വിക്രന്‍നായരുടെ കൈ പിടിച്ച് അമ്പലപ്പറമ്പിലേക്ക് പോയ ശശിയുടെ മനസ്സില്‍ ചെറിയ ഭയമുണ്ടായിരുന്നു. അമ്മാവനായ വിക്രമന്‍ നായര്‍ വഴികാട്ടിയായ പ്പോള്‍ ശശിയും നാടക നടനായി.സിനിമയിലെത്തിയപ്പോള്‍ ശശി പേരിനൊപ്പം ട്രൂപ്പായ കലിംഗയുടെ പേരും ചേര്‍ത്തു.
''ഭക്ഷണം കഴിക്കാന്‍ ആരൊക്കെയുണ്ടാവുമെന്ന് നേരത്തെ പറയണം. അല്ലാതെ സമയത്തിനു വന്ന് ഇത്രയും പേര്‍ക്ക് ചോറു തരണമെന്ന് പറഞ്ഞാല്‍ പറ്റില്ല. ആളിന്റെ എണ്ണമറിഞ്ഞു വേണം എനിക്ക് അരിയിടാന്‍. "പ്രാഞ്ചിയേട്ടനിലെ ഈയപ്പന്റെ ഈ ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികളില്ല. പ്രാഞ്ചിയേട്ടനിലെ ഈയപ്പനും പാലേരി മാണിക്യത്തിലെ മോഹന്‍ദാസ് എന്ന പോലീസ് വേഷവും ശശി കലിംഗ എന്ന നാടകനടന്റെ ജീവിതത്തിലെ മാണിക്യക്കല്ലുകളാണ്. അതിനു ശേഷം കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ശശി കലിംഗയ്‌ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാടകജീവിതത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചതിനു ശേഷം അഭ്രപാളികളിലേക്ക് എത്തിപ്പെട്ട ഒരു അഭിനേതാവിന്റെ വിശേഷങ്ങളിലേക്ക്...
അഞ്ചര വര്‍ഷം 106 സിനിമ?
സന്തോഷം. ഇത്രയും വൈകി സിനിമയിലെത്തിയ എനിക്ക് നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്തുകൊണ്ടോ എന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു. അതുകൊണ്ടാണ് സംവിധായകര്‍ എനിക്കു കഥാപാത്രങ്ങളെ തരാന്‍ തയാറായത്. നാടകത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി, ഇത്രയും വൈകി സിനിമയിലേക്കെത്തിയ അപൂര്‍വ്വം വ്യക്‌തികളില്‍ ഒരാളാണ് ഞാന്‍.
ബിഗ്‌സ്ക്രീനില്‍ നിന്ന് മനപൂര്‍വ്വം അകന്നു നിന്നതാണോ?
അങ്ങനെയൊന്നുമില്ല. നാടകത്തില്‍ അഭിനയിക്കുന്ന സമയത്ത് മധുമോഹന്റെ ലേഡീസ് ഹോസ്‌റ്റല്‍ എന്ന സീരിയലിലേക്ക് ഓഫര്‍ വന്നു. പിന്നീട് രണ്ടു മൂന്നു സീരിയലുകള്‍ ചെയ്‌തു. കുറച്ചു കാലം ഏഷ്യാനെറ്റിലെ മുന്‍ഷി എന്ന പരമ്പരയും ചെയ്‌തിരുന്നു. ആര്‍. ഗോപിനാഥ് സാറാണ് ക്യാമറയുടെ മുന്‍പിലുള്ള അഭിനയത്തെപ്പറ്റി കൃത്യമായ അറിവുകള്‍ തരുന്നത്. അതായിരുന്നു സീരിയലിലൂടെ കിട്ടിയ ഗുണം. സീരിയലും നാടകവും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ നാടകം തന്നെ സെലക്‌ട് ചെയ്‌തു.
സിനിമയിലെത്തിയത്?
നാടകത്തില്‍ തിളങ്ങുന്ന സമയത്താണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. തിരുവനന്തപുരത്ത് വച്ച് തകരച്ചെണ്ട എന്ന സിനിമയില്‍ അഭിനയിക്കുന്ന മുരുകന്‍ എന്ന വ്യക്‌തി വഴിയാണ് ഒരു വേഷം കിട്ടുന്നത്. അങ്ങനെ ആക്രികള്‍ വില്‍ക്കുന്ന പളനിച്ചാമി എന്ന കഥാപാത്രമായി തകരച്ചെണ്ടയിലൂടെ ഞാന്‍ സിനിമാലോകത്തിലേക്ക് കാലെടുത്തു വച്ചു. ഒരു സിനിമ കിട്ടിയെങ്കിലും പിന്നീട് ആരുംവിളിക്കാഞ്ഞതു കൊണ്ട് ഞാന്‍ വീണ്ടും നാടകത്തില്‍ സജീവമായി.
രണ്ടാം വരവ് എങ്ങനെയായിരുന്നു?
അവിചാരിതമായിട്ടാണ് പിന്നീടുള്ള വരവ്. എനിക്കറിയാമായിരുന്ന വിജയന്‍. വി.നായര്‍ എന്ന സുഹൃത്തിനെ കാണാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് രഞ്‌ജിത്ത് സാറിനെ കാണുന്നത്. രഞ്‌ജിത്
2000
് സാര്‍ എന്നെ രണ്ടു മൂന്നു പ്രാവശ്യം നോക്കുന്നതു കണ്ടു. പിന്നെ അടുത്ത് വിളിച്ച് ഓഗസ്‌റ്റില്‍ അഞ്ചാം തീയതി ഫ്രീയാണോന്ന് ചോദിച്ചു. ആ ഒരു ചോദ്യത്തിലൂടെ മോഹന്‍ദാസ് മലാല എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ പാലേരി മാണിക്യത്തിലൂടെ ഞാന്‍ വീണ്ടും സിനിമയിലെത്തി. അതിനു മുന്‍പ് ഞാനഭിനയിച്ച നാടകങ്ങളോ സിനിമയോ ഒന്നും അദ്ദേഹം കണ്ടിരുന്നില്ല. അദ്ദേഹത്തിന് നല്ല ഒബ്‌സര്‍വേഷന്‍ പവറുണ്ട്. എന്റെ നാട്ടില്‍ത്തന്നെയുള്ള 31 നാടകനടന്മാരാണ് പാലേരി മാണിക്യത്തില്‍ അഭിനയിച്ചിരുന്നത്. പിന്നീട് പ്രാഞ്ചിയേട്ടനും കൂടി ലിസ്‌റ്റില്‍ വന്നപ്പോള്‍ എന്നിലെ അഭിനേതാവിനെ ജനം സ്വീകരിക്കാന്‍ തുടങ്ങി. സിനിമയില്‍ നല്ല വേഷങ്ങള്‍ എന്നെത്തേടി വന്നു തുടങ്ങി. ഇപ്പോള്‍ സുരേഷ് ഗോപി ഒഴികെ ഒട്ടുമിക്ക നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു. എല്ലാം വിഷ്‌ണുമായയുടെ അനുഗ്രഹം.
സംശയമെന്താ. നല്ല വിശ്വാസിയാണ്. വിഷ്‌ണുമായയാണ് ഇഷ്‌ടദൈവം. അതുകൊണ്ട് എന്റെ വീടിനും ആ പേരു തന്നെയാണ് ഇട്ടിരിക്കുന്നത്. ആ അനുഗ്രഹം കൊണ്ടാണല്ലോ ഇത്രയും ആളുകള്‍ എന്നെ അറിഞ്ഞു തുടങ്ങിയത്.
കലാകാരനാകുന്നത് ?
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌റ്റേജില്‍ കയറാന്‍ എനിക്കു നല്ല ഭയമായിരുന്നു. ഒരുപാട് ആളുകള്‍ എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കുന്നതു കാണുമ്പോള്‍ വല്ലാത്തൊരു അങ്കലാപ്പ് തോന്നും. അതുകൊണ്ട് സ്‌റ്റേജില്‍ കയറാന്‍ തന്നെ മടിയായിരുന്നു. എന്നെ വേദിയിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടു പോകുന്നത് അമ്മാവന്‍ വിക്രമന്‍ നായരാണ്. അന്നത്തെ കാലത്ത് വളരെ പ്രശസ്‌തിയുള്ള ഒരു നാടകനടനായിരുന്നു അദ്ദേഹം.
യാത്ര ചെയ്യാനുള്ള മോഹം കൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഞാന്‍ വണ്ടി കയറിയത്. ആദ്യം സെറ്റ് തയാറാക്കുന്നതായിരുന്നു എന്റെ ജോലി. പിന്നീട് ഒരു ദിവസം സാക്ഷാത്‌കാരം എന്ന നാടകത്തില്‍ പോലീസ് വേഷം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. മനസ്സിലെ ഭയം മാറ്റി അഭിനയിക്കാനുള്ള പ്രേരണ തന്നത് അദ്ദേഹമാണ്. പതിനെട്ടാമത്തെ വയസ്സില്‍ വേദിയിലെത്തിയ എനിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
നാടകം പഠനത്തെ ബാധിച്ചിരുന്നോ?
വീട്ടിലെ മൂത്ത കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ എനിക്കൊരു ജോലി എല്ലാവരുടെയും സ്വപ്‌നമായിരുന്നു. എനിക്ക് അന്നത്തെക്കാലത്ത് ഗള്‍ഫിലെ ജോലി കിട്ടുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ ആരും എന്നെ കൊണ്ടു പോയില്ല. അതുകൊണ്ട് വീണ്ടും പഠിച്ചു. ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ ചെയ്‌തതിനു ശേഷം അമ്മാവനോടൊപ്പം നാടകത്തിന്റെ വേദികളെ പരിചയപ്പെട്ടു തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ
1000
ക്ലിക്ക് ചെയ്യുക