Last Updated 9 min 43 sec ago
Ads by Google
30
Sunday
August 2015

ഞാന്‍ കീര്‍ത്തി; മേനകയുടെ മകള്‍

അജിന മോഹന്‍

  1. Keerthi
  2. Menaka
mangalam malayalam online newspaper

തിരുവനന്തപുരം തൈക്കാടുള്ള മേനകയുടെ ഫ്‌ളാറ്റ്. ഷൂട്ടിംഗ് തിരക്കൊഴിഞ്ഞ ദിവസം കീര്‍ത്തിയെ കാണുന്നത് അവിടെവെച്ചാണ്. ഒപ്പം മലയാളത്തിന്റെ സ്വന്തം ഓപ്പോളെയും. ഇന്നും മായാത്ത മുഖശ്രീയോടെ മേനക കടന്നുവന്നു. ഒരു മാറ്റവുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭ്രപാളിയില്‍ തെളിഞ്ഞ അതേ മുഖം.

''ലണ്ടനില്‍നിന്ന് മോള്‍ വന്നതിനുശേഷം ഇന്നാണ് വീട്ടില്‍ ഇരിക്കുന്നത്. വന്നതും നേരെ ലൊക്കേഷനിലേക്കാണ് പോയത്.'' ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന്റെ ഭാഗമായ ലണ്ടന്‍ യാത്ര കഴിഞ്ഞ് മടങ്ങി എത്തിയതേയുള്ളു കീര്‍ത്തി. മകളെക്കുറിച്ച് മേനക പറഞ്ഞു തുടങ്ങി.
''ചെറുപ്പം മുതല്‍ അഭിനയിക്കണമെന്ന് കീര്‍ത്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡിഗ്രിയെങ്കിലും കഴിഞ്ഞിട്ടു മതി അഭിനയം എന്നത് എന്റേയും സുരേഷിന്റേയും തീരുമാനമായിരുന്നു. പല ഓഫറുകളും വന്നെങ്കിലും പഠനം കഴിയട്ടെ, സമയമായിട്ടില്ല എന്നു പറയുമായിരുന്നു. ഗീതുമോഹന്‍ദാസ് ചോദിച്ചതാണ് ''മോളെപോലെ ഞാന്‍ നോക്കിക്കോളാം അഭിനയിക്കാന്‍ വിടുമോ ചേച്ചി'' ഗീതുവുണ്ടെങ്കില്‍ മോളുടെ കൂടെ ഞങ്ങള്‍ ആരും പോകണ്ട കാര്യം പോലുമില്ല. പക്ഷേ അതിനേക്കാള്‍ നല്ല തുടക്കമാണ്ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

സൗഹൃദത്തില്‍ നിന്നുണ്ടായ തുടക്കം

''എന്റെ പുതിയ സിനിമയ്ക്ക് പലരും വന്നെങ്കിലും കഥാപാത്രത്തിനിണങ്ങുന്ന ഒരു കുട്ടിയെ ഇതുവരെ കിട്ടിയില്ല. തിരുവനന്തപുരത്ത് ഒരു കുട്ടിയുണ്ടായിരുന്നു. പക്ഷേ അവളുടെ തന്തപ്പടി ശരിയല്ല. അയാള്‍ സമ്മതിക്കുന്നില്ല.'' എന്നു പ്രിയേട്ടന്‍ സുരേഷേട്ടനോടു പറഞ്ഞു. ''ആരാടാ അയാള്‍. ഞാന്‍ ശരിയാക്കി തരാമെടാ.'' സുരേഷേട്ടന്‍ തിരിച്ചു പറഞ്ഞു.

''നീ തന്നെയാണ് ആ അച്ഛന്‍.''

പ്രിയേട്ടന്‍ അത്പറഞ്ഞപ്പോള്‍ഇത്രയും നാള്‍ കീര്‍ത്തി പുറകെ നടന്നിട്ട് സമ്മതിക്കാത്ത സുരേഷേട്ടന്‍ പറഞ്ഞു
'' സമ്മതം.''
പിറ്റേദിവസം പ്രിയേട്ടന്‍ ഇവിടെ വന്നു. ''പപ്പി ( മേനകയെ അടുപ്പമുള്ളവര്‍ വിളിക്കുന്ന പേര്) ഇങ്ങനെയൊരു സിനിമയുണ്ട്. കീര്‍ത്തിയെയാണ് ടൈറ്റില്‍ റോളിലേക്ക് തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ അത് ചെയ്യും.''
ഞാന്‍ പറഞ്ഞു

''പ്രിയേട്ടാ അത് നടക്കുമെന്നു തോന്നുന്നില്ല. അവളുടെ കോഴ്‌സ് കഴിഞ്ഞിട്ടില്ല. പഠനത്തിനിടയില്‍ സമയം കിട്ടുമോയെന്ന് അറിയില്ല.''
സുരേഷേട്ടന്‍ അപ്പോള്‍ വന്നു. പക്ഷേ അവര്‍ ഇക്കാര്യം സംസാരിക്കാതെ രാഷ്ട്രീയവും മറ്റു വിഷയങ്ങളും സംസാരിക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞ് അവര്‍ ഒരുമിച്ച് പുറത്തേക്ക് പോയി. എന്നിട്ടും എന്നോട് പറഞ്ഞ കാര്യം പ്രിയേട്ടന്‍ എന്താണ് സുരേഷേട്ടനോട് പറയാത്തത് എന്ന് ഞാന്‍ ചിന്തിച്ചു. ഉടന്‍ സുരേഷേട്ടനെ ഫോണില്‍വിളിച്ച് ഞാന്‍ ചോദിച്ചു.

''പ്രിയേട്ടന്‍ എന്തെങ്കിലും പറഞ്ഞിരുന്നോ. പുതിയ സിനിമയെക്കുറിച്ചും മോള്‍ അഭിനയിക്കുന്നതിനെക്കുറിച്ചും പ്രിയേട്ടന്‍ എന്നോടു പറഞ്ഞു. പക്ഷേ നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടില്ല.''
ഉടന്‍ സുരേഷേട്ടന്‍ പറഞ്ഞു.

''പപ്പി ഞാനവന് വാക്കുകൊടുത്തു. സര്‍പ്രൈസ് ആയിക്കോട്ടെ എന്നു കരുതിയാണ് ഞാന്‍ പറയാതിരുന്നത്. എന്തായാലും മോള്‍ക്ക് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടെന്നറിയാമല്ലോ?''അപ്പോള്‍ പിന്നെ അത് നടക്കട്ടെയെന്ന് ഞാനും കരുതി''
സുരേഷേട്ടന്‍ സൗഹൃദങ്ങള്‍ക്ക് അത്രയേറെ വില കല്പിക്കുന്ന ആളാണ്. അവരുടെ ആത്മബന്ധത്തിന്റെ ഇഴയടുപ്പം കൂടി ആ തീരുമാനത്തിന് പിന്നിലുണ്ട്. കീര്‍ത്തി കുട്ടിയായിരുന്നപ്പോള്‍ ഒന്നുരണ്ടു സിനിമകളിലും സീരിയലിലും അഭിനയിച്ചിരുന്നു. അന്നു മുതലേ ഇവളുടെ താല്പര്യം അറിയാം. പഠനം കഴിഞ്ഞ് നല്ലൊരു തുടക്കം വരട്ടേ എന്നു കരുതിയാണ് കാത്തിരുന്നത്.
മേനക പറഞ്ഞു നിര്‍ത്തിയതും ഒരു 'ഹായ്' പറഞ്ഞുകൊണ്ട് കീര്‍ത്തി അവിടെയെത്തി. ചെന്നൈയിലും ലണ്ടനിലും പഠിച്ചതിന്റെ ജാടയില്ലാതെ നല്ല ഒഴുക്കോടെ തനി മലയാളത്തില്‍ കീര്‍ത്തി പറഞ്ഞുതുടങ്ങി.

സിനിമ എന്ന സ്വപ്നം

എന്റെ സ്വപ്നമായിരുന്നു അമ്മയെ പോലെ ഒരു നടിയാകണമെന്നത്. 'പൈലറ്റ്‌സ്' എന്ന അച്ഛന്റെ സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിക്കുന്നത്. ഒരു പാട്ടു സീനില്‍ മാത്രം. അതുകഴിഞ്ഞ് 'അച്ഛനെയാണെനിക്കിഷ്ടം', കുബേരന്‍ തുടങ്ങിയ സിനിമകളിലും ചെറിയ റോളുകളില്‍ ഉണ്ടായിരുന്നു. 'സന്താനഗോപാലം', 'കൃഷ്ണകൃപാസാഗരം' തുടങ്ങിയ സീരിയലിലും അഭിനയിച്ചു.
അഭിനയിക്കണമെന്ന് അച്ഛനോടും അമ്മയോടും പറയുമ്പോള്‍ പഠനം കഴിയട്ടെ എന്നു പറയും. അഭിനയം എന്റെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുമെന്നാണ് കരുതിയത്. പക്ഷേ ആ സ്വപ്നം സഫലമാകുകയാണ്.

ഞാന്‍ ലണ്ടന്‍കാരിയല്ല

''അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചെന്നൈയില്‍ നിന്ന് ഞങ്ങള്‍കുടുംബസമേതം തിരുവനന്തപുരത്തെത്തുന്നത്. അഞ്ചു മുതല്‍ പ്ലസ്ടു വരെ ഇവിടെയാണ് പഠിച്ചത്. പ്ലസ്ടു കഴിഞ്ഞ് ചെന്നൈ പേള്‍ അക്കാദമിയിലെ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിനു ചേര്‍ന്നു. കോഴ്‌സുമായി ബന്ധപ്പെട്ട് ആറുമാസം വിദേശരാജ്യങ്ങളില്‍ എവിടെയെങ്കിലും പോകണമെന്നുണ്ട്. അങ്ങനെ ആറുമാസം മുന്‍പ് ലണ്ടനിലേക്ക് പോയി.ഒരു ദിവസം അമ്മ വിളിച്ചിട്ടു പറഞ്ഞു ''ഗായൂ നീ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു'. ഈ അമ്മയ്ക്ക് ഇതെന്താ പറ്റിയതെന്ന് ഞാനാലോചിച്ചു. അതും പ്രിയനങ്കിളിന്റെ സിനിമയില്‍ ടൈറ്റില്‍ റോളില്‍ ഞാനോ?

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();