Last Updated 1 min 27 sec ago
Ads by Google
03
Monday
August 2015

കഥ തുടരുന്നു

ഷെറിങ്‌ പവിത്രന്‍

mangalam malayalam online newspaper

ഒരു നിര്‍മ്മാതാവിന്റെ ജീവിതകഥയാണിത്‌. സിനിമയിലെ അഭിനയ മുഹൂര്‍ത്തങ്ങളെ കടത്തിവെട്ടുന്ന യഥാര്‍ഥ ജീവിതം. ജീവിക്കാന്‍ പല ജോലികളും ചെയ്‌ത് , വീണുപോയപ്പോള്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ്‌ ജീവിതത്തോട്‌ പൊരുതി ജീവിച്ച ചന്ദ്രകുമാര്‍ എന്ന വ്യക്‌തിയെ പരിചയപ്പെടാം....

സിനിമക്കഥയാക്കാന്‍ ജീവിതങ്ങള്‍ ഒരുപാടുണ്ട്‌ നമുക്കുചുറ്റും. അവരിലൊരാളായി, തളര്‍ത്തിക്കളഞ്ഞ ജീവിതത്തിനുമീതെ പിന്നെയും പിന്നെയും പ്രതീക്ഷകള്‍ വച്ച്‌ കിതച്ച്‌ തളര്‍ന്ന്‌ പൊരുതി ഓടിക്കൊണ്ടിരിക്കുകയാണ്‌ ചന്ദ്രകുമാറും.
തണുത്ത്‌ വിറങ്ങലിച്ച അമ്മയുടെ മൃതദേഹം വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോള്‍ കുരുന്നുകളായ അനുജത്തിമാരെ ചേര്‍ത്തുപിടിച്ച്‌ കരഞ്ഞുതളര്‍ന്ന രണ്ടാം ക്ലാസുകാരന്റെ കണ്ണുനീര്‍ കൂടിനിന്നവരുടെ നെഞ്ചുകൂടി പൊള്ളിച്ചിട്ടുണ്ടാകും. അമ്മ മരണത്തിന്‌ കീഴടങ്ങിയപ്പോഴും, അച്‌ഛന്‍ ഉപേക്ഷിച്ചപ്പോഴും സഹോദരങ്ങളുടെ വിശപ്പടങ്ങാന്‍ ആ രണ്ടാം ക്ലാസുകാരന്‍ തന്നെക്കൊണ്ട്‌ ആവുന്നതൊക്കെ ചെയ്‌തു. വിശപ്പ്‌ വയറിനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയപ്പോള്‍ ചെറിയ പ്രായത്തില്‍ നാടുവിട്ടു. കല്‍പ്പണിക്കാരന്‍, ജയില്‍പ്പുള്ളി, മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ്,കോണ്‍ട്രാക്‌ടര്‍, പ്രഡക്ഷന്‍ കണ്‍ട്രോളര്‍, സപ്ലയര്‍, ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ്, ഒടുവില്‍ സിനിമ നിര്‍മ്മാതാവിന്റെ വേഷത്തിത്തില്‍ വരെ.
2006 ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ്‌ ചിത്രമായ ഡോണിന്റെയും 2012 ല്‍ പുറത്തിറങ്ങിയ ഷാജികൈലാസിന്റെ തന്നെ സിംഹാസനത്തിന്റേയും നിര്‍മ്മാതാവാണ്‌ ഈ കഥയിലെ നായകന്‍. മാളവിക പ്രഡക്ഷന്‍സ്‌ എന്ന സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമ. ഒരുപാടു ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായി അഭിനയിച്ച ഇദ്ദേഹത്തിന്റെ മുഖവും നമുക്കൊരുപക്ഷേ കണ്ടുപരിചയമുണ്ടാവാം.
പടുകുഴിയിലേക്ക്‌ കൂപ്പുകുത്തുന്ന അവസ്‌ഥയിലാണ്‌ ചന്ദ്രകുമാറിന്റെ മുന്‍പില്‍ ജീവിതം ഇപ്പോഴും. തൊണ്ടുതല്ലിയും കരിങ്കല്ലുചുമന്നും ജീവിക്കുന്ന വിവാഹിതരായ അനുജത്തിമാര്‍. ഇത്രമേല്‍ കഷ്‌ടപ്പാടു നിറഞ്ഞ ജീവിതകഥ കേള്‍ക്കുമ്പോള്‍ സംശയംതോന്നാം, ഈ കഥ വിധിയുടെ കണക്കുപുസ്‌തകത്തില്‍ എവിടെ എഴുതിച്ചേര്‍ക്കാമെന്ന്‌.

"ജീവന്‍കുരുത്ത നാള്‍മുതലുള്ള ഓര്‍മകളെല്ലാം മനസിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്നവയാണ്‌. തിരുവനന്തപുരത്ത്‌ കഠിനംകുളം ഗ്രാമത്തിലെ കയറുതൊഴിലാളികളായ അച്‌ഛനും അമ്മയ്‌ക്കും ദൈവം ശാപമായി കൊടുത്ത മൂന്ന്‌ മക്കളില്‍ മൂത്തവനാണ്‌ ഞാന്‍. എനിക്ക്‌ താഴെ രണ്ട്‌ പെണ്‍കുട്ടികള്‍. കൂട്ടുകുടുംബത്തില്‍ ജനിച്ചുവീണെങ്കിലും എട്ടാമത്തെ വയസില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌ വീടിന്റെ പടിയിറങ്ങേണ്ടിവന്നു. നിധിപോലെ കാത്തുസൂക്ഷിക്കേണ്ട ദാമ്പത്യം എറിഞ്ഞുടച്ച്‌ മാതാപിതാക്കള്‍ ഞങ്ങളെ അനാഥരാക്കി. "കയറുനിര്‍മ്മാണമായിരുന്നു അച്‌ഛന്റേയും അമ്മയുടേയും തൊഴില്‍. അന്നത്തെ കാലത്ത്‌ നൂറ്‌ ജോലിക്കാരുണ്ടായിരുന്നു, സഹായികളായി. കുടുംബസ്വത്തായി ധാരാളം സ്‌ഥലവും. സമ്പത്ത്‌ ആവോളം ഉണ്ടായിട്ടും അച്‌ഛന്റെയുള്ളില്‍ സ്‌നേഹം ഉണ്ടായിരുന്നില്ല. അച്‌ഛന്‍ അമ്മയെ ഒരുപാട്‌ വേദനിപ്പിക്കുമായിരുന്നു. ഓര്‍മവച്ച കാലംമുതല്‍ അച്‌ഛനും അമ്മയും വഴക്കുകൂടുന്നതും അച്‌ഛന്‍ അമ്മയെ തല്ലുന്നതും, അമ്മ കരയുന്നതും കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. പിന്നെയുള്ള ഓര്‍മ അമ്മയുടെ വറ്റിപ്പോയ സ്‌നേഹത്തിന്റെ ഉറവയാണ്‌്. അമ്മയെക്കുറിച്ചുള്ള ഓര്‍മ അവസാനിക്കുന്നത്‌ പായയില്‍ പൊതിഞ്ഞുകൊണ്ടുവന്ന തണുത്തുവിറച്ച മൃതദേഹത്തിലാണ്‌. കടലില്‍ ചാടി ആത്മഹത്യചെയ്‌ത അമ്മ ഞങ്ങളുടെ മനസില്‍ തീരാനൊമ്പരമായി. അച്‌ഛന്റെ വീട്ടില്‍ പാവം എന്റെ അമ്മ ഒരു അധികപ്പറ്റായിരുന്നു. എന്നും കരഞ്ഞുകലങ്ങിയ കണ്ണുകളോടുകൂടി മാത്രമേ അമ്മയെ ഞാന്‍ കണ്ടിട്ടുള്ളൂ.

"അന്നും അമ്മ കരഞ്ഞു. ഞങ്ങളെ മൂന്നുപേരെയും നെഞ്ചോട്‌ചേര്‍ത്തുപിടിച്ച്‌. നഷ്‌ടപ്പെടുമ്പോള്‍ ചങ്കുപൊട്ടുന്നതുപോലെയായിരുന്നു അമ്മയുടെ ഹൃദയമിടിപ്പിന്റെ താളമെന്ന്‌ അറിയാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. അനുജത്തിമാര്‍ക്ക്‌ തെരുതെരെ മുത്തംകൊടുത്ത്‌ വീണ്ടുംവീണ്ടും ചേര്‍ത്തുപിടിച്ച്‌ കരഞ്ഞതും ഒടുവില്‍ എന്റെ കുഞ്ഞു കൈകളില്‍ അവരുടെ കൈകള്‍ ചേര്‍ത്തുവച്ചു തന്നിട്ട്‌ "അമ്മ ആശുപത്രിയില്‍ പോയി വേഗം വരാം, മക്കള്‍ക്ക്‌ കൈനിറയെ മിഠായി കൊണ്ടുവന്നുതരാം." എന്നുപറഞ്ഞ്‌ പോയ അമ്മ തിരികെ വന്നില്ല. ഞങ്ങള്‍ മൂന്നുപേരും കാത്തിരുന്നു. മൂന്നാംനാള്‍ അമ്മയെ വീട്ടില്‍ കൊണ്ടുവന്നു. തണുത്ത്‌ വിറങ്ങലിച്ച അമ്മയുടെ ശവശരീരം വെളുത്ത തുണിയില്‍പൊതിഞ്ഞ്‌ നിലവിളക്ക്‌ സാക്ഷിയാക്കി ഞങ്ങളുടെ മുന്നില്‍ വയ്‌ക്കുമ്പോള്‍ ഇനിയൊരിക്കലും അമ്മയെ തിരിച്ചുകിട്ടില്ലെന്ന്‌ മനസിലാക്കാനുള്ള അറിവ്‌പോലും ഞങ്ങള്‍ക്കില്ലായിരുന്നു. മൂന്നും അഞ്ചും വയസായ അനുജത്തിമാര്‍ അന്നു വാവിട്ട്‌ കരഞ്ഞത്‌ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്‌. "അമ്മ പോയതോടെ ഞങ്ങള്‍ ഒറ്റയ്‌ക്കായി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരായി. ഒരുനേരത്തെ ആഹാരം തരാന്‍ ബന്ധുക്കള്‍ പോലും ഇല്ല. അച്‌ഛന്‍ അദ്ദേഹത്തിന്റെ അനുജനോടുള്ള സ്‌നേഹംകൊണ്ട്‌ സ്വത്തും സമ്പാദ്യവുമെല്ലാം അനുജന്റെ പേരില്‍ എഴുതിവച്ചു. പറക്കമുറ്റാത്ത ഞങ്ങളുടെ കാര്യം ചിന്തിച്ചതുപോലും ഇല്ല. മാത്രമല്ല കുട്ടികളായ ഞങ്ങളെ സ്‌നേഹിക്കാനോ ഒരുനേരത്തെ ആഹാരം തേടി തരാനോ അച്‌ഛന്‍ ശ്രമിച്ചില്ല. അച്‌ഛന്‍ ഏറെ സ്‌നേഹിച്ച കൊച്ചച്‌ഛനും ഞങ്ങളെ കൈവിട്ടു. ഒടുവില്‍ ഞാനും അനുജത്തിമാരും, അച്‌ഛനും തലചായ്‌ക്കാനിടമില്ലാതെ പെരുവഴിയിലിറങ്ങി. അച്‌ഛന്‍ പിന്നെ ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല. മറ്റൊരു വിവാഹം കഴിച്ചു പോയി. അച്‌ഛന്‍ ഉള്ളതും ഇല്ലാത്തതും കണക്കായിരുന്നു.

രണ്ടാംക്ലാസില്‍ വിദ്യാഭ്യാസം അവസാനിച്ച ഞാന്‍ അനുജത്തിമാരെവച്ച്‌ ഒരുപാട്‌ കഷ്‌ടപ്പെട്ടു. വിശപ്പും കഷ്‌ടപ്പാടും സഹിക്കാതായപ്പോള്‍ നാടുവിട്ടു. തിരുവനന്തപുരത്തുനിന്ന്‌ ഒരു ട്രെയിനില്‍ കയറി. ആ യാത്ര അവസാനിച്ചത്‌ കണ്ണൂരില്‍. കല്‍പ്പണിയും കുമ്മായംകൂട്ടും, ഹോട്ടല്‍ ജോലിയും ടാക്‌സികാറ്‌ കഴുകലും ഒക്കെയായി 25 വയസുവരെ ജീവിച്ചു. ജോലിചെയ്‌ത് കൈയിലേയും കാലിലേയും തൊലിവരെ ദ്രവിച്ചു. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. കിട്ടുന്ന തുക മൂന്നുപേരുടേയും പട്ടിണി മാറ്റാന്‍ പോലും തികഞ്ഞില്ല. ഒരു പഴം കിട്ടിയാല്‍,

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();