Sunday, December 02, 2018 Last Updated 46 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 01.06 PM

പൂര്‍ണ്ണനഗ്നനായി നടക്കും, ഷവറിന് കീഴില്‍ ഓറല്‍ സെക്‌സും, കിടപ്പറയില്‍ സന്തോഷിപ്പിക്കാനും ആവശ്യപ്പെടും ; വീട്ടില്‍ വന്ന ഒറ്റ നഴ്‌സിനെയും വിട്ടില്ല; മാര്‍വെല്‍ കോമിക്‌സ് ഇതിഹാസം സ്റ്റാന്‍ലീയും ലൈംഗികാരോപണത്തില്‍ കുടുങ്ങി...!!

uploads/news/2018/01/182300/comic.jpg

സ്‌പൈഡര്‍മാനും എക്‌സ്മാനുംഹള്‍ക്കും ഉള്‍പ്പെടെ ലോക പ്രശസ്ത അസാധാരണ കഥാപാത്രങ്ങളുടെ സൃഷ്ടാവും മാര്‍വെല്‍ കോമിക്‌സ് ഇതിഹാസവുമായ സ്റ്റാന്‍ ലീയും ലൈംഗികാരോപണത്തില്‍. തന്റെ ഹോളിവുഡ് ഹില്‍സ് ഹോമില്‍ ലീ യ്‌ക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത് പരിചരിക്കാന്‍ ഹോം നഴ്‌സുകളെ അയച്ചിരുന്ന നഴ്‌സിംഗ് കമ്പനിയാണ്. 95 കാരനായ ലീ പലപ്പോഴും തങ്ങളെ കയറിപ്പിടിക്കുകയും കെട്ടിപ്പിടിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തിരുന്നത്രേ.

ഷവറിന് കീഴില്‍ ഓറല്‍ സെക്‌സ് വേണമെന്നും കിടപ്പറയില്‍ തന്നെ സന്തോഷിപ്പിക്കണം എന്നും ആവശ്യപ്പെടുകയും മുറിയില്‍ തുണിയില്ലാതെ നടക്കുകയും ചെയ്യുമായിരുന്നു എന്നാണ് ആരോപണം. ലീയുമായി ഇക്കാര്യത്തിലുള്ള നിയമയുദ്ധത്തില്‍ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ക്‌ളൈന്റുകളായുള്ള നഴ്‌സിംഗ് കമ്പനിയും പങ്കാളികളാണ്. അതേസമയം തന്റെ സല്‍പ്പേര് കളങ്കം വരുത്താനുള്ള ഗൂഡശ്രമമെന്ന് പ്രതികരിച്ച ലീ എല്ലാം തട്ടിപ്പ് ആരോപണങ്ങള്‍ എന്നാണ് പറഞ്ഞത്. മാര്‍വെല്‍ കോമിക്‌സിന്റെ മുന്‍ അദ്ധ്യക്ഷനും മേധാവിയും ഒക്കെയായിരുന്ന ലീ സ്‌പൈഡര്‍മാന്‍, ദി ഫെന്റാസ്റ്റിക് ഫോര്‍, അയണ്‍മാന്‍, എക്‌സ് മാന്‍, ഹള്‍ക്ക് തുടങ്ങിയവയുടെ സഹ സൃഷടാവ് കൂടിയാണ്.

ചരിത്രത്തില്‍ തന്നെ വന്‍ കളക്ഷന്‍ നേടിയ സിനിമാ ഫ്രാഞ്ചൈസിയായ മാര്‍വല്‍ ബോക്‌സോഫീസിലൂടെ വാരിയത് 23 ബില്യണ്‍ ഡോളറായിരുന്നു. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ലീയുടെ സ്വന്തം സ്വത്തു തന്നെ 50 ദശലക്ഷത്തോളം വരും. ലീ തന്റെ വീട്ടില്‍ സംരക്ഷണ ചുമതലയുമായി വന്ന എല്ലാ നഴ്‌സുമാരോടും മോശമായി പെരുമാറിയെന്നാണ് നഴ്‌സിംഗ് കമ്പനി ഉടമ തുറന്നടിച്ചത്. വൃദ്ധനായ സ്റ്റാന്‍ ലീ വഴി മറന്നിരിക്കാം.

മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു പറയുന്നെന്ന് ലീ ചീന്തിച്ചിരിക്കില്ല. വെസ്റ്റ് ഹോളിവുഡിലെ വീട്ടിലേക്ക് നഴ്‌സുമാരായി പെണ്‍കുട്ടികള്‍ പതിവായി വന്നു കൊണ്ടിരുന്നപ്പോള്‍ ഇയാളുടെ നിയന്ത്രണം നഷ്ടമായി. അവരോട് ദുരുദ്ദേശപരമായി പെരുമാറുന്നതില്‍ അദ്ദേഹം തമാശ കണ്ടെത്തിയിരിക്കാം.

പൂര്‍ണ്ണ നഗ്നനായി നഴ്‌സുമാര്‍ക്ക് ഇടയിലൂടെ നടക്കുകയും അവരെ സമീപിക്കുകയും ചെയ്ത ശേഷം ഷവറില്‍ പ്രകൃതിവിരുദ്ധ ലൈംഗികത വേണമെന്നും തന്നെ കിടക്കയില്‍ സന്തോഷിപ്പിക്കാനും ആവശ്യപ്പെട്ടു. അവരുടെ സാന്നിദ്ധ്യത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട സംസാരമായിരുന്നു നടത്തിയിരുന്നത്. ചിലരെ കെട്ടിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായിട്ടാണ് നഴ്‌സിംഗ് കമ്പനിയുടെ ആരോപണം. ഒടുവില്‍ നഴ്‌സിംഗ് കമ്പനി സ്റ്റാന്‍ലീയെക്കൊണ്ടു സുല്ലിട്ടു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് നഴ്‌സിംഗ് കമ്പനി ലീയെ വിട്ടു.

ലീയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ 20 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വീട്ടില്‍ ജോലി ചെയ്ത നഴ്‌സുമാര്‍ എല്ലാവരും തന്നെ പരാതി നല്‍കിയെന്നാണ് നഴ്‌സിംഗ് കമ്പനി ഉടമയായ സ്ത്രീ പറയുന്നത്. പല ഷിഫ്റ്റുകളിലായി ആഴ്ചയില്‍ ഏഴു ദിവസം 24 മണിക്കൂറിന് 1000 ഡോളര്‍ വീതമാണ് ഈടാക്കിയിരുന്നത്. ലീയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുക, ഭക്ഷണവും പാനീയവും കൊണ്ടുവരിക, സമയാസമയത്ത് മരുന്നു കൊടുക്കുക എന്നിവയായിരുന്നു നഴ്‌സുമാരുടെ ജോലി. എന്നാല്‍ ലീയുടെ പെരുമാറ്റം അങ്ങേയറ്റം ഹീനമായി പോയെന്നാണ് അവരുടെ ആരോപണം.

2017 ജൂലായ് യിലാണ് ലീ വിഭാര്യനായി മാറിയത്. 70 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 95 ാം വയസ്സില്‍ മരിക്കുകയായിരുന്നു. ഇവര്‍ക്ക് ജെ.സി. ലീ എന്നൊരു പുത്രിയുണ്ട്. കോമിക്ക് ബുക്ക് സര്‍ക്യൂട്ടിലെ ഇതിഹാസമായ ലീ സൂപ്പര്‍ ഹീറോകളുടെ കഥകള്‍ രചിച്ചുകൊണ്ടാണ് ലോകശ്രദ്ധ പിടിച്ചത്. പിന്നീട് മാര്‍വല്‍ കോമിക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫാകുകയും പിന്നീട് പ്രസാധകനും ചെയര്‍മാനുമൊക്കെയായി മാറുകയായിരുന്നു. 850,000 ഡോളര്‍ കൊടുത്താണ് വെസ്റ്റ് ഹോളിവുഡിലെ താമസസ്ഥലം ലീ വാങ്ങിയത്.

Ads by Google
Wednesday 10 Jan 2018 01.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW