Last Updated 22 min 51 sec ago
25
Friday
April 2014

രോഗം മാറ്റിയ കവിത

പി.ആര്‍.സുമേരന്‍

  1. Kaithapram Damodaran Namboothiri
Kaithapram Damodaran Namboothiri

രോഗത്തെ ഒരു കവിതയെന്നോണം സ്‌നേഹിച്ച്‌ അതിനെ വെല്ലുവിളിക്കാതെ ജീവിച്ചാണ്‌ കവിയും ഗാനരചയിതാവും സംഗീതസംവിധായകനും സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി രോഗത്തെ അതിജീവിച്ചത്‌.
ആ അതിജീവനത്തിന്റെ സന്തോഷത്തിലാണ്‌ കൈതപ്രം.

"ദൈവാനുഗ്രഹവും മലയാളികളുടെ പ്രാര്‍ത്ഥനയും കൊണ്ട്‌ മാത്രമാണ്‌ എനിക്ക്‌ ജീവിതത്തിലേക്കു വീണ്ടും പിച്ചവയ്‌ക്കാന്‍ കഴിഞ്ഞത്‌." മലയാളികളുടെ ഹൃദയങ്ങളില്‍ താരാട്ടിന്റെയും സാന്ത്വനത്തിന്റെയും ഈരടികള്‍ പാടിപ്പതിപ്പിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കണ്‍കോണുകളില്‍ നനവ്‌ പടര്‍ന്നു വോ? ഒരുവര്‍ഷത്തിലേറെയായി തന്നെ തളര്‍ത്തിയ പക്ഷാഘാതത്തിന്റെ നീറ്റലിനെ, മനസ്സില്‍ കവിതയും സംഗീതവും നിറച്ച്‌ അതിജീവിച്ച കഥ അദ്ദേഹം തുറന്നുപറയുന്നു..........

നിനച്ചിരിക്കാതെയാണല്ലോ അസുഖം വന്നത്‌. എങ്ങനെ നേരിട്ടു ?

ധൈര്യത്തോടെ നേരിട്ടു. ശരീരം തളര്‍ന്നു എന്നതു ശരി. പക്ഷേ മനസ്സ്‌ തളര്‍ന്നില്ല. ഞാനൊരു രോഗിയാണ്‌. പക്ഷേ രോഗത്തി നടിമയല്ല. അതുകൊണ്ടുതന്നെ എനിക്ക്‌ തി രിച്ചുവരാന്‍ കഴിഞ്ഞു. രോഗത്തിന്റെ ഒരു ഘട്ടത്തിലും മാനസികമായി തളര്‍ന്നില്ല.പാ ട്ടാസ്വദിച്ചു. ധാരാളം വായിച്ചു. രസകരവും ആഹ്‌ളാദകരവുമായാണ്‌ ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞത്‌. ആത്മധൈര്യത്തോടെ രോഗത്തെ നേരിട്ടതുകൊണ്ടാണ്‌ വേഗത്തി ല്‍ സുഖം പ്രാപിക്കാന്‍ കഴിഞ്ഞത്‌.പിന്നെ, ദൈവാനുഗ്രഹവും മലയാളികളുടെ പ്രര്‍ത്ഥനയും.

ആശുപത്രി അനുഭവങ്ങള്‍..?

വെല്ലൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു. ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്‌ നേഹം സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. നഴ്‌സുമാര്‍ക്ക്‌ പരസ്‌പരം നോക്കാനോ സംസാരിക്കാനോ സമയമില്ല. രോഗികളുടെ പരിചരണത്തിലാണ്‌ അവരെപ്പോഴും. അവ രോടെനിക്കിപ്പോഴും സ്‌നേഹവും ബഹുമാനവുമാണ്‌.
കേരളത്തില്‍ വലിയ ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടൊന്നും വെല്ലൂരിലെ പരിചരണം കിട്ടുമെന്ന്‌് തോന്നുന്നില്ല. ചെലവും കുറവാണവിടെ. ഒന്‍പത്‌ മാസത്തോളം ഞാ ന്‍ വെല്ലൂരില്‍ കിടന്നു.

എഴുത്തും വായനയുമൊക്കെ ഉണ്ടായിരുന്നോ?

തീര്‍ച്ചയായും. ദക്ഷിണാമൂര്‍ത്തി സ്വാമിക്കുവേണ്ടി ആറ്‌ പാട്ടുകളെഴുതിയത്‌ അവിടെവച്ചാണ്‌. എന്റെ സഹോദരന്‍ വാസുദേവന്‍ തര്‍ജ്‌ജിമ ചെയ്‌ത നാരായണീയം, ലളിതാസഹസ്രനാമം ഇവയൊക്കെയായിരുന്നു പ തിവ്‌ വായന. പിന്നെ ധാരാളം പാട്ടുകേട്ടു. മക്കളായ ദീപാങ്കുരനും ദേവദര്‍ശനും പാടിക്കേള്‍പ്പിക്കുമായിരുന്നു. പാടാന്‍ കഴിയുമായിരുന്നിെല്ലങ്കിലും ഞാനും അവര്‍ക്കൊപ്പം ചെറുതായി മൂളാന്‍ ശ്രമിച്ചു. മുഖവും ചു ണ്ടുമൊക്കെ ഒരുവശത്തേയ്‌ക്ക് കോച്ചിയിരുന്നതിനാല്‍ സംസാരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. അതൊക്കെ പെട്ടെന്ന്‌ മാറി.

സുഹൃത്തുക്കളുടെ സമീപനം? പ്രത്യേകി ച്ച്‌ സിനിമാ ലോകത്തുനിന്ന്‌?

എല്ലാവരും വളരെ സ്‌നേഹത്തോടെയാണ്‌ പെരുമാറിയത്‌. മിക്കവരും പതിവായി ഫോ ണ്‍ വിളിക്കുമായിരുന്നു. ചിലര്‍ ആശുപത്രിയിലും എത്തി. ദാസേട്ടന്‍ ഫോണില്‍ വി ളിച്ചന്വേഷിച്ചു. ചിത്ര വീട്ടില്‍ വന്നു. ഞാനൊരു രാഷ്‌ട്രീയപാര്‍ട്ടിയിലും അംഗമല്ല. എന്നിട്ടും ഭരണ-പ്രതിപക്ഷ ഭേദമില്ലാ തെ നേതാക്കളും എത്തി. പിണറായി വിജയന്‍ വന്നു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലെത്തി എന്തുസഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നു പറഞ്ഞു. ചികിത്സാസഹായമായി സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ തന്നത്‌ അനുഗ്രഹമായി. ഏതാണ്ട്‌ 10 ലക്ഷത്തോളം ചികിത്സയ്‌ക്കു ചെലവായിരുന്നു. എല്ലാവരും എന്നോടും കുടുംബത്തോടും കാട്ടിയ സ്‌നേഹം തന്നെയാണ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ അനുഗ്രഹമായത്‌.

കുടുംബം എങ്ങനെ മാനസികമായി തളരാതെ നിന്നു?

വളരെ ആകസ്‌മികമായിട്ടാണ്‌ എനിക്ക്‌ സ്‌ട്രോക്ക്‌ വന്നത്‌. വീട്ടില്‍വച്ചാണ്‌ തുടങ്ങിയത്‌. പിന്നീട്‌ ആശുപത്രിയില്‍വച്ച്‌ വര്‍ദ്ധിക്കുകയായിരുന്നു. ഇരിക്കാന്‍പോലും വയ്യ, തളര്‍ന്നുവീഴും. എല്ലാവരും ഭയന്നുപോയി. ഒരുപരിധിവരെ എന്റെ അസുഖം അവരെ മാനസികമായി തളര്‍ത്തി. പക്ഷേ ഒരിക്കലും ഞാനവരെ തളരാനനുവദിച്ചില്ല. ശരീരം വീഴുമ്പോഴും ഞാന്‍ മാനസികമായി ഏറെ കരുത്താര്‍ജ്‌ജിച്ചിരുന്നു. വീട്ടുകാരെ സങ്കടപ്പെടുത്താതെയും വിഷമപ്പിക്കാതെയും നോക്കി. അവര്‍ക്ക്‌ ധൈര്യം ന ല്‍കി. ഞാന്‍ മാനസികമായി അല്‌പമൊരു തളര്‍ച്ച കാണിച്ചാല്‍ കുടുംബത്തിന്‌ താ ങ്ങാനാവില്ല. അതുകൊണ്ട്‌ ഇച്‌ഛാശക്‌തിയോടെ രോഗത്തെ ഞാന്‍ നേരിട്ടു.

അതിജീവിക്കാനുളള മനസ്സുണ്ടെങ്കില്‍ എല്ലാ രോഗവും നമ്മളില്‍നിന്ന്‌ ഒഴിഞ്ഞുപോകും. ഞാന്‍ രോഗത്തെ ഭയന്നില്ല. ശാന്തമായി സമീപിച്ചു. എന്തുരോഗം വന്നാലും അതുമായി ഒരു ഉടമ്പടിയിലെത്തണം. രോഗത്തിന്‌ എതിരായൊന്നും ചെയ്യാതിരുന്നാ ല്‍ രോഗം ശരീരത്തിനെതിരായൊന്നും പ്രവ ര്‍ത്തിക്കില്ല. ഷുഗര്‍ ഉളളയാള്‍ പഞ്ചസാര ക ഴിക്കാന്‍ പാടില്ല. പക്ഷേ പഞ്ചസാര വാരിവിഴുങ്ങിയിട്ട്‌ ഷുഗര്‍ കൂടിയെന്നു പറയുന്നതി ല്‍ എന്തര്‍ത്ഥമാണ്‌? രോഗവുമായി ഒരു സൗഹൃദമാണ്‌ നമുക്കുണ്ടാകേണ്ടത്‌. കുടുംബത്തിന്റെ സമാധാനവും പ്രധാന ഘടകമാണ്‌. തളരാതെ മുന്നോട്ട്‌ പോകുക.അതാണെന്നും നമുക്ക്‌ ആശ്വാസമാകുന്നത്‌.

ഇപ്പോള്‍ എന്തൊക്കെ ചികിത്സയാണുളളത്‌?

വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരിയുടെ ചികിത്സയാണ്‌. മരുന്നുകളൊക്കെയുണ്ട്‌. കമല്‍ എന്നയാള്‍ വീട്ടിലെത്തി രാവിലെയും വൈകിട്ടും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്‌. ഇപ്പോള്‍ നടക്കാനുമിരിക്കാനുമൊന്നും ബുദ്ധിമുട്ടില്ല. യാത്രയുമാവാം. കാര്യമായ പ്രയാസമൊന്നുമില്ല. പിന്നെ എല്ലാം ഞാന്‍ ധൈര്യത്തോടെ ചെയ്യുകയാണ്‌. പേടിച്ചിരുന്നാല്‍ അതിനേ നേരം കാണൂ.

രോഗം മൂലം കുറച്ചുനാള്‍ എഴുത്തിലും സിനിമയിലുംനിന്ന്‌ വിട്ടുനിന്നല്ലോ.എന്തൊക്കെയാണ്‌ പുതിയ വിശേഷങ്ങള്‍?

വിട്ടുനിന്നു എന്നുപറയാനാവില്ല. ചില സി നിമകള്‍ക്കു വേണ്ടി പാട്ടെഴുതി. പിന്നെ ഞാനാദ്യമായി സംവിധാനം ചെയ്യുന്നു മഴവില്ലിന്നററം വരെ എന്ന സിനിമയുടെ 90 % പണിയും തീര്‍ന്നു. എന്റെ കഥയ്‌ക്കു ടി.എ റസാക്കാണ്‌ തിരക്കഥയെഴുതിയത്‌. ക്രിക്കററ്‌ പ്രമേയമായ കുടുംബകഥ. എന്റെ വരികള്‍ക്ക്‌ മകന്‍ ദീപാങ്കുരനാണ്‌ സംഗീതം നി ര്‍വ്വഹിച്ചത്‌. അതിലെ 'എനിക്കുവേണം പുഴവെളളത്തില്‍ തുളളി തുളുമ്പുന്ന ബാല്യം....' എന്ന ഗാനം ദാസേട്ടനാണ്‌ പാടിയത്‌. മ നോഹരമായ പാട്ടാണ്‌.
എന്റെ ഗാനങ്ങളുടെ സമാഹരണം നടന്നുവരികയാണ്‌. കൃഷ്‌ണപക്ഷം എന്ന കവിതാസമാഹാരവും അടുത്തിടെ പുറത്തിറങ്ങി.അങ്ങനെ വളരെ സജീവമായിത്തന്നെ

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • prithviraj

    ഞാനും സിനിമയും തമ്മില്‍

    മലയാളത്തിന്‌ പുറമെ തമിഴകത്തിന്റെയും ബോളിവുഡിന്റെയും സ്‌നേഹവായ്‌...

  • V.P. Nandakumar  Manappuram

    GOLDEN CREDIBILITY

    ഒരു ബാങ്ക്‌ ഉദ്യോഗസ്‌ഥനായി ജീവിതം ആരംഭിച്ച വി.പി. നന്ദകുമാര്‍,...

  • mangalam malayalam online newspaper

    ന്യു ജനറേഷന്‍ സര്‍ക്കസ്

    ഒരു സിനിമാക്കഥപോലുണ്ട്‌ ഷെരിത്തിന്റെയും ഷെനിലിന്റെയും ജീവിതം....

  • Justice V. R. Krishna Iyer

    Iyer Style

    തൊണ്ണൂറ്റി ഒമ്പതിന്റെ നിറവിലെത്തിയ ജസ്‌റ്റിസ്‌ വി.ആര്‍.കൃഷ്‌...

  • Nivin Pauly

    LUCKY STAR

    തുടര്‍ച്ചയായി മൂന്ന്‌ സൂപ്പര്‍ഹിറ്റുകള്‍, സ്വന്തമാക്കിയിട്ടും...

  • Raveendran

    The Gold Buddy

    ഇടുക്കി ഗോള്‍ഡ്‌ എന്ന ചലച്ചിത്രം കേരളത്തെയാകെ കിടുക്കി സൂപ്പര്‍...

  • V.P. Nandakumar  Manappuram

    GOLDEN CREDIBILITY

    ഒരു ബാങ്ക്‌ ഉദ്യോഗസ്‌ഥനായി ജീവിതം ആരംഭിച്ച വി.പി. നന്ദകുമാര്‍,...

  • mangalam malayalam online newspaper

    തണലായി... താങ്ങായി...

    ജയില്‍ശിക്ഷ അനുഭവിക്കുന്നവരെ പുച്‌ഛത്തോടും പരിഹാസത്തോടും നോക്കുന്ന...

  • mangalam malayalam online newspaper

    ജാക്കിച്ചാന്റെ ഗുരു

    2004 ഏപ്രില്‍ മാസത്തിലെ ഒരു ചൂടുള്ള പ്രഭാതം...
    സ്ഥലം,...

  • mangalam malayalam online newspaper

    ഉണ്ണിക്കുട്ടന്റെ ലോകം

    പല വേഷവിധാനങ്ങളില്‍ സ്‌ക്രീനില്‍ നിറഞ്ഞാടി
    പ്രേക്ഷകരെ...

  • mangalam malayalam online newspaper

    ​‍The Musical Journey

    സ്‌റ്റീഫന്‍ ദേവസി. പേരിലെ മാധുര്യം, കീബോര്‍ഡില്‍ വിരിയുന്ന...

  • Nivin Pauly

    LUCKY STAR

    തുടര്‍ച്ചയായി മൂന്ന്‌ സൂപ്പര്‍ഹിറ്റുകള്‍, സ്വന്തമാക്കിയിട്ടും...

Back to Top