Last Updated 56 min 8 sec ago
18
Thursday
December 2014

പപ്പയുടെ പിന്‍ഗാമിയായി ഞാന്‍

- രശ്മി രഘുനാഥ്

  1. Jagathi sreekumar
  2. Sreelakshmi
mangalam malayalam online newspaper

തിരുവനന്തപുരം കരുമത്തെ നന്ദനത്തില്‍ ജഗതി ശ്രീകുമാറിന്റെ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്നു. മുന്‍വശത്തെ മുറിയില്‍ നിറയെ ചിത്രങ്ങള്‍. മകള്‍ ശ്രീലക്ഷ്മിയ്ക്കും കലയ്ക്കുമൊപ്പം ജഗതി.. അമ്മയ്ക്കും ശ്രീലക്ഷ്മിയ്ക്കുമൊപ്പം ജഗതി.....ഒപ്പം ജഗതിക്കു ലഭിച്ച പല അവാര്‍ഡുകള്‍... കുടുംബത്തിന്റെ നാഥന്‍ ഒരു വര്‍ഷമായി ആശുപത്രിയില്‍ കഴിയുന്നതിന്റെ വേദനയും ആശങ്കയും കുടുംബാംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ശ്രീലക്ഷ്മിയും അമ്മ കല, അമ്മയുടെ അമ്മ, അമ്മയുടെ സഹോദരന്റെ ഭാര്യയും മക്കളും അടങ്ങുന്ന നന്ദനത്തിലെ ചിരിയും തമാശയും ഗൗരവവുമായിരുന്നു ജഗതി ശ്രീകുമാറെന്ന നടന്‍. ഈ വീടിന്റെ നാഥന്‍.

..കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍വെച്ചു കാണുമ്പോള്‍ പപ്പയ്ക്കു തീരെ ഓര്‍മ്മയുണ്ടായിരുന്നില്ല. അധികം കഴിയും മുമ്പേ വെല്ലൂരെ ഹോസ്പിറ്റലില്‍വെച്ചു കാണുമ്പോള്‍ പപ്പയില്‍ അല്‍പ്പം മാറ്റമുണ്ടായിരുന്നു. ഞാന്‍ 'പപ്പ'യെന്നു വിളിച്ചപ്പോള്‍ തിരിഞ്ഞുനോക്കി. അമ്മയ്ക്കു പപ്പ വാങ്ങിക്കൊടുത്ത ഒരു വലിയ ലോക്കറ്റുണ്ട്. അമ്മയുടെ മാലയിലെ ആ ലോക്കറ്റില്‍ നോക്കിയിട്ടു പപ്പ അമ്മയുടെ മുഖത്തേക്ക് നോക്കി കുറേനേരം ഇരുന്നു. ഇപ്പോള്‍ രോഗാവസ്ഥയില്‍ മാറ്റമുണ്ടെന്നു പോയിക്കണ്ട പലരും പറഞ്ഞു. അങ്ങനെയാണ് പ്ലസ് ടു പരീക്ഷ കഴിഞ്ഞപ്പോള്‍ അമ്മയേയും കൂട്ടി ഞാന്‍ വെല്ലൂര്‍ക്ക് പോയത്. അവിടെ എന്റെ പപ്പയെ കാണാന്‍ എന്നെ അനുവദിക്കില്ലന്നു തിരിച്ചറിഞ്ഞതുകൊണ്ടു കോടതിയുടെ അനുമതി തേടിയാണ് ഞാനവിടെ ചെന്നത്. പക്ഷേ പപ്പയുടെ മറ്റു മക്കള്‍ എന്നെ അതിനനുവദിച്ചില്ല.
ആ ആശുപത്രിയില്‍വെച്ചു ഞാന്‍ സ്ഥലകാല ബോധമില്ലാതെ കരഞ്ഞുപോയി. എന്നെ കൊഞ്ചിച്ചു വളര്‍ത്തിയ പപ്പയെ ഒന്നു കാണാന്‍കൂടി കഴിയാതെ വരുന്നതിന്റെ വേദന അതനുഭവിക്കുന്ന മക്കള്‍ക്കു മാത്രമേ മനസിലാകൂ'' ഒരു വേള പപ്പയുടെ സ്‌നേഹത്തിനു മുന്നില്‍ കരഞ്ഞുപോകുന്നു ശ്രീലക്ഷ്മി.

അപകടത്തിനു മുമ്പ് പപ്പയെ കണ്ടത്?

മാര്‍ച്ച് രണ്ടിന്. അന്നു ഡയമണ്ട് നെക്‌ലേസിന്റെ ഷൂട്ടിംഗിന് ദുബായില്‍ പോകുന്നതിനു മുമ്പ് വന്നതാണ്. രാത്രി 11 മണിക്കാണ് വന്നത്. പാസ്‌പോര്‍ട്ട് ഇവിടെയായിരുന്നു. അതെടുക്കാന്‍ വന്നതാണ്. ഞാന്‍ വന്നിട്ടേ നീ ഉറങ്ങാവൂവെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ കാത്തിരുന്നു. കുട്ടിക്കാലം മുതല്‍ പപ്പ എനിക്ക് ചോക്ക്‌ലേറ്റുമായേ വരൂ. ആ പ്രാവശ്യവും അതു തെറ്റിച്ചില്ല. പോകുമ്പോള്‍ കവിളില്‍ ഉമ്മ തന്നിട്ടു പപ്പ എന്നോട് പറഞ്ഞു. ''ഒരാഴ്ചകൂടി മോള് കാത്തിരിക്കൂ. മോള്‍ എപ്പോഴും പറയുന്ന ഒരു പരാതി പപ്പ കൂടുതല്‍ ശക്തിയോടെ മാറ്റിത്തരുന്നു.'' അതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു: ''അത് സര്‍പ്രൈസ്. നീ കാത്തിരിക്ക്.'' ആ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ വാര്‍ത്തയില്‍ ഒരു സങ്കടവും ഒരു സന്തോഷവും. പപ്പ ആശുപത്രിയിലായ ദിവസം. അന്നുതന്നെ പലയിടത്തും മംഗളം വാരിക കിട്ടി. അതില്‍ ആദ്യമായി പപ്പ തുറന്നു പറഞ്ഞിരിക്കുന്നു ''എനിക്ക് ശ്രീലക്ഷ്മി എന്നൊരു മകള്‍കൂടി''യുണ്ടെന്ന്. പപ്പ എനിക്കായി കാത്തുവച്ച സന്തോഷമായിരിക്കണം ആ തുറന്നു പറച്ചില്‍. പക്ഷേ എന്റെ പപ്പയേക്കാള്‍ വലുതല്ല എനിക്ക് മറ്റൊരു സന്തോഷവും.'' വീണ്ടും കരച്ചിലിനുള്ള തയ്യാറെടുപ്പിലാണ് ശ്രീലക്ഷ്മി.

എന്തായിരുന്നു പപ്പ പറഞ്ഞ ശ്രീലക്ഷ്മിയുടെ ആ പരാതി?

പപ്പയുടെ പല അഭിമുഖത്തിലും ഞാനെന്ന മകളെക്കുറിച്ച് പറയാറേയില്ല. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ പപ്പ പറയും. ''സമയം വരുമ്പോള്‍ പപ്പ അതൊക്കെ പറയുമെന്ന്.'' അപകടം പറ്റി പപ്പ ആശുപത്രിയിലാകുമ്പോള്‍ കോഴിക്കോടുനിന്നു ചില സുഹൃത്തുക്കളാണ് മംഗളം വാരികയില്‍ പപ്പയുടെ അഭിമുഖം വന്ന കാര്യം ആദ്യം വിളിച്ചു പറഞ്ഞത്. ഏത് അഭിമുഖം കൊടുക്കുമ്പോഴും പപ്പ അതെക്കുറിച്ച് പറയാറുണ്ട്. പക്ഷേ ഈ അഭിമുഖത്തെക്കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല. അത് പപ്പ എനിക്കായി കാത്തുവെച്ച സര്‍പ്രൈസായിരുന്നിരിക്കണം.
അഭിമുഖം കണ്ടിട്ടാകണം പപ്പ കോഴിക്കോട് ആശുപത്രിയിലായിരുന്നപ്പോള്‍ ചിലര്‍ വിളിച്ച് എന്നോട് പറഞ്ഞു.''നീ ഡി.എന്‍.എ. ടെസ്റ്റ് ചെയ്യാന്‍ തയ്യാറായിക്കോ. നീ വരുമോ.'' പപ്പ ആ നിലയില്‍ കിടക്കുമ്പോള്‍ ഇതൊക്കെ കേള്‍ക്കേണ്ടിവന്നതില്‍ വലിയ വിഷമം തോന്നി. എന്തു ടെസ്റ്റിനും ഞാന്‍ റെഡിയാണ്. പക്ഷേ അച്ഛന്‍ പിതൃത്വം നിഷേധിച്ചാല്‍ മാത്രമേ ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ പറ്റൂവെന്നാണ് നിയമം. പപ്പ ഒരിക്കലും എന്നെ തള്ളിപ്പറഞ്ഞിട്ടില്ലല്ലോ. എന്നു പപ്പ എന്നെ വേണ്ടായെന്നു പറയുന്നുവോ അന്നു ഞാന്‍ ടെസ്റ്റ് ചെയ്യുമെന്നു ഞാന്‍ മറുപടി പറഞ്ഞിരുന്നു. ''നീ നിന്റെ തരക്കാരോട് കളിക്കെടീ...അല്ലെങ്കില്‍ നിന്നെ കൊന്നുകളയാനും മടിക്കില്ല.'' എന്നുമൊക്കെ പറഞ്ഞു. ഇപ്പോള്‍ എന്റെ ജീവന് ഭീഷണിയാണോയെന്നു പോലും പേടിയാണ് എന്റെ അമ്മയ്ക്ക്.

എന്റെ സ്‌കൂളിലെ പല പരിപാടികള്‍ക്കും അതിഥിയായി പപ്പ വരുമായിരുന്നു. അന്നൊക്കെ എനിക്ക് വലിയ സന്തോഷമായിരുന്നു. എന്റെ പപ്പ എന്നെ എല്ലാവര്‍ക്കും മുന്നില്‍ കൂടുതല്‍ അംഗീകരിക്കുന്ന നിമിഷങ്ങളാണ് അതൊക്കെ. ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലെ ഒരു സ്‌കൂളിലെ പരിപാടിക്കും പപ്പ അതിഥിയായി. എന്റെ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് ഇപ്പോള്‍ ആ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍. ഫാദര്‍ വിളിച്ചതുകൊണ്ടു പപ്പ എന്നേയും അമ്മയേയും കൂട്ടിയാണ് അവിടെ പോയത്. രാത്രി വളരെ വൈകിയാണ് പരിപാടി കഴിഞ്ഞത്. വിരുന്നൊക്കെ കഴിഞ്ഞ് ഒരു മണിക്ക് ഞങ്ങള്‍ തിരുവനന്തപുരത്തിനും

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();