Tuesday, July 09, 2019 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 02.11 PM

വീടിന്റെ സര്‍വ്വ ദോഷങ്ങളും അകറ്റി സമ്പത്തും ഐശ്വര്യവുംപ്രദാനം ചെയ്യുന്ന ''മഹാവാസ്തു പുരുഷയന്ത്രം''

വാസ്തുവിദ്യയെന്നത് കണക്കിന്റേയും അളവുകളുടേയും പ്രാപഞ്ചിക ഊര്‍ജ്ജത്തിന്റേയും പിന്‍ബലത്തോടുകൂടിയ സാങ്കേതിക ശാസ്ത്രമാണ്. വിശ്വാസങ്ങള്‍ക്കുപരി സത്യത്തിനാണ് ഇവിടെ പ്രാധാന്യം.
uploads/news/2017/12/177793/joythi261217a.jpg

ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭാരതീയ വാസ്തുശാസ്ത്രവിധികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്. സകലതിന്റേയും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ് വാസ്തുശാസ്ത്രത്തിന്റേയും സൃഷ്ടികര്‍ത്താവ്.

ഭഗവാന്‍ പരമേശ്വരന്റെ തൃക്കണ്ണില്‍നിന്നും പൂണൂല്‍, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോല്‍, ചിത്രപ്പുല്ല് എന്നിവയോടുകൂടി ഉത്ഭവിച്ച വിശ്വകര്‍മ്മാവിന് ബ്രഹ്മാവ് ഈ ശാസ്ത്രം ഉപദേശിച്ചു കൊടുത്തുവെന്ന് സങ്കല്പം.

വാസ്തുവിദ്യയെന്നത് കണക്കിന്റേയും അളവുകളുടേയും പ്രാപഞ്ചിക ഊര്‍ജ്ജത്തിന്റേയും പിന്‍ബലത്തോടുകൂടിയ സാങ്കേതിക ശാസ്ത്രമാണ്. വിശ്വാസങ്ങള്‍ക്കുപരി സത്യത്തിനാണ് ഇവിടെ പ്രാധാന്യം.

ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനം. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വാസ്തു എന്നതിന് 'ഗൃഹക്ഷേത്ര-ആരാമ- സേതുബന്ധ-തടാകമാ-ധാരോ-വാ-വാസ്തു' എന്നാണ് നിര്‍വചനം കൊടുത്തിരിക്കുന്നത്.

ആരാണ് വാസ്തു പുരുഷന്‍?


ശ്രീപരമേശ്വരന്റെ ശരീരാംശമായി ജന്മംകൊണ്ട ഭീമാകാരനായ ഒരു അസുരഭൂതമാണ് വാസ്തുപുരുഷന്‍. ഗൃഹനിര്‍മ്മിതിക്കായി പറമ്പിന്റെ അഥവാ വസ്തുവിന്റെ അതിര്‍ത്തി വേര്‍തിരിക്കുന്നതോടെ ആ ഭൂമിഖണ്ഡത്തില്‍ വാസ്തുപുരുഷന്റെ ഉടമസ്ഥാവകാശം കൈവന്നു ചേരുന്നുവെന്നാണ് സങ്കല്പം. അദ്ദേഹത്തെ യഥാവിധി ആദരിച്ചു പരിപാലിച്ചാല്‍ ആയുരാരോഗ്യ സമ്പദ്‌സമൃദ്ധിയും, നിന്ദിച്ചാല്‍ ആപത്തും കഷ്ട നഷ്ടതകളുമാണ് ഫലം.

വാസ്തു പുരുഷന്റെ അവയവ സ്ഥാനവും


ദേവതാ സ്ഥിതിയും
പൂര്‍വ്വോത്തര ദിങ്മൂര്‍ദ്ധാ പുരുഷോയമ-
വാങ്മുഖോസ്യ ശിരസി ശിവഃ
ആപോമുഖേസ്തനേ സ്യാര്യമാഹ്യുരസ്യാപവത്സശ്ച

വാസ്തുപുരുഷന്റെ ശിരസ്സ് ഈശ കോണിലും പാദം നിര്യതി കോണിലുമാകുന്നു. ഭൂമിയില്‍ പതിച്ച സമയം ദേവന്മാര്‍ താഴെപ്പറയുന്ന ക്രമമനുസരിച്ച് ഓരോരോ അവയവങ്ങളിലും സ്ഥിരമായി അധിവാസം ചെയ്യുന്നു. ശിരസ്സില്‍ ശിവനും, മുഖത്തില്‍ ആപനും, മുലയില്‍ ആര്യമാവും പൃഥ്വീധരനും, ഉരസ്സില്‍ ആപവത്സനും സ്ഥിതി ചെയ്യുന്നു.

പര്‍ജ്ജന്യാദ്യാ ബാഹ്യാ ദൃക്ശ്രവണോരസ്ഥാം സഗാ
ദേവാഃ സത്യാദ്യാഃ പഞ്ചഭൂജേ ഹസ്‌തേ സവിതാ
സസാവിത്രഃ

കണ്ണുകളില്‍ പാര്‍ജ്ജന്യനും കാതുകളില്‍ ജയന്തനും ഹൃദയത്തില്‍ ഇന്ദ്രനും ചുമലില്‍ സൂര്യനും സത്യാദികളായ അഞ്ചു ദേവതകള്‍ ഭുജങ്ങളിലും സവിതാവും സാവിത്രനും ഹസ്തങ്ങളിലും സ്ഥിതി ചെയ്യുന്നു.

'വിഥതോ ബൃഹല്‍ ക്ഷതയുതഃ പാര്‍ശ്വേജം രേസ്ഥിതോ-
വിവസ്വാംശ്ച
മൗനജാന്ത ജംഘേ സ്ഫിഗിതിയമാദൈ്യഃ പരിഗ്രഹീതഃ'

വിതനും ബൃഹല്‍ക്ഷതനും പാര്‍ശ്വങ്ങളിലും വിവസ്വാന്‍ ഉദരത്തിലും യമന്‍ തുടകളിലും ഗന്ധര്‍വ്വന്‍ കാല്‍മുട്ടുകളിലും ഭൃംഗരാജന്‍ കണങ്കാലുകളിലും മൃഗം ആസനത്തിലും സ്ഥിതി ചെയ്യുന്നു. സത്യന്‍ ആദിത്യന്‍ മുതലായ ദേവന്മാര്‍ വാസ്തു പുരുഷന്റെ ഇടത്തേകൈമേലും ചന്ദ്രന്‍, അര്‍ഗ്ഗളന്‍ തുടങ്ങിയ ദേവന്മാര്‍ വലത്തേ കൈമേലും സ്ഥിതി ചെയ്യുന്നു. സവിതാവും സാവിത്രിയും ഇടത്തേ പ്രകോഷ്ഠത്തിലും സ്ഥിതി ചെയ്യുന്നു.

'മഹീധരായ്യൌ കുചയോര്‍ വിവസ്വാന്‍
മിത്രശ്ച കുക്ഷൗദ്രുഹിണോഥനാഭൌ
ഇന്ദ്രോസ്യമേഡ്‌റേ ടണ്ഡയുഗേതു തജ്ജില്‍
പാദ്വയേ തസ്യപരേ പ്രവിഷ്ടാഃ

ആയ്യന്‍ ഇടത്തേ മുലയിലും മഹാധീരന്‍ വലത്തേ മുലയിലും വിവസ്വാന്‍ ഉദരത്തിന്റെ ഇടത്തേ ഭാഗത്തും നാഭിയില്‍ ബ്രഹ്മാവും ഇന്ദ്രന്‍ ലിംഗസ്ഥാനത്തും രണ്ടുപാദങ്ങളിലുമായി മറ്റുള്ള ദേവന്മാരും സ്ഥിതി ചെയ്യുന്നു. ചിത്രത്തില്‍ മദ്ധ്യത്തിലും ചുറ്റുമായും വരുന്ന പദങ്ങളുടേയും കോഷ്ടങ്ങളുടേയും സ്ഥാനങ്ങളിലെ ദേവതാ സ്ഥാനങ്ങളെ തുടര്‍ന്ന് പറയുന്നു.

''മൂര്‍ദ്ധ്‌നീശോസ്യതു സംസ്ഥിതോ നയനോഃ പര്‍ജ്ജന്യക-
ശ്‌ചോദിതി-
ശ്ചാപസ്തദ്വദനേതഥാഗള തലേതസ്യാപവത്സാഹ്വയഃ
വ്വാമശ്രോത്ര ഗതോജയന്ത ഇതരത്രാസ്യദിതിസ്സം സ്ഥിതോ
വാമാംസേ സ്ഥിതവാനമര്‍ത്ത്യ പരിതരസ്യാം സോര്‍ഗ്ഗ-
ളോ ദക്ഷിണേ.
മദ്ധ്യേ ബ്രഹ്മാനവ കോഷ്ഠകാധിപോസ്യാര്യമസ്ഥിതഃ
പ്രാച്യാം
ഏകാന്തരാല്‍ പ്രദക്ഷിണമസ്മാല്‍ സവിതാവിവസ്വാംശ്ച
വിബുധാധിപതിസ്തസ്മാന്മിത്രോന്യോ രാജയക്ഷ്മനാമാ ച
പൃത്ഥ്വീധരാപവത്സാ വിത്യേതേ ബ്രാഹ്മണഃ
പരിധൗ
ആപാനാമൈശാനേ കോണേഹൗനാശനേച
സാവിത്രഃ
ജയ ഇതി നിര്യതൗ രുദ്രസ്തഥാനിലേഭ്യന്തര പദേഷു

മദ്ധ്യത്തിലുള്ള ഒന്‍പതു പദങ്ങള്‍ ചേര്‍ന്നതിനെ ബ്രഹ്മപദമെന്ന് പറയുന്നു. ഈ പദത്തിന്റെ അധിപതി ബ്രഹ്മാവാകുന്നു. അതിന്റെ പൂര്‍വ്വപദത്തില്‍ ആര്യമാവ്, അതിനുശേഷം സവിതാവ്, വിവസ്വാന്‍, ഇന്ദ്രന്‍, മിത്രന്‍, രാജയക്ഷാവ്, പൃത്ഥീധരന്‍, ആപവത്സന്‍ എന്നീ ദേവന്മാര്‍ പ്രദക്ഷിണമായി ക്രമേണ ഓരോ കോഷ്ഠങ്ങളുടേയും മദ്ധ്യത്തില്‍ എട്ടു ദിക്കുകളിലുമായി സ്ഥിതി ചെയ്യുന്നു. പിന്നെ ഈശകോണില്‍ ആപനും അഗ്നികോണില്‍ സാവിത്രനും നിര്യതികോണില്‍ ജയനും വായുകോണില്‍ രുദ്രനും സ്ഥിതി ചെയ്യുന്നു.

''ആപസ്ഥാപവത്‌സേഃ പര്‍ജ്ജന്യോഗ്നിര്‍ദിതിശ്ച
വര്‍ഗ്ഗോയംഃ
ഏവം കോണേകോണേ പദികാസ്യുഃ പഞ്ചപഞ്ച
സുരാഃ
ബാഹ്യാദ്വിപദാശ്ശേഷാസ്‌തേ വിബുധാ വിംശതിസ്സമാ-
ഖ്യാതഃ
ശേഷാശ്ചത്വാരോന്യേ ത്രിപദാദിക്ഷ്വര്യമാദ്യാസ്‌തേ'

ആപന്‍, ആപവത്സന്‍, പജ്ജന്യന്‍, അഗ്നി, ദിതി എന്നിവര്‍ വര്‍ഗ്ഗ ദേവതകളാകുന്നു. ഈ അഞ്ചു വര്‍ഗങ്ങള്‍ കൊണ്ടുള്ള ദേവകള്‍ പഞ്ചപദികളാണ്. ശിഷ്ടമുള്ള എല്ലാ ബ്രഹ്മദേവതകളും ദ്വിപദികളാകുന്നു. എന്നാല്‍ ഇവരുടെ സംഖ്യ ഇരുപതാണെന്നും ആര്യമാദികള്‍ നാലും ബ്രഹ്മാവിന്റെ നാലുദിക്കുകളിലും സ്ഥിതങ്ങളും ത്രിപദികങ്ങളുമാണെന്നും മനസ്സിലാക്കണം.

Ads by Google
Loading...
TRENDING NOW