ടുവന്ന കട്ടന്‍ചായ കുടിച്ചുകൊണ്ട് മണികണ്ഠന്‍ സംസാരിക്കാനിരുന്നു.

കുട്ടിക്കാലത്ത് അരാജകജീവിതത്തോടായിരുന്നു താല്‍പ്പര്യം. അല്ലേ?


പഠിക്കാന്‍ മോശമായിരുന്നു. അതുകൊണ്ടാണ് ആറാംക്ലാസിലെത്തിയപ്പോള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയത്. താല്‍പ്പര്യം മിമിക്രിയോടായിരുന്നു. പിന്നീട് നാടകമായി എന്റെ തട്ടകം. ഭാസഭേരി നാടകസംഘത്തിനൊപ്പം നടന്നു.

പതിനഞ്ചുവയസ്സുള്ള സമയം. വീട്ടിലൊരു പ്രശ്‌നമുണ്ടായി. അതോടെയാണ് നാടുവിട്ടുപോകണമെന്ന് ആഗ്രഹമുണ്ടായത്. ആരോടും ചോദിക്കാതെ ഇറങ്ങി.

എറണാകുളം നഗരത്തിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാനെങ്ങനെ നാടുവിടും? തൃപ്പൂണിത്തുറയിലെ പരിചയക്കാരനാണ് ആരക്കുന്നത്തെ ഒരധ്യാപകനെക്കുറിച്ചു പറഞ്ഞത്.

അദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് ഒരു പയ്യനെ വേണം. വയസ്സായ അപ്പനെയും അമ്മയെയും നോക്കണം. റബ്ബര്‍ വെട്ടാന്‍ സഹായിക്കണം. പശു,ആട്,കോഴി എന്നിവയൊക്കെയുള്ള വിശാലമായ വീടും പറമ്പും. ഇതൊക്കെ ചെയ്ത് ഞാന്‍ ആ വീട്ടിലങ്ങ് കൂടി.

Saturday 06 Aug 2016 02.40 PM
YOU MAY BE INTERESTED
TRENDING NOW