Saturday, May 19, 2018 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 07.19 AM

പെട്രോള്‍ വില സര്‍വകാല റെക്കോഡില്‍ ; പെട്രോളിന്റെ വില 80 രൂപ കടന്നു, ഡീസലിന് 24 പൈസ കൂടി

uploads/news/2018/05/218258/petrol.jpg

തിരുവനന്തപുരം: കര്‍ണാടകാ തെരഞ്ഞെടുപ്പും അത് സൃഷ്ടിച്ച പ്രതിസന്ധികളുമെല്ലാം വന്‍ വിവാദം സൃഷ്ടിച്ചു മുന്നേറുമ്പോള്‍ അതിനൊപ്പം പെട്രോള്‍ വില സര്‍വകാല റെക്കോഡില്‍. പെട്രോളിന്റെ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ വില 80.1 പൈസയാണ്. 32 പൈസ കൂടി. ഡീസലിന് വില 24 പൈസ കൂടി. 73.06 ആയി. രാജ്യാന്തരവിപണിയില്‍ വില ഉയര്‍ന്ന പശ്ചാത്തലം മുതലാക്കിയാണ് കേരളത്തിലും വില കയറുന്നത്.

കര്‍ണാടകാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടു പിന്നാലെ ഞായറാഴ്ച മുതല്‍ വില വര്‍ദ്ധന തുടങ്ങിയുന്നു. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണവില കൂടിയത്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംെബെയില്‍ പെട്രോള്‍ വില ലിറ്ററിന് 83.45 രൂപയിലെത്തി. 83.62 രൂപയാണു മുംെബെയില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന പെട്രോള്‍ വില.

െഹെദരാബാദില്‍ പെട്രോള്‍ വില ലിറ്ററിന് 80.09 രൂപയിലെത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും (81.19 രൂപ) പഞ്ചാബിലെ ജലന്ധറിലും (80.84 രൂപ) ബിഹാറിലെ പാറ്റ്‌നയിലും (81.10 രൂപ) ജമ്മു കശ്മീരിലെ ശ്രീനഗറിലും (80.05) പെട്രോള്‍ വില 80 കടന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.61 രൂപയായി. കൊല്‍ക്കത്തയില്‍ 78.29 രൂപയും ചെെന്നെയില്‍ 78.46 രൂപയിലുമെത്തി.

ബംഗളുരുവില്‍ പെട്രോള്‍ വില ലിറ്ററിന് 76.83 രൂപയാണ്. ഡീസല്‍ വിലയിലും വര്‍ധനയുണ്ടായി. ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 67.08 ലിറ്ററായി. മുംെബെയില്‍ ലിറ്ററിന് 71.42 രൂപയും ചെെന്നെയില്‍ 70.80 രൂപയുമായി. റെക്കോഡ് നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നിരിക്കുന്നത്.

Ads by Google
Saturday 19 May 2018 07.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW