Last Updated 50 min 30 sec ago
Ads by Google
01
Tuesday
September 2015

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?

വിചിത്രാ ശ്രീനിവാസന്‍

  1. Thiruvanchur Radhakrishnan
Thiruvanchur Radhakrishnan

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തീച്ചൂളയില്‍ നിന്നുകൊണ്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു.

കേരള രാഷ്‌ട്രീയത്തില്‍ തിരുവഞ്ചൂര്‍ ഇന്ന്‌ എല്ലാ അര്‍ത്ഥത്തിലും ഒറ്റയാനാണ്‌. പാര്‍ട്ടിയിലെ എതിര്‍ചേരിയും സ്വന്തം ഗ്രൂപ്പിനും തിരുവഞ്ചൂര്‍ അഭിമതനല്ല.എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നു എന്നതാണ്‌ രസകരമായ വൈരുദ്ധ്യം.

പാര്‍ട്ടി ഭേദമെന്യേ എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങള്‍ തീര്‍ക്കുന്നതാണ്‌ തിരുവഞ്ചൂരിന്റെ ശീലം. എതിര്‍വിഭാഗക്കാരെക്കൊണ്ട്‌ പോലും നല്ല വാക്കുകള്‍ പറയിക്കുന്ന നയചാതുരി. എന്നിട്ടും ഒപ്പമുള്ള ചിലര്‍ കടുത്ത ആക്രമണ ത്വരയോടെ തിരുവഞ്ചൂരിനു മേല്‍ ചാടി വീഴുന്നു. തീക്ഷ്‌ണമായ എതിര്‍പ്പുകള്‍ക്കിടയിലും സഹജമായ ക്ഷമ കൈവിടാതെ അദ്ദേഹം പ്രശ്‌നങ്ങളെ നേരിടുന്നു. മാധ്യമങ്ങളുടെ കുനുഷ്‌ട് ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു.

കോട്ടയം കോടിമതയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴുമണി. പാതിരാത്രിയോളം നീളുന്ന തന്റെ തിരക്കുകള്‍ക്ക്‌ താല്‍ക്കാലിക വിരാമംകൊടുത്ത്‌ നല്ലൊരു ഗൃഹനാഥന്റെ ആതിഥ്യ മര്യാദ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അഭിമുഖത്തിനിടയില്‍ വിവാദ ചോദ്യങ്ങള്‍ക്ക്‌ രാഷ്‌ട്രീയജീവിതം സമ്മാനിച്ച 'ക്ഷമ' യോടെയുള്ള മറുപടികള്‍. തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്‌ചയില്‍ നിന്ന്‌-

?സോളാര്‍പോലെ ശക്‌തമായ വിവാദങ്ങള്‍ ഉണ്ടായപ്പോഴും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ 'കൂളായിരുന്നു'. അതൊന്നും ബാധിച്ചിട്ടില്ലേ.

സ്വന്തം പ്രതിഛായയ്‌ക്കു കളങ്കം വരുത്തുന്നതായിരുന്നു സോളാര്‍ വിഷയം. ശാലുമേനോന്റെ വീട്ടില്‍ പോയതും ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല. എന്നെ ആരെങ്കിലുമൊക്കെ ചടങ്ങിനു വിളിച്ചാല്‍ കഴിവതും ചെല്ലാന്‍ ശ്രമിക്കാറുണ്ട്‌. ഇപ്പോഴും പോകാറുണ്ട്‌. അങ്ങനെയാണ്‌ പബ്ലിക്ക്‌ കോണ്‍ടാക്‌സ് നിലനില്‍ക്കുന്നത്‌. ആരോടും മിണ്ടാത്ത, ഇതുപോലെയുള്ള ചടങ്ങുകള്‍ക്കു പോകാത്ത ഏതെങ്കിലും രാഷ്‌ട്രീയപ്രവര്‍ത്തകനുണ്ടോ? ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ തരുന്ന ചായയോ വെള്ളമോ കുടിക്കാത്ത ഏതെങ്കിലും വ്യക്‌തിയോ, കാലഘട്ടമോ ഉണ്ടാവില്ല. ദുര്‍ഗുണ പരബ്രഹ്‌മത്തിന്‌ മാത്രമല്ലേ അങ്ങനെ ഇരിക്കാന്‍ കഴിയൂ? മനസ്സു ശുദ്ധമാണെങ്കില്‍ അതൊന്നും ഒരു പ്രശ്‌നമായി തോന്നില്ല. അതിനകത്ത്‌ യാതൊരു കഴമ്പുമില്ല.

? വഴിനീളെ നിരന്ന ഫ്‌ളെക്‌സ്ബോര്‍ഡുകള്‍ കണ്ടപ്പോള്‍ ഭാര്യയും മക്കളും എങ്ങനെ പ്രതികരിച്ചു.

അവര്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. വഴിനീളെ വച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കാണുന്നതെന്താ? ഞാന്‍ കരിക്കു കുടിക്കുന്നത്‌. ഇവിടെ ജീവിച്ചിരിക്കുന്ന മൂന്നരക്കോടി ജനങ്ങളില്‍ കരിക്കു കുടിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഞാന്‍ ചെയ്‌തുള്ളൂ. അതൊക്കെ സംഭവിച്ചത്‌ പബ്ലിക്കിന്റെ മുന്‍പിലാണ്‌. ശാലുമേനോന്റെ വീട്ടില്‍ കൂട്ടത്തോടെയാണ്‌ ചെന്നത്‌. തിരികെ പോന്നതും കൂട്ടത്തോടെ. പിന്നെന്താ പ്രശ്‌നം?

? കുടുംബത്തെക്കുറിച്ച്‌...

ഭാര്യ ലളിതാംബിക. പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ കാഷ്യറായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്‌തു. എനിക്ക്‌ മൂന്നു മക്കളാണ്‌. മൂത്തമകന്‍ എയറോസ്‌പേസ്‌ എഞ്ചിനീയറായ ഡോ. അനുപം രാധാകൃഷ്‌ണന്‍. അവന്റെ ഭാര്യ ബിന്ദു കെമിക്കല്‍ എഞ്ചിനീയര്‍ ആണ്‌. അവര്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. രണ്ടാമത്തെ മകള്‍ ആതിരയും അവളുടെ ഭര്‍ത്താവ്‌ സന്ദീപും അമേരിക്കയിലെ ഇന്‍ഫോസിസ്‌ കമ്പനിയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന്‍ അവന്റേതായ പ്ര?ജക്‌ടും കാര്യങ്ങളുമൊക്കെയായി മുന്‍പോട്ടു പോകുന്നു. അവന്റെ ഭാര്യ ഗോപിക. വിവാഹം അടുത്തിടെയാണ്‌ കഴിഞ്ഞത്‌.

? വിവാഹത്തില്‍ പിണറായിവിജയനടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തല്ലോ? വളരെ അടുത്ത ബന്ധമാണോ.

അദ്ദേഹവുമായി മാത്രമല്ല കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും എനിക്ക്‌ നല്ല ബന്ധമാണ്‌. സി. ദിവാകരന്‍ എന്റെ മൂത്തമകന്റെ കല്ല്യാണത്തിനെത്തിയിരുന്നു. അടുത്തിടെ നടന്ന ഇളയമകന്റെ കല്ല്യാണത്തിന്‌ പന്ന്യന്‍രവീന്ദ്രനടക്കം എല്ലാ പാര്‍ട്ടിയിലും പെട്ട നേതാക്കള്‍ വന്നിരുന്നു. അതൊന്നും പാര്‍ട്ടിയടിസ്‌ഥാനത്തിലല്ല. എല്ലാവരും കൂടി ചേര്‍ന്നൊരു സോഷ്യല്‍ ഫംഗ്‌ഷന്‍ അങ്ങനെയേയുള്ളൂ.

? പ്രതിപക്ഷവുമായി വളരെ അടുത്തബന്ധമുണ്ടാകുമ്പോഴും, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായി തോന്നുന്നുണ്ടോ.

ഒരിക്കലുമില്ല. കോണ്‍ഗ്രസിനുള്ളില്‍ രണ്ട്‌ പ്രസ്‌താവന ഇറക്കാന്‍ പറ്റും. അതിനപ്പുറത്ത്‌ ആര്‍ക്കും ആരെയും ഒറ്റപ്പെടുത്താനൊന്നും കഴിയില്ല. കോണ്‍ഗ്രസ്‌ എന്നു പറയുന്നത്‌ വലിയ ജനാധിപത്യപാര്‍ട്ടിയാണ്‌. അതിനുള്ളില്‍ ആരും ആരെയും ഒറ്റപ്പെടുത്തുക എന്നുള്ള അവസ്‌ഥയൊന്നും ഒരിക്കലും ഉണ്ടാവില്ല.

? ഒരഭിമുഖത്തില്‍ പി.സി. ജോര്‍ജ്‌ പറഞ്ഞു. തൊടുപുഴയില്‍ തനിക്കെതിരെ നടന്ന ആസൂത്രിത അക്രമത്തിനു പിന്നില്‍ ആഭ്യന്തരമന്ത്രിയാണെന്ന്‌...

അതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? ഞാനദ്ദേഹത്തെക്കുറിച്ച്‌ ഒരിക്കലും അഭിപ്രായം പറയാറില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്‌തിപരമായ വിരോധമോ, കുടുംബപരമായ ശത്രുതയോ ഇല്ല. അല്ലെങ്കില്‍ വീതം വയ്‌പിനെക്കുറിച്ചോ, ഭാഗപത്രം തയ്യാറാക്കുന്നതിനെക്കുറിച്ചോ ഉള്ള അഭിപ്രായവ്യത്യാസങ്ങളുമില്ല. ഞാന്‍ കോണ്‍ഗ്രസിലും, അദ്ദേഹം കേരള കോണ്‍ഗ്രസിലും നില്‍ക്കുന്നു. അങ്ങനെതന്നെ മുന്‍പോട്ടു പോകട്ടെ.

? വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്നാണോ.

എനിക്ക്‌ വ്യക്‌തിപരമായ വിദ്വേഷം ഒരാളോടും ഇല്ല. അദ്ദേഹം എന്നോടുള്ള വ്യക്‌തിപരമായ എതിര്‍പ്പുകൊണ്ട്‌ പറയുന്നതാണെന്ന വിശ്വാസവും എനിക്കില്ല. അങ്ങനെയൊരു വിശ്വാസം എന്റെയുള്ളില്‍ ഉണ്ടായാലല്ലേ എനിക്കു വ്യക്‌തിപരമായ വിദ്വേഷം തോന്നേണ്ട കാര്യമുള്ളൂ. എനിക്ക്‌ എല്ലാവരോടും സ്‌നേഹത്തില്‍ പോകുവാനുള്ള മനസാണുള്ളത്‌.

? ഡേറ്റ സെന്റര്‍ അഴിമതിക്കേസില്‍ ടി.ജി. നന്ദകുമാറുമായി ബന്ധമുണ്ടെന്നും, ഫോണില്‍ സംസാരിക്കുന്നതു കണ്ടുവെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞിരുന്നു.

ഞാനുമായി പലരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. നന്ദകുമാറും എന്നോട്‌ സംസാരിച്ചിട്ടുണ്ട്‌. സംസാരിച്ച വിഷയം എന്താണെന്ന്‌ പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയേണ്ട കാര്യങ്ങള്‍ വളരെ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്‌. കോടതിയില്‍ ചെന്നപ്പോള്‍ കോടതി എന്തു തീരുമാനിച്ചുവെന്നൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്‌. ഈ കേസില്‍ മാത്രമല്ല എന്നെ ഒരു കേസിലും ആര്‍ക്കും അത്ര പെട്ടെന്ന്‌ കുടുക്കാനാവില്ല. അബദ്ധങ്ങള്‍ പറ്റില്ല എന്നൊന്നും

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top