റിയാദ് : സൗദി അറേബ്യയിൽ 8000 വിദേശ നിക്ഷേപകർ പ്രവർത്തിക്കുന്നതായി സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (സാജിയ ) അണ്ടർ സെക്രട്ടറി എൻജിനീയർ അദ്നാൻ അൽ ശർഖി അറിയിച്ചു .വിദേശികളായ നിക്ഷേപകർ രാജ്യത്ത് 70,000 കോടിയിലധികം റിയാൽ നിക്ഷേപം നടത്തിയിട്ടുണ്ട് .ഐ .ടി ,വാണിജ്യ മേഖലകൾ ,സേവന- കരാർ മേഖലകൾ അടക്കമുള്ള മേഖലകളിലാണ് വിദേശ നിക്ഷേപകർ കൂടുതലായും പ്രവർത്തിക്കുന്നത് .
വിദേശികളെ നിക്ഷേപ മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ ,പ്രാദേശിക നിക്ഷേപകർക്ക് ആവിശ്യമായ എല്ലാവിധ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിന് അഞ്ച് സേവന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ 10 കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ ,നിക്ഷേപ മന്ത്രാലയം ,നീതിന്യായ മന്ത്രാലയം തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയം മുൻസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം ,സക്കാത്ത് ,നികുതി അതോറിറ്റി ,ജവാസാത്ത് ,മാനവശേഷി വികസന നിധി എന്നീ വകുപ്പുകളിൽ നിന്ന് ഉള്ള സേവനങ്ങളാണ് സമഗ്ര സേവനകേന്ദ്രം വഴി നിക്ഷേപകർക്ക് വേഗത്തിൽ ലഭ്യമാക്കുന്നത് .
നിക്ഷേപകർക്ക് ഒരു സർക്കാർ വകുപ്പിനെയും നേരിട്ട് സമീപിക്കാതെ ആവിശ്യമായ എല്ലാവിധ സേവനങ്ങളും ഇ -പ്ലാറ്റ് ഫോo വഴി നൽകുന്ന പദ്ധതിയും ഉടൻ ആരംഭിക്കും .ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായിട്ട് വാണിജ്യ നിക്ഷേപ മന്ത്രാലയം സമഗ്ര സർവീസ് സെന്ററുകൾ ആരംഭിക്കുന്നത് .റിയാദ് ,ജിദ്ദ ,മദീന ,ദമ്മാം ,ജുബൈൽ എന്നിവടങ്ങളിലാണ് നിലവിൽ സമഗ്ര സേവനകേന്ദ്രങ്ങൾ ഉള്ളത് .
നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ,ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും മൊത്തം ആഭ്യന്ത്രരോൽപ്പാദനത്തിൽ ഇടത്തരം ചെറുകിട മേഖലയുടെ പങ്ക് 20 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തുന്നതിനും പുതിയ പദ്ധതികൾ സഹായിക്കുന്നെന്നാണ് പ്രതീക്ഷയെന്നും അൽ ശർഖി പറഞ്ഞു .
ചെറിയാൻ കിടങ്ങന്നൂർ -