Tuesday, December 04, 2018 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 10.32 AM

റയാന്‍ 2018 ല്‍ സമ്പാദിച്ചത് 154 കോടി രൂപ...!! ഫോബ്‌സിന്റെ ഏറ്റവുംസമ്പന്നരുടെ പട്ടികയില്‍ ഏഴു വയസ്സുകാരന്‍ ഒന്നാം സ്ഥാനത്ത്

uploads/news/2018/12/269785/ryan1.jpg

യൂട്യൂബ് പ്രേമികളുടെ ആരാധനാപാത്രമായ ഏഴു വയസ്സുകാരന്‍ ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. കളിപ്പാട്ടങ്ങളുടെ അവലോകന വീഡിയോയിലുടെ ലോകത്തുടനീളം അനേകം ആരാധകരെ സൃഷ്ടിച്ച റയാന്‍ യൂട്യൂബ് വഴി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പാദിച്ച ആദ്യ പത്തുപേരില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 2018ല്‍ റയാന്‍ നേടിയത് 22 മില്യണ്‍ ഡോളര്‍ (ഏകദേശം 154 കോടി രൂപ) ആണ്.

കഴിഞ്ഞ വര്‍ഷം ഫോബ്‌സിന്റെ യുട്യൂബ് സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന പയ്യന്‍ ഈ വര്‍ഷം വരുമാനം ഇരട്ടി ആക്കിയതാണ് ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കാരണമായത്. യൂട്യൂബ് വീഡിയോ കാര്യത്തില്‍ സൂപ്പര്‍താരങ്ങളായ ജേക്ക് പോളിനെയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജെഫ്രീ സ്റ്റാറിനെയും യൂട്യുബില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള സ്വീഡിഷ് ഗെയിമര്‍ ഫെലിക്‌സ് ജെല്‍ബെര്‍ഗ്ഗിനെയും ഒക്കെയാണ് റയാന്‍ മറി കടന്നത്. പയ്യന്റെ ചാനലിന് ഇപ്പോള്‍ 17,298,646 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

തോമസ് ദി ടാങ്ക് എഞ്ചിന്‍ പോലെയുള്ള ടോയി റിവ്യൂ കളുടെ സ്ഥിരം കാഴ്ചക്കാരനായിരുന്ന റയാന്‍ ഒരിക്കല്‍ ഇത്തരത്തില്‍ ഒരു ആശയം മാതാവിനോട് പങ്കു വെച്ചതാണ് വഴിത്തിരിവായത്. യൂട്യൂബില്‍ തന്നെയും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മാതാവ് റയാനെയും എടുത്ത് കളിപ്പാട്ടം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ കൊണ്ടുപോകുകയായിരുന്നു അതില്‍ നിന്നാണ് എല്ലാം തുടങ്ങിയത്.

uploads/news/2018/12/269785/ryan2.jpg


'റയാന്‍ ഓപ്പണിംഗ് എ ജയന്റ് എഗ്ഗ് ഫില്‍ഡ് വിത്ത് പിക്‌സാര്‍' എന്ന വീഡിയോ കണ്ടത് 801,871,504 പ്രേക്ഷകരായിരുന്നു. കളിപ്പാട്ടവുമായുള്ള മകന്റെ ജീവിതം പിതാവ് ആദ്യം കാണിച്ചത് അമേരിക്കയ്ക്ക് പുറത്തുള്ള തന്റെ കുടുംബാംഗങ്ങളെ ആയിരുന്നു. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതോടെ കളം തെളിഞ്ഞു. പിന്നീട് ഇതൊരു വഴിയായി മാറിയതോടെ റയാന്റെ ഏറ്റവും പോപ്പുലറായ വീഡിയോ 934,602,459 പേര്‍ കണ്ടു. റയാന്റെ അമ്മയും അച്ഛനുമെല്ലാം ചിലപ്പോള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. റയാന്റെ വീഡിയോളുടെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ മൂന്നിനും ഏഴിനും ഇടയില്‍ പ്രായക്കാരാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍. യുകെയിലും ഫിലിപ്പീന്‍സിലും അനേകം കാഴ്ചക്കാരുണ്ട്്. മകന്‍ വന്‍ ഹിറ്റാണെന്ന് വന്നതോടെ സ്‌കൂളിലെ രസതന്ത്ര അദ്ധ്യാപികയായിരുന്ന മാതാവ് ജോലി ഉപേക്ഷിച്ചു മകന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. കുടുംബം വീട്ടുകാരുമായി ബന്ധപ്പെട്ട രസകരമായ കളികളും വിനോദങ്ങളും ഉള്‍പ്പെടുന്ന ''റയാന്‍സ് ഫാമിലി റിവ്യൂ'' എന്ന പേരില്‍ മറ്റൊരു യൂട്യൂബ് ചാനലിന് കൂടി രൂപം കൊടുത്തിരിക്കുകയാണ്. നേരത്തേ റയാന്റെ ഇരട്ട സഹോദരിമാരായ എമ്മയുടെയും കേറ്റിന്റെയും വീഡിയോകളും വന്നിരുന്നു.

Ads by Google
Tuesday 04 Dec 2018 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW