Last Updated 1 min 32 sec ago
23
Saturday
May 2015

ഉദ്യാനപാലകന്‍

mangalam malayalam online newspaper

റോസാപ്പൂക്കളുടെ നാഥനാണ്‌ മാനന്തവാടി റോസ്‌ പാര്‍ക്കിന്റെ ഉടമ വിശ്വനാഥന്‍. റോസാച്ചെടികള്‍ക്കായി മാത്രമൊരു
ഉദ്യാനമെന്ന ആശയം നട്ടുനനച്ച്‌, വയനാടിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ വരെ ഇടം നേടിയ വിശ്വനാഥന്‍ എന്ന
ഉദ്യാനപാലകന്റെ വിശേഷങ്ങളിലേക്ക്‌.

രണ്ടായിരത്തിലെ ഒരു ഉച്ചനേരം. ടാക്‌സിയില്‍ ഓട്ടത്തിനു വന്ന സഞ്ചാരിക്കുടുംബം ഉച്ചയൂണിന്‌ ഹോട്ടലില്‍ കയറിയതാണ്‌. കൊടൈക്കനാലിലെ കോച്ചുന്ന തണുപ്പില്‍ പരിസരമൊന്നു ചുറ്റിവരാന്‍ നടന്നു തുടങ്ങിയതാണ്‌ വിശ്വനാഥന്‍. പെട്ടെന്നാണ്‌ ആ ബംഗ്‌ളാവിനു മുന്നില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രത്യേകയിനം റോസാപ്പൂക്കളില്‍ കണ്ണുടക്കിയത്‌. അരികുകള്‍ വളഞ്ഞു പ്രത്യേകതരം ഇതളുകളോടുകൂടിയ വലിപ്പമുള്ള പൂക്കള്‍. ഏതോ സ്വപ്‌നത്തിലെന്നോണമാണ്‌, റോസാപ്പൂക്കളെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന വിശ്വനാഥന്‍ ആ പൂക്കളുടെ ആകര്‍ഷണവലയത്തില്‍ പരിസരം മറന്ന്‌ ആ ചെടിക്കരികിലേക്കു നടന്നുകയറിയത്‌.പെട്ടെന്നായിരുന്നു അത്‌. ബംഗ്‌ളാവിന്റെ വാച്ച്‌മാന്‍ ശരംവിട്ടകണക്കെ വിശ്വനാഥനരികിലേക്ക്‌ ഓടിയെത്തി' എന്താ എന്തു മോഷ്‌ടിക്കാനാ പട്ടാപ്പകല്‍ വീട്ടില്‍ക്കയറുന്നത്‌' അയാളുടെ കയര്‍ക്കലിനെ ചെറുക്കാന്‍, പൂവിന്റെ പ്രലോഭനത്തെക്കുറിച്ചുളള വിവരണത്തിനൊന്നുമായില്ല. "പിന്നെ, കളളന്മാര്‍ ഇതും പറയും ഇതിലപ്പുറവും പറയും. പകല്‍ വീടു നോക്കി വച്ചിട്ടു രാത്രി വരാനുള്ള പരിപാടിയല്ലേ, ഞാനിതെത്ര കണ്ടിരിക്കുന്നു" എന്നായിരുന്നു വാച്ച്‌മാന്റെ പ്രതികരണം.പൂവിന്റെ ആത്മാവു തേടിയുള്ള യാത്രയ്‌ക്കിടെ ഇതുപോലെ എന്തെല്ലാം അനുഭവങ്ങള്‍. വയനാട്‌ മാനന്തവാടി കുഴിനിലത്ത്‌ കര്‍ഷകനായ രാമകൃഷ്‌ണന്‍ നായരുടെയും ദാക്ഷായണിയമ്മയുടെയും മൂന്നു മക്കളില്‍ ഇളയ ആണ്‍തരിയായ വിശ്വനാഥന്‍ പുഷ്‌പനാഥനായത്‌ യാദൃച്‌ഛികമല്ല. കുഞ്ഞുനാളു മുതല്‍ക്കേ, ചേച്ചിമാരോടൊത്ത്‌ ചെടികളെ സ്‌നേഹിക്കുകയും പൂക്കളെ പുല്‍കുകയും ചെയ്‌തു വളര്‍ന്ന വിശ്വനാഥന്‌ പുഷ്‌പങ്ങള്‍ ഭംഗി വസ്‌തുമാത്രമല്ല, അതിനോട്‌ സംസാരിക്കാനും അതിന്റെ ഭാവവ്യത്യാസങ്ങള്‍ വരെ തിരിച്ചറിയാനുമാവുന്ന മനസ്സ്‌, വിശ്വനാഥന്‌. പൂക്കളുമായുള്ള ഈ സഹവാസവും അച്‌ഛന്‍ വഴി ലഭിച്ച കൃഷിയോടുള്ള താല്‍പര്യവുമാവണം വിശ്വനാഥനെ പൂഷ്‌പപാലകനാക്കി മാറ്റിയത്‌; പൂക്കളെ പരിപാലിച്ചു തന്നെ ഒരു കൊച്ചു സാമ്രാജ്യം പടുത്തുയര്‍ത്താന്‍ അദ്ദേഹത്തെ കെല്‍പ്പുള്ളവനാക്കിയതും. വയനാടിന്റെ ടൂറിസം ഭൂപടത്തില്‍ ഇന്ന്‌ അഭിമാനനക്ഷത്രമാണ്‌ മാനന്തവാടിയിലെ റോസ്‌ പാര്‍ക്ക്‌. ഒരുപക്ഷേ രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പൂവാടിക. കാപ്പിയും തേയിലയും റബറുമൊക്കെ കൃഷിചെയ്‌തിരുന്ന കുഴിനിലത്തെ കുന്നുകളിലാണ്‌ വിശ്വനാഥന്‍ റോസാപ്പൂക്കളുടെ വര്‍ണഗന്ധ വൈവിദ്ധ്യങ്ങളുമായി നിലമൊരുക്കിയത്‌. മൂലവര്‍ഗമായ കാട്ടുറോസ്‌ മുതല്‍, നാട്ടു റോസ്‌, പനിനീര്‍ റോസ്‌, കാബേജ്‌ റോസ്‌, താമര റോസ്‌, കാടമുട്ടയുടെ പുള്ളികളുള്ള റോസ്‌, മണമുള്ള റോസ്‌, മണമില്ലാത്ത റോസ്‌, മുല്ലപ്പൂറോസ്‌, പ്‌ളാസ്‌റ്റിക്‌ റോസ്‌, മുള്ളുള്ള ഇനം, മുള്ളില്ലാത്ത ഇനം...അങ്ങനെ റോസാപ്പൂക്കളുടെ അന്തം വിട്ടുപോകുന്ന തരവും നിരയും.യൂറോപ്പും, അമേരിക്കയും ജര്‍മ്മനിയുമടക്കമുള്ള പതിനാലോളം രാജ്യങ്ങളില്‍ നിന്നായി കൊണ്ടുവന്നു നട്ടു പിടിപ്പിച്ച രണ്ടായിരത്തോളം റോസാപ്പൂവര്‍ഗങ്ങള്‍ പുഞ്ചിരിതൂകുന്ന പുഷ്‌പോദ്യാനത്തിന്റെ ഉടമ. ഊട്ടിക്കു ശേഷം ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ റോസാപ്പൂപ്രദര്‍ശനത്തിന്റെ സംഘാടകശില്‍പി. സം സ്‌ഥാന കൃഷിവകുപ്പ്‌ 2011 ലെ ഏറ്റവും മികച്ച ഉദ്യാനകര്‍ഷകന്‍ ബഹുമതി നല്‍കി ആദരിച്ച നാല്‍പത്തിരണ്ടുകാരനായ വിശ്വനാഥന്‍ സ്വന്തം കഥപറയുന്നു.

ഒരു പൂ വിരിയുന്നു...

പൂക്കളോട്‌ വല്ലാത്തൊരു അടുപ്പമായിരുന്നു എനിക്കും ചേച്ചിമാര്‍ക്കും. കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന്‌ വയനാട്ടേക്കു കുടിയേറിയവരാണു ഞങ്ങളുടെ കുടുംബം. മണ്ണിനോട്‌ ജന്മനാ ഇഴയടുപ്പമുെണ്ടനിക്ക്‌. പഠനം എസ്‌.എസ്‌. എല്‍.സി വച്ചു മതിയാക്കി ജീവിതം തേടി ടൂറിസ്‌റ്റ് ടാക്‌സി ഡ്രൈവറായപ്പോഴും, യാത്രകളെ ഞാന്‍ കണ്ടത്‌, കാണാത്ത ഇനം പൂക്കളെ കണ്ടെത്താനുള്ള കുറുക്കുവഴിയായാണ്‌. ഏതു ദിക്കിലെത്തിയാലും എന്റെ നോട്ടം ചുറ്റുവട്ടത്തെങ്ങാനും ഞാന്‍ കാണാത്ത തരം റോസാച്ചെടിയുണ്ടോ എന്നാവും. ഉെണ്ട ങ്കില്‍ എന്തു വിലകൊടുത്തും സ്വന്തമാക്കും.
ആദ്യമെല്ലാം അച്‌ഛന്‌ അത്ഭുതമായിരുന്നു. നിറങ്ങള്‍ പോലും ഏഴേയുള്ളൂ, പിന്നെങ്ങനെ ഇത്രയധികം വൈവിദ്ധ്യമുള്ള റോസാപൂക്കളുണ്ടാവുക എന്ന്‌. പക്ഷേ, ഞാന്‍ ഒരോ തവണയും കൊണ്ടുവരുന്ന റോസാപ്പൂക്കളുടെ നിറങ്ങള്‍ തമ്മിലുള്ള നേരിയ വ്യത്യാസം, രൂപവൈവിദ്ധ്യം, മണത്തിലും ഇതളുകളിലുമുള്ള വ്യത്യാസം, മുള്ളിന്റെ വ്യാപ്‌തി...ഇതെല്ലാം കണ്ടു ബോധിച്ചപ്പോള്‍ അച്‌ഛന്‍ പ്രോത്സാഹിപ്പിച്ചു. മകന്‌ തെറ്റിയില്ല എന്ന്‌ തോന്നിക്കാണും.

അങ്ങനെ അച്‌ഛന്റെ ആശീര്‍വാദത്തോടെയാണ്‌ ഞാന്‍ റോസാശേഖരം വിപുലമാക്കിയത്‌, 15 വര്‍ഷം മുമ്പ്‌. കിട്ടാവുന്ന പുസ്‌തകങ്ങളൊക്കെ വായിച്ചു. അറിയാവുന്നവരോടൊക്കെ ചോദിച്ചു. ബഡ്‌ഡിംഗിനെപ്പറ്റിയും മറ്റും ശാസ്‌ത്രീയമായി മനസ്സിലാക്കാന്‍ അമ്പലവയലിലെ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ പോയി. പിന്നീട്‌ കൂടുതല്‍ സാങ്കേതികത നേരിട്ടു പഠിക്കാന്‍ മുംബൈ, ചെന്നൈ, ബാംഗ്‌ളൂ ര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളിലെല്ലാമുള്ള റോസാ, പുഷ്‌പ നഴ്‌സറികളിലും കയറ്റുമതി സ്‌ഥാപനങ്ങളിലും പോയി. കാ ര്‍ഷിക പരിശീലനക്കളരികളില്‍ പങ്കെടു ത്തു. ഇതിനിടെ, പലയിടത്തുനിന്നായി ആയിരത്തഞ്ഞൂറോളം തരം റോസാച്ചെടികള്‍ സ്വന്തമാക്കി. ഇവയെല്ലാം വാങ്ങി കൊണ്ടു വയ്‌ക്കാ ന്‍ മാത്രം വലുതായിരുന്നു വീടെന്നു കരുതിയാല്‍ തെറ്റി. ഏതെങ്കിലും ഒരു വീട്ടില്‍ നിന്നൊരു റോസിനം കണ്ടു മോഹിച്ചു സ്വന്തമാക്കിയാല്‍ അതു വാങ്ങി എന്റെ ചെലവില്‍ത്തന്നെ പരിപാലിക്കാന്‍ ഏര്‍പ്പാടാക്കും, അതിന്റെ ഉടമയെത്തന്നെ. ഒരു കമ്പ്‌ ഗ്രാഫ്‌റ്റ്‌ ചെയ്‌ത്‌ ബഡ്‌ ചെയ്‌തു കൊണ്ടുപോരും. ഇങ്ങനെ കൊണ്ടുവന്നവ നടാന്‍ സ്‌ഥലമില്ലെന്നായപ്പോള്‍ വണ്ടിയോടിച്ചു കിട്ടിയ പണമെല്ലാം സ്വരൂപിച്ചു കൂട്ടി, കുഴിനിലത്തെ ഒരു ചെറു കുന്ന്‌ സ്വന്തമാക്കി. അവിടെ എളിയ നിലയില്‍ തുടങ്ങിയ റോസ്‌ ഉദ്യാനമാണ്‌ ഇന്നു നിങ്ങള്‍ കാണുന്ന റോസ്‌ പാര്‍ക്കായി മാറിയത്‌.

റോസ്‌ പാര്‍ക്ക്‌

തീം പാര്‍ക്കുകളും അമ്യൂസ്‌മെന്റ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();