Last Updated 15 min 7 sec ago
01
Saturday
November 2014

ഹൃദയസരസ്സിലെ കാവ്യപുഷ്‌പം

രാധിക സി നായര്‍

mangalam malayalam online newspaper

കേള്‍ക്കുന്തോറും കേള്‍ക്കാനിഷ്‌ടപ്പെടുകയും മൂളുന്തോറും മൂളിക്കൊണ്ടേയിരിക്കാന്‍ തോന്നുന്നവയുമാണ്‌ ആ പാട്ടുകള്‍. ഒരു പ്രണയിനി പോലുമുണ്ടാവില്ല, ആ പാട്ടുകള്‍ മൂളാത്തതായി. പ്രണയത്തിന്റെയും വിരഹത്തിന്റെയും താപങ്ങളെ വരികളിലാവാഹിച്ച്‌ കുറിക്കപ്പെട്ട ആ വരികള്‍ എത്രകേട്ടാലും മതിവരാത്തവണ്ണം ഇമ്പമാര്‍ന്നവയാണ്‌. മലയാളി എന്നും ഓര്‍ക്കാനും കേള്‍ക്കാനുമിഷ്‌ടപ്പെടുന്ന ആ പാട്ടുകള്‍ രചിച്ചത്‌ ശ്രീകുമാരന്‍തമ്പിയാണ്‌. പ്രണയത്തിന്റെ ചന്ദനലേപവും വിരഹത്തിന്റെ കനല്‍ക്കാറ്റും നിറച്ച വരികള്‍. ആ വരികള്‍ 41 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം പുരസ്‌കൃതമാവുകയാണ്‌. സംസ്‌ഥാനസര്‍ക്കാരിന്റെ ഏറ്റവും മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്‌കാരം. പാട്ടിന്റെയും സിനിമയുടെയും വഴിയില്‍ എന്നും ഏകാന്തപഥികനായി നടന്നുനീങ്ങിയ, എന്തിനെയും കൂസാത്ത, ആരോടും പ്രതികരിക്കുന്ന, സദാ ജാഗരൂകമായ ഒരു പ്രതിഭയക്ക്‌ കിട്ടുന്ന അംഗീകാരം. കുറേ വര്‍ഷങ്ങള്‍ പാട്ടെഴുത്തില്‍നിന്നു മാറിനിന്നെങ്കിലും അതിനുമുന്‍പും രചിച്ച ഏതെങ്കിലും പാട്ടുകള്‍ക്ക്‌ പുരസ്‌കാരമധുരം നല്‍കാമായിരന്നു നമുക്ക്‌. ആരുടെയോ കൈക്കുറ്റപ്പാടില്‍ കാലമേറെ കടന്നുപോയി.
തിരുവനന്തപുരത്തിനടുത്തു പള്ളിമുക്കിലെ സ്വന്തം വീട്ടില്‍ ഒരു സന്ധ്യയ്‌ക്ക് ശ്രീകുമാരന്‍തമ്പി കാലത്തിലൂടെ ഒരു തിരിച്ചുപോക്കു നടത്തി. ജനനം, വിവാഹം, ജോലികള്‍, പാട്ടെഴുത്ത്‌, സംഗീതം എല്ലാ മേഖകളിലൂടെയും ഓരോട്ടപ്രദക്ഷിണം. മുപ്പത്‌ സിനിമ സംവിധാനം ചെയ്‌ത ശ്രീകുമാരന്‍തമ്പി 78 സിനിമകള്‍ക്ക്‌ തിരക്കഥയെഴുതിയിട്ടുണ്ട്‌. 22 ചലച്ചിത്രങ്ങളും ആറ്‌ ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. രണ്ട്‌ നോവലുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍... ഈ പ്രതിഭ എന്തെല്ലാമല്ല. കവി, ചലച്ചിത്രഗാനരചതിയാവ്‌, നോവലിസ്‌റ്റ്, നിര്‍മ്മാതാവ്‌, സംഗീതസംവിധായകന്‍, ഒരുപക്ഷേ ഒന്നു നിര്‍ബന്ധിച്ചെങ്കില്‍ ഒരു നല്ല നടന്‍.

41 വര്‍ഷത്തെ ഇടവേള... പുരസ്‌കാരം കിട്ടിയപ്പോള്‍ ?

പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. സന്തോഷം തോന്നിയെന്നതു നേര്‌. പിന്നെ അര്‍ഹിക്കുന്ന അംഗീകാരം വൈകിയതിന്റെ ഒരു അമര്‍ഷം. പിന്നെ എല്ലാം സാധാരണപോലെതന്നെ. എനിക്ക്‌ എന്നെ അംഗീകരിക്കാത്തതില്‍ വിഷമമില്ല. പി.ഭാസ്‌കരനും വയലാറുമൊന്നും പുരസ്‌കാരത്തിന്റെ എണ്ണത്തിലല്ലല്ലോ മലയാളി മനസില്‍ ഇടംനേടിയിരിക്കുന്നത്‌. ആ വഴിക്ക്‌ അവരെ പിന്തുടര്‍ന്നു വന്ന എനിക്കും പുരസ്‌കാരങ്ങള്‍ കിട്ടാത്തതില്‍ വിഷമമില്ല.

'നായിക'യിലെ പാട്ടിലേക്ക്‌ എത്തിയത്‌?

എഴുപതുകളുടെ പശ്‌ചാത്തലത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണെന്നും വേഷത്തിലും മേയ്‌ക്കപ്പിലുമൊക്കെ എഴുപതുകള്‍ കൊണ്ടുവരികയാണെന്നും ആ ചിത്രത്തില്‍ ഒരു പാട്ടെഴുതണമെന്നും പറഞ്ഞാണ്‌ ജയരാജ്‌ എന്നെ വിളിച്ചത്‌. ആദ്യം എനിക്ക്‌ താത്‌പര്യമുണ്ടായിരുന്നില്ല. അതിനു ഞാന്‍ തന്നെയെന്തിന്‌? എന്ന എന്റെ ചോദ്യത്തിന്‌ എഴുപതുകളുടെ ഹിറ്റ്‌ പാട്ടുകളുടെ രചയിതാവിനെയാണ്‌ ഈ ചിത്രത്തിലെ പാട്ടെഴുത്തിന്‌ തനിക്കു വേണ്ടതെന്നാണ്‌ ജയരാജ്‌ പറഞ്ഞത്‌. എനിക്കു പിന്നെ ഒഴിയാനായില്ല. 'നനയും നിന്‍ മിഴിയോരം' എന്ന ആ പാട്ട്‌ എന്റെ എക്കാലത്തെയും മികച്ച പാട്ടുകള്‍ ഒരുക്കിയ അര്‍ജ്‌ജുനനോടൊപ്പം ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്‌.

ആദ്യ പുരസ്‌കാരം വിലയ്‌ക്കു വാങ്ങിയ വീണയിലെ പാട്ടിനായിരുന്നില്ലേ?

അതേ, അന്നെനിക്ക്‌ 31 വയസാണ്‌. പി. ഭാസ്‌കരന്‍ മാഷുടേതാണ്‌ ആ സിനിമ. അതില്‍ തത്വചിന്താപരമായ ഒരു പാട്ടിനായിരുന്നു പുരസ്‌കാരം. 'സുഖമെവിടെ... ദു:ഖമെവിടേ' എന്ന പാട്ട്‌. ലങ്കാദഹനത്തിലെ 'ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി' എന്ന പാട്ടും പുരസ്‌കാരത്തിന്‌ ആ വര്‍ഷം പരിഗണിച്ചിരുന്നു.

കുട്ടിക്കാലം...?

കുട്ടിക്കാലം ഹരിപ്പാട്ടായിരുന്നു. അവിടെയാണ്‌ എന്റെ കുടുംബവീട്‌. കളരിക്കല്‍ കൃഷ്‌ണപിള്ളയാണ്‌ അച്‌ഛന്‍. അമ്മ ഭവാനിക്കുട്ടിത്തങ്കച്ചി. അഞ്ചുമക്കളില്‍ മൂന്നാമത്തവനാണ്‌ ഞാന്‍. എന്റെ ചേട്ടന്മാര്‍ പി.വി. തമ്പിയും പി.ജി. തമ്പിയും. പിന്നൊരു സഹോദരി. ഹരിപ്പാട്‌ സുബ്രഹ്‌മണ്യക്ഷേത്രത്തിന്‌ തൊട്ടുമുന്നിലാണ്‌ ഞങ്ങളുടെ വീട്‌. 'ഭഗവാനെ പള്ളിയുണര്‍ത്താന്‍ ശുംഖുമൂതി, നിന്റെ കരച്ചിലും കേട്ടു' എന്നാണ്‌ എന്റെ ജനനത്തെക്കുറിച്ച്‌ അമ്മ പറയുന്നത്‌. അതുകൊണ്ടാവണം അമ്മയ്‌ക്കൊരല്‍പ്പം ഇഷ്‌ട ക്കൂടുതല്‍ എന്നോടുണ്ടോ എന്നൊരു സംശയം എനിക്കുണ്ട്‌.
ഹരിപ്പാട്‌ സര്‍ക്കാര്‍ സ്‌കൂളിലാണ്‌ പ്രാഥമികവിദ്യാഭ്യാസം. അന്ന്‌ ഞാന്‍ പഠിക്കാന്‍ നല്ല മിടുക്കനായിരുന്നു. ക്ലാസില്‍ എന്നും ഒന്നാമന്‍. കണക്ക്‌ നല്ലോണം വഴങ്ങുമെനിക്ക്‌. ഞങ്ങള്‍ മരുമക്കത്തായ വ്യവസ്‌ഥിതിയിലാണ്‌ വളര്‍ന്നുവന്നത്‌. സത്യംപറഞ്ഞാല്‍ അച്‌ഛന്‍ ഞങ്ങളെ നോക്കിയിരുന്നില്ല. അച്‌ഛന്റെ കുടുംബത്ത്‌ സഹോദരിമാരുടെ മക്കളോടായിരുന്നു മമത. അത്‌ ആ വ്യവസ്‌ഥിതിയുടേതായിരുന്നു എന്നു കരുതി സമാധാനിക്കുക തന്നെ. അമ്മയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ വളര്‍ത്തിയത്‌. പലപ്പോഴും ഫീസ്‌ കൊടുക്കാന്‍ കാശുണ്ടായിരുന്നില്ല. വലിയ ജന്മി കുടുംബമാണെന്നു പറഞ്ഞിട്ടും കാര്യമില്ല. ചില സമയം ഫീസ്‌ കൊടുക്കാത്തതിന്‌ ക്ലാസിന്‌ പുറത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ട്‌.

അന്നേ കവിതയെഴുതുമായിരുന്നോ?

ഉവ്വ്‌. ചെറുപ്പത്തിലേ എനിക്ക്‌ കവിതയില്‍ കമ്പമുണ്ടായിരുന്നു. എനിക്കെന്നല്ല എന്റെ വീട്ടില്‍ രണ്ട്‌ ചേട്ടന്മാര്‍ക്കുമുണ്ട്‌ സാഹിത്യവാസന. അന്ന്‌ കൗമുദിയാണ്‌ ഒരു പ്രധാന വാരിക. കെ. ബാലകൃഷ്‌ണന്റെ പത്രാധിപത്യത്തില്‍ കൗമുദി അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന സമയമാണ്‌. കൊല്ലത്തുനിന്നു മലയാളരാജ്യവുമുണ്ട്‌. കൗമുദിയിലെ ബാലപംക്‌തിയില്‍ ഞാന്‍ സ്‌ഥിതം കവിതകളും ചെറുലേഖനങ്ങളും എഴുതിയിരുന്നു.
പി. ഭാസ്‌കരനായിരുന്നു അന്നത്തെ എന്റെ ഹീറോ. അദ്ദേഹത്തിന്റെ പാട്ടുകള്‍ റേഡിയോയില്‍ കേക്കുമ്പോള്‍ ഞാന്‍ അത്ഭുതാദരങ്ങളോടെ ആലോചിക്കും. എനിക്കും ഇങ്ങനെ ആവണമെന്ന്‌. അതിനിടയില്‍ ചില കവിത/കഥാ മത്സരങ്ങളില്‍ എനിക്ക്‌ ചില സമ്മാനങ്ങളും കിട്ടി. ആയിടയ്‌ക്ക് ഞാന്‍ കൗമുദി ബാലപംക്‌തിലേക്കയച്ച ലേഖനം അവര്‍ മെയിന്‍പേജില്‍ കൊടുത്തു.ഞാനന്ന്‌ ആലപ്പുഴ എസ്‌.ഡി. കോളജി ല്‍ പഠിക്കുകയാണ്‌. എന്നേക്കാള്‍ മൂന്നുനാലു വയസ്‌ മുതിര്‍ന്നെങ്കിലും, നിരൂപകന്‍ കെ. പി. അപ്പന്‍ അന്ന്‌ ബി.എസ്‌സി. സുവോളജിക്ക്‌ ആ കോളജിലുണ്ട്‌. ഞാന്‍ മാത്സിനും. അപ്പനാണ്‌ എന്റെ ലേഖനം കൗമുദിയില്‍ വന്ന കാര്യം പറഞ്ഞത്‌.

ആ കവിയും ലേഖകനും പാട്ടെഴുത്തുകാരനായതെങ്ങനെ?

മെരിലാന്‍ഡ്‌ ഉടമ

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • Madhu

    ഞാന്‍ എന്ന അദ്ധ്യാപകന്‍...

    മധു എന്ന സിനിമാനടനെ ഏവരുമറിയും. എന്നാല്‍ അധികമാരുമറിയാത്ത മധു എന്ന...

  • Indrajith

    Happy Husband

    ഇന്ദ്രജിത്ത്‌ സന്തോഷത്തിലാണ്‌. പൂര്‍ണ്ണിമ അതിലും സന്തോഷവതിയാണ്...

  • Azhagappan

    പട്ടം പോലെ അഴകുള്ള കാഴ്‌ചകള്‍

    കഥ പറയുന്ന ഫ്രെയിമുകളൊരുക്കി ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ അഴകപ്പന്‍...

  • mangalam malayalam online newspaper

    ​‍The Musical Journey

    സ്‌റ്റീഫന്‍ ദേവസി. പേരിലെ മാധുര്യം, കീബോര്‍ഡില്‍ വിരിയുന്ന...

  • K K Warrier

    പൈതൃക കലയുടെ പാലകന്‍

    നൂറിലധികം ചുമര്‍ചിത്രങ്ങളെ സംരക്ഷിക്കാന്‍ ജീവിതത്തിലെ ഇരുപത്തേഴു...

  • mangalam malayalam online newspaper

    ദ്‌ മസില്‍മാന്‍

    പരസ്‌പരം ഒരു ബന്ധവുമില്ലാത്ത, നാലു വ്യത്യസ്‌ത മേഖലകള്‍. ആ നാലു...

  • jose thomas

    LIFE, BY CHOICE

    പ്രമുഖ വ്യവസായസാമ്രാജ്യമായ ചോയ്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനും...

Back to Top
session_write_close(); mysql_close();