Saturday, December 08, 2018 Last Updated 58 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.51 AM

ഉച്ചയ്ക്ക് ചോറും മീന്‍കറിയും, അത്താഴത്തിന് കപ്പയും അച്ചാറും കഴിച്ച്‌ സാധാരണ തടവുകാര്‍ക്കൊപ്പം ബിഷപ്‌ ഫ്രാങ്കോ, സന്ദര്‍ശകര്‍ ആരുമില്ല; ഇറ്റായിയന്‍ ഭക്ഷണം കഴിച്ച് രാജാവിനെപ്പോലെ കഴിഞ്ഞിരുന്ന ഫ്രാങ്കോ ഇപ്പോള്‍ ഇങ്ങനെ

Bishop Franko Mulakkal

പാലാ: സബ്‌ജയിലില്‍ മൂന്നാം നംബര്‍ സെല്ലില്‍ 5968-ാം നമ്പര്‍ റിമാന്‍ഡ്‌ തടവുകാരനായി ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍. സി ക്ലാസ്‌ സൗകര്യമുള്ള പാലാ സബ്‌ജയിലില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ പോലീസ്‌ എത്തിച്ച ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജയിലധികൃതര്‍ ഉച്ചഭക്ഷണം നല്‍കി.
കോടതി നടപടികളും വൈദ്യപരിശോധനയും പൂര്‍ത്തിയാകാന്‍ താമസിച്ചതോടെ ഉച്ചഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജയിലില്‍ തയാറാക്കിയ ചോറിനൊപ്പം മീന്‍കറിയും അവിയല്‍, തോരന്‍, പുളിശേരി എന്നിവയുമായിരുന്നു വിഭവങ്ങള്‍. തുടര്‍ന്ന്‌ മൂന്നരയോടെ ചായ നല്‍കി. വൈകിട്ട്‌ആറരയ്‌ക്ക്‌ അത്താഴം വിളമ്പുന്നതാണ്‌ ജയില്‍ചട്ടം.

ചോറും കപ്പയും അച്ചാറും രസവുമായിരുന്നു അത്താഴത്തിന്‌. ആകെ 24 തടവുകാരാണ്‌ ഒന്‍പത്‌ സെല്ലുകളിലായി പാലാ സബ്‌ജയിലിലുള്ളത്‌. എട്ട്‌ സെല്ലുകളില്‍ ഏഴ്‌ തടവുകാരെ വീതവും ഒരു സെല്ലില്‍ 15 തടവുകാര്‍ക്കും കഴിയാനുള്ള സൗകര്യമുണ്ട്‌.ജയിലിലെ ലൈബ്രറിയില്‍ ബൈബിളടക്കമുള്ള ഗ്രന്ഥങ്ങള്‍ ഉള്ളതിനാല്‍ അത്‌ ഉപയോഗിക്കുന്നതിനും തടസമില്ല. എന്നാല്‍ ഇന്നലെ അദ്ദേഹം ഇതൊന്നും ഉപയോഗിച്ചില്ല.
സന്ദര്‍ശകരും ഇല്ലായിരുന്നു.

പാലാ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുന്‍ ദിവസത്തേതുപോലെ കാഴ്‌ചക്കാരുടെ തിരക്കോ, കൂക്കുവിളികളോ ഇല്ലാതെ സമാധാനപരമായ അന്തരീക്ഷം. കഴിഞ്ഞ 21-ന്‌ അറസ്‌റ്റിലായ അദ്ദേഹത്തെ 22-ന്‌ ആദ്യമായി പാലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാണാന്‍ തടിച്ചുകൂടിയവര്‍ കൂക്കുവിളികളോടെയാണ്‌ എതിരേറ്റത്‌. എന്നാല്‍ അത്തരം പ്രതിഷേധങ്ങളൊന്നും കാണാനെത്തിയവരില്‍നിന്നുണ്ടായില്ല.

പ്രേക്ഷകരുടെ എണ്ണവും കുറവായിരുന്നു. കോടതിമുറിയിലും കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ തിരക്കു കുറവായിരുന്നു. കോടതി നടപടികള്‍ പത്തു മിനിട്ടുകൊണ്ടു പൂര്‍ത്തിയായി. തുടര്‍ന്നു കോടതിയോടനുബന്ധിച്ചുള്ള മുറിയിലേക്കു പോലീസ്‌ ഫ്രാങ്കോയെ മാറ്റി. റിമാന്‍ഡ്‌ ഉത്തരവ്‌ ലഭിക്കാന്‍ അര മണിക്കൂറോളം അവിടെ കാത്തിരുന്നു. റിപ്പോര്‍ട്ടു ലഭിച്ചതിനെത്തുടര്‍ന്നു ഫ്രാങ്കോയുമായി പുറത്തിറങ്ങിയ പോലീസ്‌ വൈദ്യപരിശോധനയ്‌ക്കായി അദ്ദേഹത്തെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ രോഗികളും കൂട്ടിരിപ്പുകാരുമടക്കം കുറച്ചാളുകള്‍ മാത്രമാണ്‌ ബിഷപ്പിനെ കാണാനെത്തിയത്‌.
പോലീസ്‌ ജയിലിനുള്ളിലേക്കു ഫ്രാങ്കോയെ കൊണ്ടുപോകുമ്പോഴും ചെറുപുഞ്ചിരിയോടെ തല കുനിച്ച്‌ അദ്ദേഹം കയറിപ്പോകുകയായിരുന്നു.

Ads by Google
Tuesday 25 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW