Last Updated 4 hours 1 min ago
20
Saturday
December 2014

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?

വിചിത്രാ ശ്രീനിവാസന്‍

  1. Thiruvanchur Radhakrishnan

ഞാന്‍ പറയുന്നില്ല. എന്റെ സല്‍ബുദ്ധിക്കും കോണ്‍ഷ്യസ്‌ ആയിട്ടുള്ള ചിന്തകള്‍ക്കും വിരുദ്ധമായി ഞാനൊരു നടപടിയിലേക്കും പോവില്ല.

? ഭൂരിപക്ഷസമുദായംഗമായിട്ടും എന്‍.എസ്‌.എസുമായി അഭിപ്രായ വ്യത്യാസമുണ്ടല്ലോ.

വ്യക്‌തിപരമായി പറഞ്ഞാല്‍ ഞാന്‍ എന്‍.എസ്‌.എസുമായും അതിന്റെ ലീഡര്‍ഷിപ്പുമായും നല്ല ബന്ധത്തിലാണ്‌. എന്റെ മകന്റെ വിവാഹത്തിന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി വന്നിരുന്നു.

? പുറംലോകത്തിന്‌ ഇതൊന്നുമറിയില്ല...

അതെനിക്കറിയില്ല, ഞാന്‍ അതിനൊന്നും പബ്ലിസിറ്റി കൊടുക്കാറില്ല. സാമുദായികരംഗത്ത്‌ തലപ്പത്തിരിക്കുന്ന ഒട്ടനവധി ആളുകള്‍ വന്നിരുന്നു. ഇത്രയും അധികം ബിഷപ്‌സ് വന്ന വേറൊരു കല്യാണം ഉണ്ടാവില്ല. ഞങ്ങള്‍ ക്ഷണിച്ച തൊണ്ണൂറ്റിയൊന്‍പതുശതമാനം ആളുകളും വന്നു. അതവര്‍ക്ക്‌ എന്നോടുള്ള വ്യക്‌തിപരമായ അടുപ്പം കൂടിയായിട്ടാണ്‌ കണക്കാക്കുന്നത്‌.

? ഭൂരിപക്ഷസമുദായത്തിന്റെ പൂര്‍ണ്ണമായ പിന്തുണ ഉള്ള രമേശ്‌ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം കൊടുക്കാതെ അങ്ങേയ്‌ക്ക് ആഭ്യന്തരം നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ ഉദ്ദേശ്യശുദ്ധിയില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ടല്ലോ...

ഞാനതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ സ്‌ഥാനമാനങ്ങള്‍ പിടിച്ചുപറിക്കാന്‍ പോയിട്ടില്ല. അന്നത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും ഹൈക്കമാന്‍ഡിന്റെയും തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ എനിക്ക്‌ ആ പദവി കിട്ടിയത്‌.ആ ചുമതല ഞാന്‍ സത്യസന്ധമായി നടപ്പിലാക്കുന്നു.

? ഇത്രയുംകാലം രാഷ്‌ട്രീയത്തില്‍ ഉണ്ടായിരുന്ന ആളെന്ന നിലയില്‍ മുഖ്യമന്ത്രി പദവിയിലേക്ക്‌ വരണമെന്ന്‌ ആഗ്രഹം തോന്നിയിട്ടില്ലേ.

എനിക്കൊരിക്കലും തോന്നിയിട്ടില്ല. ആഭ്യന്തരമന്ത്രി പദവിയില്‍പോലും എത്തണമെന്ന്‌ ആഗ്രഹിച്ചതല്ല. സാഹചര്യങ്ങള്‍കൊണ്ട്‌ വന്നുചേര്‍ന്നതാണ്‌. അല്ലാതെ പദവി കിട്ടാന്‍വേണ്ടി കരുക്കള്‍ ഇറക്കി, അതിനുവേണ്ടി പ്ലാന്‍ ചെയ്‌ത്, വെട്ടിപ്പിടിക്കാന്‍വേണ്ട പരിശ്രമങ്ങള്‍ നടത്തി മന്ത്രിസ്‌ഥാനത്ത്‌ ചവിട്ടിക്കയറുന്ന സ്വഭാവക്കാരനല്ല ഞാന്‍. എന്നാല്‍ എനിക്ക്‌ സ്‌ഥാനമാനങ്ങള്‍ കിട്ടിയിട്ടുണ്ട്‌. അതൊക്കെ സഹപ്രവര്‍ത്തകരുടെ സ്‌നേഹത്തോടെയുള്ള സമീപനംകൊണ്ടും ലീഡര്‍ഷിപ്പിന്‌ എന്നോടുള്ള വിശ്വാസംകൊണ്ടും ലഭിച്ചതാണ്‌.

? ടി.പി. വധക്കേസിന്റെ ആദ്യഘട്ട അന്വേഷണം നിഷ്‌പക്ഷമായിരുന്നു. എന്നാല്‍ രണ്ടാംഘട്ട അന്വേഷണത്തില്‍ ആരോപണങ്ങള്‍ ഏറെയുണ്ടായി...

ടി.പി. വധക്കേസ്‌ അന്വേഷണത്തിന്‌ ഒന്നാംഘട്ടവും, രണ്ടാംഘട്ടവും ഇല്ല. അത്‌ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നതാണ്‌.
ഒരു കേസുണ്ടായാല്‍ കേസിന്റെ ഇന്‍വെസ്‌റ്റിഗേഷന്‍, ചാര്‍ജുകൊടുക്കല്‍, വിസ്‌താരം, വിധിപറയല്‍, അതല്ലാതെ വേറെന്തു ഘട്ടമാണുള്ളത്‌. ഏതാണ്ട്‌ 1600 ഓളം പേജ്‌ വരുന്ന, 136 പ്രതികള്‍ ഉള്‍ക്കൊള്ളുന്ന ടി.പി. കേസിന്റെ ചാര്‍ജ്‌ ഷീറ്റ്‌ എല്ലാം കൂടി 56 ദിവസം കൊണ്ട്‌ കൊടുക്കാന്‍ കഴിഞ്ഞുവെന്നത്‌ വലിയ കാര്യമാണ്‌.

? യഥാര്‍ത്ഥ പ്രതികളല്ല ജയിലിനുള്ളില്‍ എന്ന്‌ ആരോപണമുണ്ടല്ലോ.

ആരോപണം ഉന്നയിക്കുന്നവര്‍ക്ക്‌ യഥാര്‍ത്ഥ പ്രതികളെ അറിയാമെങ്കില്‍ അന്വേഷണസംഘത്തിനു മുന്‍പില്‍ അവര്‍ക്ക്‌ പറയാം. വെറുതെ വൈല്‍ഡ്‌ ആയിട്ടുള്ള ആക്ഷേപം പറയരുത്‌. മീഡിയയ്‌ക്കു മുന്‍പില്‍ ആരോപണമുന്നയിച്ചിട്ടു കാര്യമില്ല. അന്വേഷണസംഘത്തിനു മുന്‍പില്‍ പോകാന്‍ ഇവര്‍ക്കെല്ലാം അര്‍ഹതയുണ്ട്‌. അങ്ങനെ ചെയ്‌താല്‍ അന്വേഷണസംഘത്തിനു കിട്ടിയിട്ടുള്ള എല്ലാ തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ അവര്‍ അന്വേഷിക്കും.

? ഇപ്പോള്‍ ഈ കൊലക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും, ഉപയോഗിച്ചതിന്‌ അന്വേഷണമുണ്ടല്ലോ.

പ്രതികള്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്തി. സിം എവിടെയാണെന്ന്‌ മനസ്സിലായി. അതുപയോഗിച്ചതാരൊക്കെയാണെന്നും ഏകദേശം മനസ്സിലായി. ഇപ്പോള്‍ അത്‌ പുറത്തുപറയാന്‍ കഴിയില്ല എന്നു മാത്രമേയുള്ളൂ. അന്വേഷണം ഓരോ ഘട്ടത്തിലും എത്തുമ്പോള്‍ പുതുതായി തെളിവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ തെളിവുകള്‍ ഈ അന്വേഷണസംഘത്തിനു മുന്‍പില്‍ കൊടുക്കണം. അത്‌ കൊടുക്കാതെ വെറുതെ സംസാരിച്ചിട്ടു കാര്യമുണ്ടോ? അന്വേഷണസംഘം തെളിവുകള്‍ സ്വീകരിച്ചില്ലെങ്കില്‍ അവര്‍ക്ക്‌ കോടതിയില്‍ പോകാം. അഭിപ്രായം പറയുന്നവര്‍ക്ക്‌ സാക്ഷിയായിട്ടും കോടതിയില്‍ പോകാം. ഇനി ഞങ്ങളെ എതിര്‍ക്കുന്ന തെളിവുകളാണ്‌ കൈയിലുള്ളതെങ്കില്‍ അത്‌ ഡിഫന്‍സ്‌ വിറ്റ്‌നസ്‌ ആയി പ്രതിഭാഗം വക്കീലിനു കൊടുക്കാം. പ്രോസിക്യൂഷന്‍സ്‌ വിറ്റ്‌നസ്‌ ആയിട്ട്‌ വരാന്‍ തയ്യാറുണ്ടെങ്കില്‍ അങ്ങനെയും ആവാം. ഇതൊന്നും ചെയ്യാതെ വെറുതെ വര്‍ത്തമാനം പറഞ്ഞ്‌ സമയം കളയുന്നതില്‍ അര്‍ത്ഥമുണ്ടോ?

? ജയില്‍ പ്രശ്‌നം ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണെന്ന്‌ പറയുന്നു...

ഈ പറയുന്നവര്‍ കേരളത്തിലെ ജയിലുകള്‍ക്കുള്ളില്‍ പോകുകയോ, പരിശോധിക്കുകയോ ചെയ്‌തിട്ടുണ്ടോ? ഇതിനുമുന്‍പ്‌ എന്തെല്ലാം കേരളത്തിലെ ജയിലുകള്‍ക്കുള്ളില്‍ നടന്നിട്ടുണ്ട്‌. കിട്ടിയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ വളരെ സ്‌ട്രോംഗായ നിലപാടുകള്‍ എടുത്തിട്ടുണ്ട്‌. ജയില്‍ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ സി.സി.ടി.വി. ദൃശ്യം എടുത്ത്‌ ആരൊക്കെ വന്നുപോകുന്നുവെന്ന്‌ നോക്കി. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ തെളിവുകളെല്ലാം കൈയിലുണ്ട്‌. വേണ്ടവിധത്തില്‍ ജയിലിന്റെ സുരക്ഷിതത്വം നോക്കിയിട്ടുണ്ടോ എന്ന്‌ സംശയം ഉണ്ടായപ്പോള്‍ ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബിനെ ആ സ്‌ഥാനത്തുനിന്ന്‌ മാറ്റി. നടപടികളെല്ലാം വളരെ കര്‍ശനമായിരുന്നു. കേരളത്തില്‍ ഏത്‌ കാലത്താണ്‌ ഇങ്ങനെ ഉണ്ടായിട്ടുള്ളത്‌? ആരെയും ആവശ്യമില്ലാതെ സംരക്ഷിക്കേണ്ട കാര്യമില്ല. ആരെങ്കിലും ആഗ്രഹിക്കുന്നതുകൊണ്ട്‌ ആവശ്യമില്ലാതെ ആരെയും വേട്ടയാടാന്‍ ഇറങ്ങുകയുമില്ല.

? ഇതൊക്കെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഒത്തുകളിയാണെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌.

അതൊക്കെ മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളാണ്‌. ഒത്തുകളിക്കാന്‍ ഇതെന്താ കുമ്മിയടിയാണോ? അങ്ങനെ ഒത്തുകളിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അങ്ങനെയുണ്ടെങ്കില്‍ അതിന്റെ മെറ്റീരിയല്‍ എവിഡന്റ്‌സ് കൊണ്ടുവരട്ടെ. അത്‌ പരിശോധിച്ചു മേല്‍നടപടി നോക്കാം. അല്ലാതെ വെറുതെ പത്രത്തില്‍ അച്ചടിച്ചുവരാന്‍ വേണ്ടി മാത്രം വിമര്‍ശനം നടത്തിട്ടു കാര്യമില്ല.

? സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നടത്തിയ സെക്രട്ടറിയേറ്റ്‌ ഉപരോധം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ചതില്‍ ദുരൂഹതയില്ലേ.

ഒരുലക്ഷം ആളുകളെ കൂട്ടിക്കൊണ്ടുവരുമെന്നും പറഞ്ഞുള്ള അനിശ്‌ചിതകാല സെക്രട്ടറിയേറ്റ്‌ ഉപരോധം ഇന്ത്യയിലൊരുസംസ്‌ഥാനത്തും ഉണ്ടാകാത്തതുപോലെ ഇവിടെ ഉണ്ടായി. ഒരു തുള്ളി രക്‌തംപോലും പൊടിയാതെ അവസാനിപ്പിച്ചപ്പോള്‍ അതില്‍ ദുരൂഹതയുണ്ടെന്ന്‌ പറയുന്നു. വെടിവയ്‌പുണ്ടായെങ്കില്‍ ക്രൂരമായ ഭരണംഎന്നു പറയുമായിരുന്നു. ഒത്തുകളിയാണെന്നു പറയുന്നവരുടെ ഏറ്റവും വലിയ മോഹം ഇവിടെ അതിക്രമം നടക്കണമെന്നും മനുഷ്യരെ കൊല്ലണമെന്നും ആണ്‌. എല്ലാവരും കൂത്തുപറമ്പിലുണ്ടായതുപോലെ കുറെ രക്‌തസാക്ഷികള്‍ ഉണ്ടാവണമെന്ന്‌ ആഗ്രഹിച്ചു. എത്ര ആളുകള്‍ മരിച്ചുവീഴുമെന്നു നോക്കിയിരുന്നിടത്ത്‌ അങ്ങനെയൊന്നും സംഭവിക്കാതെ ശാന്തമായി പോയപ്പോള്‍ പറയുന്നു ഒത്തുകളിയാണെന്ന്‌. അങ്ങനെ പറയുന്നവരുടെ മനസ്സിലിരുപ്പ്‌ മനുഷ്യനെ കൊന്ന്‌ ആഹ്‌ളാദിക്കുക എന്നതാണ്‌.

? കൂടെ നിന്ന്‌ വേദനിപ്പിച്ചവര്‍....

വേദനിപ്പിച്ചവര്‍ ധാരാളം. അത്തരം ഒരുപാടനുഭവങ്ങളിലൂടെ കടന്നുപോയതുകൊണ്ട്‌ ഒരു ഗുണം കിട്ടി. മാനസികമായി ഇരുത്തവും പക്വതയും വന്നു. എന്തു കേട്ടാലും എനിക്കൊരു പ്രശ്‌നവുമില്ല. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിന്താഗതി ഉണ്ടായി.

? പാതിരാത്രിയോളം നീണ്ടുനില്‍ക്കുന്ന തിരക്കുകള്‍ ഭാര്യ എങ്ങനെ പ്രതികരിക്കും...

ഭാര്യ ഈ അടുത്തകാലത്താണ്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നു റിട്ടയര്‍ ആയത്‌. അതുവരെ ബാങ്കില്‍ പോകുമായിരുന്നതുകൊണ്ട്‌ അത്ര പ്രശ്‌നമായിരുന്നില്ല.

?അഭിഭാഷകനായിട്ടും എന്തുകൊണ്ടാണ്‌ ആ ജോലിയില്‍ തുടരാതിരുന്നത്‌.

87-ലെ തിരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ കോടതിയുമായി ചെറിയൊരു ഗ്യാപ്പ്‌ വന്നു. പിന്നീട്‌ എം.എല്‍.എ. ആയി. അതുകൊണ്ട്‌ ജോലിയുമായി മുന്‍പോട്ടു പോകാന്‍ കഴിഞ്ഞില്ല. പക്ഷേ എനിക്കു കോടതിയില്‍നിന്നു കിട്ടിയ അനുഭവം വലുതായിരുന്നു. ഏതു കാര്യത്തെ സംബന്ധിച്ചും നിയമപരിജ്‌ഞാനം ഉണ്ടാകും. നമ്മുടെ അപ്രോച്ച്‌ തന്നെ മാറും.

? എന്തുകൊണ്ടാണ്‌ മക്കള്‍ രാഷ്‌ട്രീയത്തിലേക്കു വരാതിരുന്നത്‌.

ആരെയും നിര്‍ബന്ധിച്ചു രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവരുന്നില്ല. അവര്‍ക്കു താല്‌പര്യമുണ്ടെങ്കില്‍ ഞാനൊരിക്കലും തടയില്ല.

? തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിസ്‌ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ലോക്‌സഭ ഇലക്ഷനു താന്‍ മത്സരിക്കില്ലെന്ന്‌ പറഞ്ഞ്‌ കെ. സുധാകരന്‍ എം.പി. രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടല്ലോ.

വിമര്‍ശനങ്ങള്‍ എന്റെ തീരുമാനങ്ങളെ സ്വാധീനിക്കാറില്ല. വിമര്‍ശനങ്ങളുടെ പേരില്‍ എനിക്കാരോടും ദേഷ്യമില്ല. എന്നാല്‍ ഭയപ്പെട്ട്‌ നടപടികളില്‍നിന്ന്‌ പിന്‍മാറുകയില്ല. ഞാന്‍ വന്ന പാതയിലൂടെ തന്നെ മുന്നോട്ടു പോകും.

? വി.എസ്‌. അച്യുതാനന്ദന്‍ കേരള പോലീസിനെ പ്രശംസിച്ചു സംസാരിച്ചുവല്ലോ.

എനിക്ക്‌ അദ്ദേഹത്തെക്കുറിച്ച്‌ മതിപ്പുകുറവൊന്നുമില്ല. അദ്ദേഹം വളരെയേറെ കഷ്‌ടപ്പെട്ട്‌ ത്യാഗങ്ങളിലൂടെ കടന്നുവന്നയാളാണ്‌. ഒരു പോളിറ്റേറിയന്‍ പാര്‍ട്ടിയിലെ സമുന്നത നേതാവായി മുഖ്യമന്ത്രിപദം വരെ എത്തി. ഇപ്പോള്‍ അദ്ദേഹത്തിന്‌ തൊണ്ണൂറു വയസ്സായി. വിമര്‍ശനങ്ങളുടെ പൊസിഷന്‍ കഴിഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക്‌ അദ്ദേഹത്തെക്കുറിച്ച്‌ നല്ല അഭിപ്രായം മാത്രമേയുള്ളൂ.

? രാഷ്‌ട്രീയം അല്ലാതെ മറ്റെന്താണ്‌ ഇഷ്‌ടം...

മനുഷ്യനല്ലേ... പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. നാലഞ്ചുകൊല്ലം മുന്‍പാണ്‌ സിനിമ കണ്ടത്‌. സിനിമാരംഗത്തുള്ള ഒരുപാടാളുകള്‍ എന്റെ സുഹൃത്തുക്കളാണ്‌. സിനിമയില്‍നിന്ന്‌ ഒരുപാടുപേര്‍ മകന്റെ വിവാഹത്തിന്‌ വന്നിരുന്നു. എന്നാല്‍ സമയക്കുറവുമൂലം എനിക്ക്‌ അവരുടെ സിനിമകള്‍ തീയേറ്ററില്‍ പോയി കാണാന്‍ കഴിയാറില്ല. എന്റെ ജോലി കഴിയുമ്പോഴേക്കും സെക്കന്റ്‌ ഷോയുടെ സമയം കഴിയും.

ഫോട്ടോ-എസ്‌.ഹരിശങ്കര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();