Last Updated 21 min 21 sec ago
27
Wednesday
May 2015

മേനോന്‍സ്‌...

സി ബിജു

mangalam malayalam online newspaper

മലയാളസിനിമയില്‍ ഇന്നത്തെ സൂപ്പര്‍ താരം ആരാണ്‌? ചോദ്യത്തിന്‌ ഏവരും കണ്ണുംപൂട്ടി ഉത്തരം പറയും. ബിജു മേനോന്‍. കൈ വച്ചതെല്ലാം പൊന്നാക്കുന്ന ബിജു മേനോന്‍ തന്നെയാണ്‌ ഇന്നത്തെ താരം എന്നത്‌ ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്‌.

Room no.101- ലേമെറിഡിയിന്‍ ഹോട്ടല്‍, കൊച്ചി.

അടച്ചിട്ട മുറിക്കുള്ളില്‍ നിര്‍മ്മാതാവും, സംവിധായകനും, തിരക്കഥാകൃത്തും. കഥ റെഡി,തിരക്കഥ റെഡി. താരങ്ങളാരൊക്കെ എന്ന ചര്‍ച്ച പുരോഗിക്കുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എല്ലാത്തിനും ഏകദേശം ധാരണ. അഭിപ്രായവ്യത്യാസമില്ലാതിരുന്നത്‌ ഒരൊറ്റ താരത്തിന്റെ പേരില്‍ മാത്രം.

Room no.202-മഹാറാണി ഹോട്ടല്‍,കോഴിക്കോട്‌.

നവാഗത സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും ഉള്‍പ്പെട്ട സംഘത്തിന്റെ ചര്‍ച്ച പുതിയ സിനിമയെപ്പറ്റി. ഒരു മണിക്കൂറിനുള്ളില്‍ താരങ്ങളുടെ പട്ടികാപൂര്‍ത്തീകരണം ചിയേഴ്‌സ് ഗ്ലാസില്‍ ആഘോഷിച്ചു. അവിടെയും തര്‍ക്കങ്ങളില്ലാതെ തെരഞ്ഞെടുത്ത പേര്‌ ഒരാളുടേത്‌ മാത്രം. ലേ മെറിഡിയന്‍ ഹോട്ടലിലെയും മഹാറാണി ഹോട്ടലിലെയും ചര്‍ച്ചകള്‍ നടന്നത്‌ ഒരേ ദിവസം ഒരേ സമയം. ഈ സമയം ഇടുക്കി കുളമാവില്‍ ഗ്രീന്‍ ബര്‍ഗ്‌ റിസോട്ടിലെ ഒരു ദൃശ്യത്തിലേക്ക്‌.

ചര്‍ച്ചകള്‍ക്കൊടുവില്‍ താരങ്ങളെല്ലാം പുതുമുഖം. പുതുമുഖങ്ങള്‍ക്കിടയില്‍ ഏവരും ഒരേപോലെ നിര്‍ദ്ദേശിച്ച പേര്‌ ഒരൊറ്റ ആളിന്റെ മാത്രം. ഏവരുടേയും വോട്ടു നേടി അജയ്യനായി മുന്നോട്ടു പോയ താരം ആരാണെന്ന്‌ ആര്‍ക്കും സംശയമില്ല. ബിജുമേനോനെന്ന ഒറ്റയാന്‍. കുറച്ചു നാളുകളായി മലയാളസിനിമയുടെ പുത്തന്‍ ട്രെന്‍ഡിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. 'ബിജു മേനോനുണ്ടോ പടം സൂപ്പര്‍ഹിറ്റ്‌!' മലയാളസിനിമയില്‍ ഇന്ന്‌ ഗ്യാരന്റിയുള്ള ഏകനടന്‍ ബിജുമോനോന്‍ മാത്രം.

ചില കാഴ്‌ചകള്‍

തൃശൂര്‍ ചെമ്പൂകാവില്‍ ഒരു വീടുണ്ട്‌. കോവിലകം. ഗൃഹനാഥന്‍ ബിജു മേനോന്‍. നാഥ ചിന്നു.
വൈകുന്നേരം നാലുമണി കഴിഞ്ഞാല്‍ ആ വീട്ടിലൊരു പതിവു കാഴ്‌ചയുണ്ട്‌. ദക്ഷ്‌ ധാര്‍മിക്‌ എന്ന ആറു വയസ്സുകാരന്‍ ആരേയോ കാത്ത്‌ പൂമുഖ വാതിലില്‍ കണ്ണു മിഴിച്ചങ്ങിരിക്കും. ചിന്നു സ്‌നേഹത്തോടെ അരികിലെത്തി ചോദിക്കും." ആരെയാ കാത്തിരിക്കുന്നേ?" പാല്‍പ്പല്ലു പുഞ്ചിരിയോടെ അവന്‍ ഉത്തരമേകും. "അച്‌ഛനെ." പിന്നെയുള്ള രംഗം വിശദീകരണത്തിന്റെയാണ്‌. തലേ ദിവസങ്ങളിലെ ആവര്‍ത്തനം. വരാനിരിക്കുന്ന ദിവസങ്ങളിലും ഈ ആവര്‍ത്തനം വേണമെങ്കിലും ചിന്നുവിനൊരിക്കലും മടുക്കാറില്ല. കാരണം ചിന്നുവിനറിയാം ഇന്ന്‌ മലയാളസിനിമയുടെ അവിഭാജ്യഘടകമാണ്‌ ബിജുവെന്ന്‌. ദക്ഷിന്റെ കാത്തിരിപ്പ്‌ അധികം നീളാന്‍ ബിജു സമ്മതിക്കാറില്ല. വീണു കിട്ടുന്ന ഇടവേളകളില്‍ ഓടിയെത്തും, ദക്ഷ്‌ ധാര്‍മ്മികിനെ വാരിപ്പുണരാന്‍, ആ കവിളിലൊരു മുത്തം കൊടുക്കാന്‍. അങ്ങനെ വന്നു ചേര്‍ന്ന ഒരു ദിനം ബിജു പറഞ്ഞു തുടങ്ങി. തിരക്കിലേക്ക്‌ താന്‍ നടന്നടുത്ത വഴികളെപ്പറ്റി...

വഴിയുടെ തുടക്കം

ചെമ്പൂകാവാണെന്റെ സ്വദേശം. മഠത്തില്‍പറമ്പിലെന്ന വലിയ വീട്ടിലായിരുന്നു എന്റെ ജനനം. ബാലകൃഷ്‌ണപിള്ളയുടെയും മാലതിയമ്മയുടെയും അഞ്ചാമത്തെ മകനായി.
ചെറുപ്പത്തില്‍ എന്തായിരുന്നു എന്റെ ഭാഗ്യമെന്ന്‌ എന്നോടാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും, ഇളയപുത്രനായി ജനിച്ചതു തന്നെയെന്ന്‌. സോമന്‍,സുരേഷ്‌,രാജേന്ദ്രന്‍, ശ്രീകുമാര്‍. ചേട്ടമാരുടെ കണ്ണിലുണ്ണിയായിരുന്നു ഞാന്‍. എന്റെ കുസൃതിത്തരങ്ങളും വഴക്കുകളും അവര്‍ക്ക്‌ നന്നേ വഴങ്ങിയിരുന്നു. എന്നാല്‍ അത്രയ്‌ക്കു വില്ലനുമായിരുന്നില്ല ഞാന്‍.
സംയുക്‌ത ജനിച്ചത്‌ തിരുവല്ലയിലാണ്‌. തിരുവല്ല നെടുമ്പുറം കൊട്ടാരത്തിലെ അംഗമായ രവിവര്‍മ്മയുടെയും ഉമാ വര്‍മ്മയുടെയും മൂത്ത പുത്രി. അനുജത്തി സംഘമിത്ര വര്‍മ്മ.
ഇനി വീണ്ടും എന്നിലേക്ക്‌. തൃശൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളായിരുന്നു എന്റെ വിദ്യാഭ്യാസരംഗത്തിന്‌ അടിത്തറയേകിയത്‌. ചേട്ടന്മാരുടെ കരുതലിലും തണലിലും ഞാന്‍ വളര്‍ന്നു. പഠിത്തത്തോടൊപ്പം കലാകായിക മത്സരങ്ങളും എനിക്ക്‌ പ്രിയപ്പെട്ടതായിരുന്നു. എന്നിലെ കലാകാരന്റെ വിത്തുമുളപ്പിച്ചതും ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ തന്നെ. രസകരമായ എടുത്തു പറയത്തക്ക ഓര്‍മ്മകളോ വേദനകളോ ഒന്നുമില്ലാതെയാണ്‌ ഞാന്‍ എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്‌. പിന്നീട്‌ സെന്റ്‌ തോമസ്‌ കോളജില്‍ നിന്ന്‌ കൊമേമഴ്‌സ് ബിരുദം സ്വന്തമാക്കി. സീനിയേഴ്‌സില്‍ കാട്ടിക്കൂട്ടിയ ചില തമാശകളൊക്കെ അവിടെയും സംഭവിച്ചിരുന്നു എന്നത്‌ ചമ്മലോടെയാണ്‌ ഓര്‍ക്കുന്നത്‌. അല്‌പസ്വല്‌പം മടി കൂടെപ്പിറപ്പായിരുന്നിട്ടും അധികം തട്ടലില്ലാതെ ബിരുദം സ്വന്തമാക്കി.
ഇതിനിടയില്‍ സംയുക്‌തയുടെ കുടുംബം തൃശൂര്‍ അയ്യന്തോളിയിലേക്ക്‌ ചേക്കേറിയിരുന്നു. പാട്ടിനും ഡാന്‍സിനും അതീവ തത്‌പരരായിരുന്നു സംയുക്‌തയും സംഘമിത്രയും. ചെമ്പൂകാവില്‍ നിന്ന്‌ അയ്യന്തോളിയിലേക്ക്‌ മിനിറ്റുകളുടെ ദൂരമേയുള്ളുവെങ്കിലും ഇടവഴികളിലെങ്ങും ശ്രീ കേരളവര്‍മ്മ കോളജിലേക്ക്‌ പോകുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടിരുന്നില്ല.

വഴി തിരിയുന്നു

വിദ്യാഭ്യാസത്തിനു ശേഷം എന്ത്‌ എന്നത്‌ എല്ലാ ചെറുപ്പക്കാരേയും പോലെ എനിക്കു മുന്നിലും ഒരു ചോദ്യച്ചിഹ്നമായിരുന്നു. അതിനു മുമ്പ്‌ മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്‌. നേരത്തെ സൂചിപ്പ മടി ഇതിനിടയില്‍ വളര്‍ന്ന്‌ അലസതയായി മാറിയിരുന്നു. അലസനായിരിക്കുന്നവര്‍ എപ്പോഴും ചിന്തിക്കുന്ന പോലെ ഞാനും ചിന്തിച്ചു തുടങ്ങി. അധികം ബുദ്ധിമുട്ടില്ലാതെ എങ്ങനെ ജീവിക്കാമെന്നുള്ളത്‌ ഗവേഷണ വിഷയമാക്കി. ഗവേഷണം വെറുെതയായില്ല. ഞാനും ഒരുനാള്‍ തീസിസ്‌ സമര്‍പ്പിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍. എങ്കിലും അഭിനയത്തിലേക്കുള്ള വഴിത്തിരിവിനെ അപ്രതീക്ഷിതം എന്നു വിളിക്കാന്‍ തന്നെയാണ്‌ എനിക്കിഷ്‌ടം. നിങ്ങളുടെ സ്വന്തം ചന്തു എന്ന ടെലിഫിലിമിലൂടെ അഭ്രപാളിയില്‍ അരങ്ങേറ്റം. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹത്തിന്റെ സാഫല്യമെന്ന്‌ ഞാനാ മുഹൂര്‍ത്തത്തെ വിശേഷിപ്പിക്കും. അരങ്ങേറ്റം മോശമായിെല്ലന്ന്‌ എനിക്ക്‌ ബോധ്യമായി. ജൂഡ്‌ അട്ടിപ്പേറ്റിയുടെ സ്‌നേഹപൂര്‍വ്വമുള്ള ക്ഷണം. മിഖായേലിന്റെ സന്തതികള്‍ എന്ന പരമ്പരയിലേക്ക്‌.. അലസത

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();