മഞ്ചേരിയിലെ കുടിവെള്ളക്ഷാമം: 10 കോടി രൂപ കണ്ടെത്തും -മന്ത്രി പി.ജെ. ജോസഫ്
Story Dated: Friday, February 1, 2013 02:51
മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ശുദ്ധജല വിതരണ ശൃംഖല ശക്‌തിപ്പെടുത്തുന്നതിനുമായി 10 കോടി രൂപ കണ്ടെത്തുമെന്നു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മഞ്ചേരി നഗരസഭയുടെ ശുദ്ധജല വിതരണ പദ്ധതിയില്‍ കിളിക്കല്ല് മുതല്‍ മഞ്ചേരി ചെരണി ജലസംഭരണി വരെ സ്‌ഥാപിച്ച പുതിയ പൈപ്പ്‌ലൈന്‍ മഞ്ചേരി-ചെരണിയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 എം.എം. വ്യാസമുള്ള പ്രിമോ പൈപ്പ് മാറ്റി 600 എം.എം. വ്യാസമുള്ള ഡി.ഐ. പൈപ്പ് സ്‌ഥാപിക്കുന്നതിലൂടെ ജലചോര്‍ച്ച തടയുന്നതിനു കഴിയും. ഇതിലൂടെ ആറുദശലക്ഷം ലിറ്റര്‍ ജലം അധികമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ജല അഥോറിട്ടി മെമ്പര്‍മാരായ ആര്‍. സുകുമാരന്‍, കെ.വി മാണി, മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ എം.പി.എം ഇസ്‌ഹാഖ് കുരിക്കള്‍, വൈസ് ചെയര്‍മാന്‍ പി.കെ വിശാലാക്ഷി, സ്‌ഥിരം സമിതി അധ്യക്ഷന്‍മാരായ വല്ലാഞ്ചിറ മുഹമ്മദാലി, എ.പി അബ്‌ദുല്‍ മജീദ് , കൗണ്‍സിലര്‍മാരായ കെ.പി രാവുണ്ണി, എന്‍.കെ. ഉമ്മര്‍ ഹാജി, പൂഴിക്കുത്ത് ഇസ്‌മയില്‍, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൈമൂന , ജല അഥോറിട്ടി ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ടി. സി സുബ്രന്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക