Monday, August 12, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 02.56 PM

പാരീസ് ലക്ഷ്മി ചോദിക്കുന്നു, മദാമ്മയെന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തുന്നതെന്തിനാണ്?

വിവാഹിതയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷം എത്രയോ കഴിഞ്ഞു. ഇപ്പോഴും എന്നെ അന്യയായി കാണുന്നവരുണ്ട്. ഈ നാട്ടിലുള്ളവര്‍ മുഴുവനും എന്നെ സ്‌നേഹിക്കണമെന്ന് ഞാന്‍ വാശി പിടിക്കില്ല, പക്ഷേ മദാമ്മയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതെന്തിനാണ്.
Paris Lakshmi

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ തന്റെ അതുവരെയുള്ള ജീവിതകഥ പറഞ്ഞ കുട്ടനോട് 'അന്താക്ഷരി കളിക്കുന്നില്ലേ ചേട്ടാ' എന്നു ചോദിച്ച ബാംഗ്ലൂര്‍
ഡെയ്‌സിലെ മിഷേലിനെ അറിയാത്തവരായി ആരും തന്നെയില്ല.

അതിഥി വേഷമാണെങ്കില്‍ പോലും തന്നെ ഏല്പിച്ച കഥാപാത്രം വളരെ തന്മയത്വത്തോടെ പാരീസ് ലക്ഷ്മി കൈകാര്യം ചെയ്തു.

അഭിനേത്രി എന്നതിലുപരി ലക്ഷണമൊത്ത ഭരതനാട്യ കലാകാരി കൂടിയാണ് ലക്ഷ്മി. നൃത്തവേദികളില്‍ ചിലങ്ക കെട്ടിയാടുന്ന ലക്ഷ്മിയെ കണ്ടാല്‍ ഇതൊരു വിദേശിയാണെന്ന് ആരും പറയില്ല.

ഫ്രഞ്ചുകാരനായ നാടകപ്രവര്‍ത്തകന്‍ മകള്‍ക്കിട്ട പേര് മറിയം സോഫിയാ ലക്ഷ്മിയെന്നാണ്. നൃത്തം പ്രൊഫഷനായി സ്വീകരിച്ച് മലയാളനാട്ടിലെത്തിയപ്പോള്‍ ലക്ഷ്മിയെന്ന പേരിനൊപ്പം പാരീസും കൂടി.

അധികം താമസിയാതെ കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ജീവിതസഖിയുമായി. ശേഷം ഇരുവരുടെയും നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി പ്രോഗ്രാമുകള്‍ ചെയ്തു. നൃത്തവും അഭിനയവും കുടുംബജീവിതവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ലക്ഷ്മിയുടെ വിശേഷങ്ങള്‍....

മലയാളം സംസാരിക്കുന്ന പാരീസുകാരി?


ആദ്യമൊക്കെ മലയാളം സംസാരിക്കാന്‍ അല്പം പ്രയാസമുണ്ടായിരുന്നു. മലയാളത്തിലെ വാക്കുകളും അര്‍ത്ഥങ്ങളും എനിക്കറിയാം. ഞാനഭിനയിച്ച സിനിമകളിലൊക്കെ എന്റെ കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദം തന്നെ നല്‍കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചെല്ലുമ്പോള്‍ 'മലയാളം സംസാരിക്കാന്‍ അറിയുമോ'യെന്ന് അത്ഭുതത്തോടെ ചോദിച്ച ആളുകളുമുണ്ട്. മലയാളം ഇപ്പോള്‍ നന്നായി സംസാരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഭര്‍ത്താവ് സുനിലേട്ടനാണ്.

സൗഹൃദത്തിലായിരുന്ന സമയം മുതല്‍ ഞാന്‍ മലയാളം പറയാന്‍ ശ്രമിക്കുമ്പോള്‍ സഹായിക്കുമായിരുന്നു. വിവാഹം കഴിഞ്ഞതോടെയാണ് തെറ്റുകളില്ലാതെ മലയാളം പറയാന്‍ തുടങ്ങിയത്. ഭാഷ മാത്രമല്ല, കേരളീയ വേഷങ്ങളും എനിക്ക് ഒരുപാടിഷ്ടമാണ്.

ഭംഗിയായി സാരി ഉടുത്തുനടക്കുന്ന അത്രത്തോളം വരില്ല മറ്റൊരു വേഷവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാരിയുടുത്തുകൊണ്ടുള്ള യാത്ര കംഫര്‍ട്ടബിളാകില്ല എന്നാണ് മിക്ക സ്ത്രീകളും പറയുന്നത്. എന്നാല്‍ എനിക്ക് മറിച്ചാണ്.

ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചിട്ടും കേരളത്തിലെ അവിയല്‍ കൂട്ടി ചോറുണ്ണാന്‍ വലിയ ഇഷ്ടമാണ്. ഒരിക്കല്‍ ഞാനൊരു ടി.വി.ഷോയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അതിശയമായിരുന്നു.

നൃത്തം ലക്ഷ്മിക്ക് ജീവനാണെന്ന് അറിയാം ?


ഞാനൊരു കലാകുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ നാടകപ്രവര്‍ത്തകനായിരുന്നു. അമ്മ ശില്പിയാണ്. സഹോദരന്‍ യൂറോപ്യന്‍ ഓര്‍ക്കസ്ട്രയിലെ
ഡ്രമ്മറാണ്. അഞ്ചു വയസ്സു മുതല്‍ തന്നെ ബാലറ്റ്, ജാസ്, കംണ്ടമ്പ്രററി മുതലായ യൂറോപ്യന്‍ ക്ലാസിക് കലകള്‍ ചെയ്തു തുടങ്ങിയിരുന്നു.

ഏകദേശം ഈ സമയത്ത് തന്നെയാണ് ഞാനാദ്യമായി അച്ഛനമ്മമാര്‍ക്കൊപ്പം ഇന്ത്യയിലെത്തിയത്. ഇവിടെയെത്തിയതോടെ ഇന്ത്യന്‍ ക്ലാസിക്‌നൃത്തരൂപങ്ങളെല്ലാം കണ്ടു.

അപ്പോള്‍ മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മയ്ക്കും സന്തോഷമായി.
വിദേശികളാണെങ്കില്‍ക്കൂടി അച്ഛനും അമ്മയ്ക്കും ഇന്ത്യന്‍സംസ്‌കാരത്തോട് താല്‍പര്യമുള്ളവരായിരുന്നു. അതുകൊണ്ടാണ് എനിക്ക് ലക്ഷ്മി എന്ന് പേരി
ട്ടതും.

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഒരുപാട് ഹൈന്ദവപുരാണ കഥകള്‍ അമ്മയെനിക്ക് പറഞ്ഞുതരുമായിരുന്നു. അതുകൊണ്ട് ശിവന്‍,കൃഷ്ണന്‍,അയ്യപ്പന്‍,
മഹാവിഷ്ണു മുതലായ ദൈവങ്ങളുടെ പേര് എനിക്ക് കാണാപാഠമായി. തിരിച്ച് ഫ്രാന്‍സിലേക്ക് പോയ സമയത്ത് എന്റെ അമ്മ ഇന്ത്യന്‍ ക്ലാസിക്കല്‍
ഡാന്‍സ് പഠിപ്പിക്കുന്നിടമുണ്ടോയെന്ന് അന്വേഷിച്ചു.

ദൈവാനുഗ്രഹത്താല്‍ അവിടെ ഭരതനാട്യം പഠിപ്പിക്കുന്ന ടീച്ചറുണ്ടായിരുന്നു. തുടര്‍ന്ന് ചെന്നൈയിലും നൃത്തം പഠിക്കുവാനായി പോയെങ്കിലും വെക്കേഷന്‍ കിട്ടിയാല്‍ കുടുംബസമേതം ഞങ്ങള്‍ കേരളത്തിലെത്തും.

ഓരോ തവണ വരുമ്പോഴും ധാരാളം കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ കാണാന്‍ സാധിച്ചു. മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ച ശേഷമാണ് ഞാന്‍ കേരളത്തിലേക്ക് എത്തിയത്.

Monday 02 Oct 2017 02.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW