Last Updated 3 hours 42 min ago
Ads by Google
02
Wednesday
September 2015

കുട്ടുവിന്റെ വിശേഷങ്ങള്‍...

ലക്ഷ്‌മി വാസുദേവന്‍

mangalam malayalam online newspaper

മലര്‍വാടിയിലെ കുട്ടു എന്ന കഥാപാത്രം മുതല്‍ തട്ടത്തിന്‍ മറയത്തിലെ അബ്‌ദുവിനെ വരെ സ്‌ക്രീനിലെത്തിച്ച അജു വര്‍ഗീസ്‌ അപ്രതീക്ഷിതമായി സിനിമയിലെത്തിയതാണ്‌. മനസ്സിലൊളിച്ചിരുന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചപ്പോള്‍ അജു ഉള്ളു തുറന്നു ചിരിച്ചു... ആ സന്തോഷത്തില്‍ പ്രേക്ഷകരെയും ചിരിപ്പിച്ചു...

നിന്റെ ആയിഷയുടെ അഞ്ചര അടിയുള്ള ശരീരത്തില്‍ ആകെ കാണുന്നത്‌ അഞ്ചര ഇഞ്ച്‌ മാത്രമാ. അതിനിടിയില്‍ കണ്ണ്‌ എങ്‌ടാ പോയേ മൂക്ക്‌ എങ്‌ടാ പോയേന്ന്‌ ചോദിച്ചാ ഞാനെന്തു പറയാനാ?തട്ടത്തില്‍ മറയത്ത്‌ എന്ന സിനിമയില്‍ അബ്‌ദു വിനോദിനോട്‌ ചോദിക്കുന്ന ചോദ്യം കേട്ട്‌ ചിരിക്കാത്ത മലയാളികളില്ല. സിനിമയിലുടനീളം ഒളിമ്പിക്‌സ് ദീപശിഖയേന്തുന്ന രീതിയില്‍ ഉറങ്ങുന്ന അബ്‌ദുവെന്ന അജു വര്‍ഗീസിന്റെ ഭാവങ്ങളും ചലനങ്ങളും കണ്ടാസ്വദിച്ചവരാണധികവും. വീനീതിന്റെ സൗഹൃദത്തില്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ തുടക്കം കുറിച്ച അജു വര്‍ഗീസിനെ കുട്ടുവെന്നും അബ്‌ദുവെന്നും പറഞ്ഞാലേ ചെറുപ്പക്കാര്‍ക്ക്‌ അറിയൂ. മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന സ്വപ്‌നം സാക്ഷാത്‌കരിച്ച സന്തോഷം അജുവിന്റെ വാക്കുകളില്‍ പ്രകടമാകുമ്പോള്‍...

ബാല്യത്തിലേക്കാരു തിരിച്ചു പോക്ക്‌

കോട്ടയത്തെ ഒരു പഴയ ക്രിസ്‌ത്യന്‍ കുടുംബത്തിലെ എന്‍ജിനീയര്‍ ദമ്പതികളായ വര്‍ഗീസിന്റെയും തിരുവല്ലാക്കാരി സെലിന്റെയും മൂത്തമകനാണ്‌ ഞാന്‍, അജു. അല്ലലറിയിക്കാതെയാണ്‌ അവരെന്നെ വളര്‍ത്തിയത്‌. ജോലിത്തിരക്കിനിടയിലും അച്‌ഛനുമമ്മയും എനിക്കു വേണ്ടി സമയം മാറ്റിവച്ചു. എന്റെ എല്ലാ കുസൃതികളിലും പിന്തുണയായി അച്‌ഛനുണ്ടായിരുന്നു.

സ്‌കൂള്‍ ജീവിതം

തിരുവല്ലയില്‍ ജനിച്ചെങ്കിലും എന്റെ സ്‌കൂ ള്‍ ജീവിതം തുടങ്ങിയപ്പോഴേക്കും അച്‌ഛനും അമ്മയ്‌ക്കും പാലക്കാട്ടേക്ക്‌ സ്‌ഥലംമാറ്റമായി. ഇടയ്‌ക്കിടയ്‌ക്കുണ്ടാകുന്ന സ്‌ഥലംമാറ്റം പഠിപ്പിനെ ബാധിക്കുമോ എന്ന ഭയം കൊണ്ടാവാം അഞ്ചാം ക്ലാസെത്തിയപ്പോള്‍ എന്നെ എറണാകുളം രാജഗിരി സ്‌കൂളിലേക്ക്‌ മാറ്റി. ഞാന്‍ ഹോസ്‌റ്റല്‍വാസിയായ സമയത്ത്‌ അമ്മ എനിക്കൊരു കുഞ്ഞനിയത്തിയെ കൂടി തന്നു, അഞ്‌ജു.
രാജഗിരി സ്‌കൂളില്‍ ഒരിക്കല്‍ പോലും ഞാന്‍ സ്‌റ്റേജില്‍ കയറിയിട്ടില്ല. എനിക്ക്‌ സ്‌റ്റേജ്‌ ഭയമായിരുന്നു. കുട്ടികള്‍ പ്രസംഗവും പാട്ടും നാടകവുമൊക്കെ ചെയ്യുമ്പോ ള്‍ കാണിയായിരുന്ന്‌ പ്രോത്സാഹനം നല്‍കിയത്‌ ഞാനായിരുന്നു. മധ്യവേനലവധിക്ക്‌ വീട്ടിലെത്തുമ്പോള്‍ ഔട്ടിംഗിനൊപ്പം അച്‌ഛന്റെ വകയായി ഒരു സിനിമ കാഴ്‌ചയുണ്ട്‌. പിന്നീട്‌ എന്റെ കുഞ്ഞനിയത്തിയും സിനിമയെ സ്‌നേഹിച്ചു തുടങ്ങിയത്‌ അതുകൊണ്ടായിരിക്കാം. രാജഗിരിയിലാണെങ്കിലും മാസത്തില്‍ രണ്ടു തവണ റിലീസ്‌ ചിത്രങ്ങള്‍ കാണിക്കാന്‍ ഹോസ്‌റ്റലില്‍ നിന്ന്‌ കൊണ്ടുപോകാറുണ്ടായിരുന്നു. അങ്ങനെ സിനിമ അന്നേ എനിക്ക്‌ ഹരമായി. എന്റെ മനസ്സില്‍ സ്‌ഫടികത്തിലെ ആടുതോമയും കോട്ടയം കുഞ്ഞച്ചനും നായകസ്‌ഥാനം കവര്‍ന്നെടുത്തു.
അക്കാലത്ത്‌ അമ്മയ്‌ക്ക് കളമശ്ശേരിയിലേക്ക്‌ മാറ്റം കിട്ടി, ഞാന്‍്‌ ഡേ സ്‌കോളറായി. എന്റെ സ്‌കൂള്‍ സൗഹൃദങ്ങളിലെ പ്രധാനിയാണ്‌ നിവിന്‍ പോളി. പിന്നീട്‌ സിനിമകളിലും അവനെന്റെ സുഹൃത്തായി.

സ്വപ്‌നത്തിന്‌ ചിറകു വിരിയിച്ച മദ്രാസിലേക്ക്‌

ഭവന്‍സില്‍ നിന്നു പ്ലസ്‌ ടൂ പൂര്‍ത്തിയാക്കിയപ്പോള്‍ അച്‌ഛനും അമ്മയും നിര്‍ദ്ദേശിച്ചത്‌ എന്‍ജിനീയറിംഗാണ്‌. അങ്ങനെയാണ്‌ എന്‍ട്രസ്‌ എഴുതിയത്‌. മാര്‍ക്കു കുറവായതു കൊണ്ട്‌ എന്നെ മദ്രാസ്സിലുള്ള ഹിന്ദുസ്‌ഥാന്‍ കോളജില്‍ ചേര്‍ത്തു. അവിടെ വച്ചാണ്‌ സിനിമയെ സഗൗരവം വീക്ഷിച്ചുതുടങ്ങിയത്‌. പഠനം ഒരു തരത്തിലും നിര്‍ബന്ധിച്ച്‌ ചെയ്യേണ്ട ഒന്നല്ല എന്നായിരുന്നു അവിടത്തെ രീതി. എല്ലാ സൗകര്യവുമുള്ള ഹോസ്‌റ്റല്‍ ഞങ്ങള്‍ 11 സുഹൃത്തുക്കള്‍ നന്നായാസ്വദിച്ചു. പഴയ സിനിമകളുടെ സി.ഡികള്‍ വാങ്ങി കാണുക എന്നതായിരുന്നു പ്രധാന പരിപാടി. മലയാള സിനിമയുടെ സുവര്‍ണകാലത്തെ ശ്രദ്ധിക്കുന്നത്‌ അന്നാണ്‌. പത്മരാജന്‍, അരവിന്ദന്‍, ഭരതന്‍, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകള്‍ കണ്ടു. സ്‌കൂള്‍ ജീവിതകാലത്തിറങ്ങിയ മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകളുടെ വിപ്ലവം മുഴുവന്‍ കണ്ടു തീര്‍ത്തു. അഭിനയകളരിയിലെ ആദ്യ പാഠം.
ഓരോ സിനിമ കാണുമ്പോഴും എന്നിലെ അഭിനേതാവിന്‌ ആവേശം കൂടി വന്നു. ഏതെങ്കിലും രീതിയില്‍ ഒരു സിനിമയുടെ ഭാഗമാകണമെന്ന്‌ തോന്നി. പക്ഷേ ഒരിക്കലും അത്‌ മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
അഭിനയത്തില്‍ എനിക്ക്‌ യാതൊരു പാരമ്പര്യവുമില്ല. അങ്ങനെയുള്ള എനിക്ക്‌ സിനിമയില്‍ എങ്ങനെ അവസരം കിട്ടാന്‍? അതുകൊണ്ടൊരു ജോലിക്ക്‌ ശ്രമിച്ചു തുടങ്ങി. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം സിനിമയിലൂടെ സഞ്ചരിക്കാനിഷ്‌ടപ്പെട്ടു. ഒരു സിനിമ പോലും കാണാതെ വിട്ടില്ല.
അതിനിടെ എച്ച്‌.എസ്‌.ബി.സി ബാങ്കില്‍ ജോലി കിട്ടി. ഞാന്‍ തെരഞ്ഞെടുത്ത്‌ എച്ച്‌ ആര്‍ വിഭാഗമായിരുന്നു. കാമ്പസ്‌ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ആദ്യമായി ആളുകളെ അഭിമുഖീകരിക്കുന്നത്‌ അങ്ങനെയാണ്‌. ഒരു വേദിയില്‍ കയറി ആളുകളോട്‌ സംസാരിക്കുന്ന എന്റെ ബുദ്ധിമുട്ട്‌ മാറാന്‍ ആ ജോലി ഏറെ സഹായിച്ചു. ആദ്യം സ്‌റ്റേജില്‍ കയറിയ സമയത്ത്‌ നല്ല ടെന്‍ഷനുണ്ടായിരുന്നു. എല്ലാ കണ്ണുകളും നമ്മളെ ഉറ്റു നോക്കുമ്പോള്‍ തോന്നുന്ന ടെന്‍ഷന്‍. പക്ഷേ എന്തുകൊണ്ടോ എന്റെ സംസാരം ആളുകള്‍ക്ക്‌ ഇഷ്‌ടപ്പെടാന്‍ തുടങ്ങി. അവരെന്നെ സഹിക്കാന്‍ തയാറാണെന്നറിഞ്ഞപ്പോള്‍ സ്‌റ്റേജില്‍ കയറാനുള്ള പേടിയും മാറി.

മലര്‍വാടിയിലേക്ക്‌

യാത്രകളെ ഞാന്‍ സ്‌നേഹിച്ചു. ജോലിയുടെ ഭാഗമായി ഒരുപാട്‌ യാത്രുയുണ്ടായെങ്കിലും എനിക്ക്‌ ജോലി ബോറടിക്കാന്‍ തുടങ്ങി. രാജി വച്ച്‌ വീട്ടില്‍ നില്‍ക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു കോള്‍ വരുന്നത്‌. സുഹൃത്തും സഹപാഠിയുമായ വിനീത്‌ ശ്രീനിവാസന്‍. പഠിക്കുന്ന സമയത്തു തന്നെ വിനീതിനെ എനിക്ക്‌ ബഹുമാനമായിരുന്നു. ഞാന്‍ ഇഷ്‌ടപ്പെടുന്ന ആഗ്രഹിക്കുന്ന ഒരു മേഖലയില്‍ നിന്നാണ്‌ വിനീത്‌ വരുന്നത്‌. പക്ഷേ ഒരിക്കലും എന്റെ ആഗ്രഹങ്ങ ള്‍ക്കു വേണ്ടി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();